Posts

Showing posts from May, 2024
Image
  കളഞ്ഞു കിട്ടിയ സ്വർണ്ണവും   പണവും സൗദി റിയാലുംമടങ്ങുന്ന പേഴ്‌സ് ഉടമക്ക് തിരിച്ചു നൽകി നൗഫീർ കമ്പിൽ മാതൃകയായി ഈ പ്രവർത്തനത്തെ  FRIENDS പന്ന്യങ്കണ്ടിയുടെ നേത്രത്തിൽ അനുമോദിച്ചു    *കമ്പിൽ*:- സ്വർണ്ണവും  പണവും സൗദി റിയാലും അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയ ആളെ കണ്ടെത്തി തിരികെ ഏല്പിച്ചു . കയരളം സ്വാദേശി കുഞ്ഞി മൊയ്‌ദീൻ പുതിയപുരയിൽ എന്ന ആളുടെ പേഴ്‌സ് ബസ്സിൽ നിന്ന്  കളഞ്ഞുകിട്ടിയത് .  ബുധൻ ഉച്ചക്ക് 12.30 കണ്ണൂരിലേക്ക് പോകുമ്പോൾ ആണ് സംഭവം .  ഈ മാതൃക പരമായ പ്രവർത്തനത്തെ  FRIENDS PANNYAKNDI ചെയർമാൻ സിദ്ദിഖ് മെഡൽ നൽകി അനുമോദിച്ചു റഫീഖ്സോഡ,ഹംസപാലോട്ട് , നിസാർ,അസ്‌ലം, ഇസ്മായിൽ, ഫൈസൽ ഷമീർ എന്നിവർ സംബന്ധിച്ചു
Image
  86-ഉം 88-ഉം കൈയിലുണ്ട്! അടിച്ചത് 87ന്, സുഗുണന്‍ ചേട്ടന് വിഷു ബമ്പര്‍ കൈവിട്ടത് തലനാരിഴയ്ക്ക് . ആലപ്പുഴ: വിഷു ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ആലപ്പുഴക്കാരനെ ഭാഗ്യം തുണച്ചപ്പോള്‍ ഭാഗ്യം തുണക്കാതെ പോയതും ഒരു ആലപ്പുഴക്കാരനെ തന്നെ. വി.സി. 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷു ബമ്പര്‍ അടിച്ചത്. എന്നല്‍ ആലപ്പുഴക്കാരന്‍ സുഗുണന്‍ എടുത്ത ടിക്കറ്റുകളുടെ നമ്പര്‍ കേട്ടാൽ ഞെട്ടും. വി.സി. 490988, വി.സി. 490986. തലനാരിയിഴക്ക് ഭാഗ്യം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് സുഗുണന്‍. 10 ടിക്കറ്റുകള്‍ മാത്രം ബാക്കിയുണ്ടായിരുന്ന സബ് ഏജന്റിന്റെ കയ്യിൽനിന്ന് സുഗുണന്‍ ആദ്യം വാങ്ങിയത് വി.സി 490988 എന്ന നമ്പറുള്ള ടിക്കറ്റാണ്. ഒരാഴ്ചക്കു ശേഷം അതേ സബ് ഏജന്റ് വിളിച്ചു. ഭാഗ്യം കടാക്ഷിക്കും ഒരു ടിക്കറ്റ് കൂടെ ബാക്കിയുണ്ടെന്ന് അറിയിച്ചതോടെ വി.സി. 490986 ടിക്കറ്റും കൂടി സുഗുണന്‍ വാങ്ങുകയായിരുന്നു. എന്നാല്‍ സുഗുണനെ ഭാഗ്യം തുണച്ചില്ല.  ഇത്തവണ ഭാഗ്യം തുണച്ചില്ലെങ്കിലും പ്രതീക്ഷ കൈവിടാന്‍ തയ്യാറല്ലെന്ന് സുഗുണൻ പറഞ്ഞു.. 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ്. അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുക...
Image
  കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു കൂത്തുപറമ്പ് പാറാലിൽ കെ.എസ്. ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പാട്യം കൊട്ടയോടി യിലെ കളത്രക്കൽ ഹൗസിൽ കെ.സൗജി ത്ത് (19) ആണ് മരിച്ചത്. കണ്ണൂർ തോട്ടട കെ.സൗജിത് ഗവ. ഐ.ടി.ഐ വി ദ്യാർഥിയാണ്. ബുധനാഴ്ച രാത്രി എട്ടരയോടെ കൂത്തുപറമ്പ് -തലശ്ശേരി കെ.എസ്.ടി.പി. റോഡിലായിരുന്നു അപകടം. കൂത്തുപറമ്പിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായി രുന്ന ബസ് സൗജിത്ത് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരി ച്ചു. കളത്രക്കൽ വീട്ടിൽ പ്രേമൻ്റെയും രേഖ യുടെയും മകനാണ്. സഹോദരി: വൈഷ്ണ.
Image
  എളയാവൂർ സി.എച്ച്. സെൻ്ററിൻ്റെ ട്രഷററായിരുന്ന എൻ.കെ മഹമൂദ് സാഹിബ് നിര്യാതനായി കണ്ണൂർ,ജീവകാരുണ്യ പ്രസ്ഥാനമായ എളയാവൂർ സി.എച്ച്. സെൻ്ററിൻ്റെ ട്രഷററായും കണ്ണഞ്ചാൽ ശാഖ മുസ്ലിം ലീഗിൻ്റെ പ്രസിഡണ്ടായും ഏറെക്കാലം പ്രവർത്തിച്ച എൻ.കെ മഹമൂദ് സാഹിബ് നിര്യാതനായി.
Image
  ലോകകപ്പ് യോഗ്യത മത്സരം; ഖത്തർ ജേഴ്‌സിയിൽ കണ്ണൂർക്കാരൻ, ഇന്ത്യക്കെതിരെ ബൂട്ടണിയും ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ ഇന്ത്യക്കെതിരെ ഖത്തറിനായി ബൂട്ടണിയാൻ കണ്ണൂർക്കാരൻ തഹ്‌സിന്‍ മുഹമ്മദ്. ജൂൺ 11 ന് ദോഹയിൽ നടക്കുന്ന മത്സരത്തിനുള്ള പ്രാഥമിക സംഘത്തിലാണ് മലയാളി താരം ഇടം പിടിച്ചത്. ജൂനിയർ ടീമുകളിൽ ഇതിന് മുമ്പും ഖത്തർ ടീമിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് തഹ്‌സിനെ സീനിയർ ടീമിലേക്ക് വിളിക്കുന്നത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈലിൻ്റെ താരമാണ് തഹ്‌സിന്‍. സ്റ്റാര്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായ തഹ്‌സിൻ ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശിയും 1992 ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം അംഗവുമായ ജംഷിദിൻ്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും മകനാണ് 19 കാരനായ തഹ്സിൻ. കാര്യങ്ങൾ ഒത്തുവന്നാൽ ജൂൺ 11 ന് നടക്കുന്ന ഇന്ത്യ-ഖത്തർ പോരാട്ടത്തിൽ സഹൽ നീല കുപ്പായത്തിൽ അണിനിരക്കുമ്പോൾ മെറൂൺ ജേയ്‌സിയിൽ ഖത്തറിന് വേണ്ടി തഹ്‌സിൻ അണിനിരക്കും.
Image
  പോലീസിന് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്; റെയ്ഡിനെത്തിയ എസ്.ഐയെ കണ്ട് DYSP ശുചിമുറിയിൽ ഒളിച്ചു *കൊച്ചി* അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ​ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പോലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്. ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന 'ഓപ്പറേഷൻ ആഗ്' പരിശോധനയുടെ ഭാഗമായാണ് അ‌ങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു. ശുചിമുറിയിൽ കയറിയാണ് ഡിവൈഎസ്പി ഒളിച്ചത്. അങ്കമാലി പോലീസ് വിവരം പിന്നീട് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരെ അറിയിച്ചു. റെയ്ഡിൽ കണ്ടെത്തിയ പോലീസുകാരെ അ‌ങ്കമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡിവൈഎസ്പിയെ കണ്ടെത്തിയതായി പോലീസ് റിപ്പോർട്ടിലില്ല. ...
Image
  കണ്ണൂർ സ്വദേശി അബുദാബിയിൽ അന്തരിച്ചു കണ്ണൂരിലെ കോട്ടയം മലബാർ സ്വദേശി മാടത്തിൻകണ്ടി കൂവപ്പടി ഷഫീനാസ് വീട്ടിൽ നൗഫൽ ചുള്ളിയാൻ (38) അബുദാബിയിൽ അന്തരിച്ചു. അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.  അബ്ദുല്ല പാലോറയുടെയും ഐസൂട്ടി ചുള്ളിയാന്റെയും മകനാണ്. ഭാര്യ: ഷഹാന ഷെറിൻ നൗഫൽ. മക്കൾ: മിസ്ബാഹ്,അയാൻ അർഷ്. കബറടക്കം പിന്നീട് നാട്ടിൽ.
Image
  കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി 23/05/24 കണ്ണുർ : തായത്തെരു, അമീർ ഹംസയുടെ മകൻതൻവീർ (51) ദുബായ് വെച്ചു മരണപെട്ടു. കണ്ണുർ സിറ്റി പിരിശ കൂട്ടം വനിത അഡ്മിൻ തനൂജ ഹാരുൻ സഹോദരിയാണ് . ഭാര്യ :രഫീന (കൊയ്യോട്) മക്കൾ:ആലിയ,ആയിഷ കബറടക്കം ദുബായ് വെച്ച് നടത്തും.
Image
  ബൈക്കും ലോറിയും കൂട്ടിമുട്ടി യുവാവ് മരിച്ചു എടക്കാട്: ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു.  കടമ്പൂർ കാടാച്ചിറ റോഡിൽ അയോധ്യ ബസ് സ്റ്റോപ്പിന് സമീപം നസൽ(21) ആണ് കണ്ണോത്തുംചാലിൽ ഇന്ന് വൈകീട്ടുണ്ടായ അപകടത്തിൽ മരിച്ചത്. എടക്കാട്ടെ അവാൽ തൈക്കേത്ത് ശിഹാബിൻ്റെയും ചാല പുറമേത്ത് അഫീദയുടെയും മകനാണ്. മൃത ശരീരം ചാലയിലെ ആശുപത്രിയിൽ ആണ് ഇപ്പൊൾ.ഉള്ളത്.
Image
  ഇപ്പോഴും ആര്‍.എസ്.എസുകാരന്‍, സംഘടന വിളിച്ചാല്‍ എന്തു സഹായത്തിനും തയാര്‍ -വിരമിക്കല്‍ പ്രസംഗത്തില്‍ കല്‍ക്കട്ട ഹൈകോടതി ജഡ്ജി താൻ രാഷ്ട്രീയ ആർ.എസ്.എസ് അംഗമാണെന്നും എന്തെങ്കിലും സഹായത്തിനോ ജോലിക്കോ വിളിച്ചാൽ സംഘടനക്ക് ചെയ്തുനൽകാൻ തയാറാണെന്നും വിരമിക്കൽ പ്രസംഗത്തിൽ കൽകട്ട ഹൈകോടതി ജഡ്ജി. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പിൽ സംസാരിക്കവെ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ് ആണ് ഇക്കാര്യം പറഞ്ഞത്. ഞാൻ രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ അംഗമായിരുന്നു, ഇപ്പോഴും ആണ്. ഞാൻ സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ മുതലേ ഞാൻ സംഘടനയിലുണ്ട്. 37 വർഷത്തോളമായി സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ദാഷ് പറഞ്ഞു. ഞാൻ രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ അംഗമായിരുന്നു, ഇപ്പോഴും ആണ്. ഞാൻ സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ മുതലേ ഞാൻ സംഘടനയിലുണ്ട്. 37 വർഷത്തോളമായി സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ദാഷ് പറഞ്ഞു.
Image
  ഇന്റർലോക്ക് പാകൽ; ഗതാഗതക്കുരുക്കിൽ കണ്ണൂർ നഗരം                                                        19 / 05 / 2024                                                               *കണ്ണൂർ* : താവക്കര ആശിർവാദ് - പൊലീസ് ക്ലബ് റോഡിൽ ഇൻ്റർലോക്ക് പ്രവൃത്തി നടക്കുന്നതിനെത്തുടർ ന്ന് ഏർപ്പെടുത്തിയ നിയന്ത്രണ ത്തെത്തുടർന്ന് കണ്ണൂർ നഗരത്തിൽ ഗതാഗതക്കുരുക്ക്. ശനി രാവിലെ മുതലുണ്ടായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു. നഗരത്തിലെ തിരക്കേറിയ കാൽടെക്സ്, തെക്കീബസാർ, പഴയ ബസ് സ്റ്റാൻഡ്, റെയിൽ വേ സ്റ്റേഷൻ റോഡ്, താവക്കര പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ ഏറെനേരം ഗതാഗതം താറുമാറായി. ട്രെയിൻ യാത്രക്കാർ, ആശുപത്രിയിലേത്തേണ്ടവർ, ഓഫീസ് ജീവനക്കാർ തുടങ്ങി നിരവധി പേർ കുരുക്കിൽ കുടുങ്ങി. ഗതാഗതം നിയന്ത്രിക്കാനെത്തിയ പൊലീസും യാത...
Image
  പുതിയതെരുവിൽ വാഹനാപകടം: വളപട്ടണം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം പുതിയതെരു കണ്ണൂർ പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ടു. വളപട്ടണത്തെ പരേതനായ ചാക്ക് വ്യാപാരിയായിരുന്ന കെ.എം മുസ്‌തഫയുടെയും തങ്ങൾ വയൽ സ്വദേശിനിയായ ഹസനപ്പാത്തു സറീനയുടെയും മകനായ സഫ്‌വാനാണ് (24) മരണപ്പെട്ടത്. കണ്ണൂരിൽ നിന്നും വളപട്ടണം ഭാഗത്തേക്ക് വരികയായിരുന്ന സഫ് വാൻ, പുതിയതെരു ഹൈവേയിലെ റോഡിന്റെ അനാസ്ഥയെതുടർന്ന് ബൈക്കിൻ്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും, എതിരെ വന്ന ടാങ്കർ ലോറിയുടെ ടയർ തലയിൽ കയറി മരണപ്പെട്ടതാണെന്ന് നാട്ടുകാർ.ആരോപിച്ചു. ഇതേതുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള സഫ് വാൻ്റെ മൃതദേഹം നാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വളപട്ടണം മന്ന ഖബർസ്ഥാനിൽ കബറടക്കും 
Image
 ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികൻ മരിച്ചു താഴെചൊവ്വ: താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലാട് പന്നേൻ പാറയിലെ വി.സി. സബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം.
Image
  കണ്ണൂർ ചക്കരക്കൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം  *കണ്ണൂർ*  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം. ചക്കരക്കൽ മാമ്പ പോസ്റ്റ് ഓഫീസിന് സമീപം ആതിരയിൽ ദേവദാസിൻ്റെ വീട്ടിനാണ് കേടുപാട് സംഭവിച്ചത്. ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീടിൻ്റെ വർക്കേറിയ, ബാത്ത്റും, അടുക്കളയുടെ വാതിൽ, ഫ്രസ്ജ്, ചുമരുൾ എന്നിവക്ക് നാശനഷ്ടം സംഭവിച്ചു. ദേവദാസ് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി വീട്ടിൻ്റെ അടുത്തെത്തുമ്പോഴായിരുന്നു സ്പോടന ശബ്ദം കേട്ടതെന്ന് വീട്ടുടമ ദേവദാസ് പറഞ്ഞു. സ്പോടനത്തിന് ഒരു മണിക്കൂർ മുന്നേ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്ന് പുക കണ്ടതായ് പരിസരരവാസി പറഞ്ഞു. തീയുടെ അംശം ഇല്ലാതെ സിലണ്ടർ പൊട്ടിത്തെറിക്കാൻ സാധ്യത ഇല്ലെന്ന് അഞ്ചരക്കണ്ടി ഫാർമേഴ്സ് ബേങ്ക് ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ എ.കെ. അജിത്ത് പറഞ്ഞു. രണ്ടാഴ്ച മുന്നേ വാങ്ങിവെച്ചതായിരുന്നു സിലണ്ടർ. ആസിലണ്ടറും, കാലിയായ ഒരു സിലണ്ടറുമാണ് പൊട്ടിയത്.
Image
  കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗി ബസ് സ്റ്റാന്റിൽ മരിച്ചു. കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഇതര സംസ്ഥാനക്കാരനെ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലിന് പരിക്കേറ്റ് അവശനായിരുന്നയാളെ കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ ആംബുലൻസിൽ കൊണ്ടുപോയിരുന്നില്ല. ആശുപത്രിയിലേക്ക് തിരികെ കയറാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തളളിപ്പുറത്താക്കിയെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ ആശുപത്രി മേധാവി അന്വേഷണം തുടങ്ങി. കണ്ണൂർ പഴയ ബസ്റ്റാന്‍റ് പരിസരത്ത് അവശനിലയിലാണ് ഇതരസംസ്ഥാനക്കാരനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് ആദ്യമായി ഇയാളെ പൊലീസ് ജില്ലാ ആശുപത്രിയിൽ ലെത്തിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച രോഗി പാതിരാത്രി പുറത്തേക്ക് പോയി. പിന്നീട് വെളളിയാഴ്ച രാവിലെ ഫയർ ഫോഴ്സ് വീണ്ടും കണ്ടെത്തി ആശുപത്രിയിലെത്തിച്ചു.  അവശനിലയിലായ രോഗിയെ കൂടുതൽ ചികിത്സയ്ക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. 108 ആംബുലൻസ് എത്തിയെങ്കിലും കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ കൊണ്ടുപോയില്ല.  ജില്ലാ ആശുപത്രിയിൽ നിന്ന് ജീവനക്കാരനെ രോഗിക്കൊപ്പം മെഡിക്കൽ കോളേജി...
Image
  നിര്യാതനായി   ഇരിക്കൂർ :കൊട്ടിയൂർ  മുൻ വ്യാപാരി ഹമീദ് വളപ്പിനകത്ത് 78 മരണപ്പെട്ടു. ഭാര്യമാർ പരേതയായ നബീസ പറശ്ശിനിയിൽ റംല കെ.വി  മക്കൾ  സഹിർ പറശ്ശിനിയിൽ,ശബിർ, ഹാരിസ്,ശരിഫ്, ബഷീർ,ഫാത്തിമ, ആബിദ, മരുമക്കൾ മൻസൂർ, അബ്ദുൾ പി.കെ സലാം,കബറടക്കം  ഇരിക്കൂർ ജുമാമസ്ജിദ്
Image
ഉംറ നിർവഹണത്തിന് പോയ മയ്യിൽ  കുറ്റ്യാട്ടൂർ സ്വദേശിനി  മക്കയിൽ വെച്ച് നിര്യാതയായി . 06.05.2024 മയ്യിൽ :ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരണപെട്ടു. ഹാഫിസ് ശറഫുദ്ധീൻ സഖാഫി വെള്ളിക്കീലിന്റെ  ഭാര്യ സുഹൈല(25) മക്കയിൽ ഉംറ നിരവഹിച്ചു ത്വവാഫ് കഴിഞ്ഞു കൂടെ ഉള്ള സ്ത്രീകൾക് ദുആക് നേതൃത്വം കൊടുക്കുന്ന ഇടയിൽ കുഴഞ്ഞു വീണു മരണപ്പെട്ടത് .  ഭർത്താവ്​ ഷറഫുദ്ദീൻ സഖാഫി അമീറായ ഖത്തറിൽ നിന്നുള്ള  അറഫാത്ത്​ ഉംറ ഗ്രൂപ്പ്​ അംഗമായാണ്​ സുഹൈല മക്കയിലേക്ക്​ യാത്രയായത്​. അബ്​ദുറഹ്​മാൻ ആണ്​ പിതാവ്​. ഉമ്മ കുഞ്ഞാമിന. മക്കൾ : റഹ്മത്ത് , മുഹമ്മദ്‌  കബറടക്കം : മക്കയിൽ വെച്ച് നടക്കും.
Image
  നിര്യാതനായി 06/05/24 വാരം:എളയാവൂർ ആമിന മൻസിലിൽ പി.കെ. സലാഹുദ്ദീൻ (47) നിര്യതനായി. എളയാവൂർ സി.എച്ച്.എം സ്കൂളിന് സമീപത്തുള്ള ടോപ് ചോയിസ്  റെഡിമെയ്ഡ്  എന്ന സ്ഥാപനത്തിൻ്റെ പാർട്ടണറാണ്. ഭാര്യ മുണ്ടേരി സ്വദേശിനി നസറിയ. മക്കൾ ശിഹാബുദ്ദീൻ, അനസ് (വിദ്യാർത്ഥി മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ), സബ (വിദ്യർത്ഥി പുറത്തിയിൽ ന്യൂ മാപ്പിള യു.പി. സ്കൂൾ) സഹേദരങ്ങൾ പി.കെ. മുനീർ,ഖമറുന്നിസ, ഫൈസൽ,നബീസ ,മുബീന,ബദരിയ, സഹീദ പിതാവ് പരേതനായ വി.പി. മുഹമ്മദ് കുട്ടി ഹാജി, മാതാവ് പരേതയായ പി.കെ. കുഞ്ഞാമിന. വാരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗമായതിനാൽ പരേതനോടുള്ള ആദരസൂചകമായി എളയാവൂർ കണ്ണഞ്ചാലിൽ ഹർത്താൽ ആചരിച്ചു.