കാഞ്ഞിരോട് സ്വദേശി മുംബൈയിൽ നിര്യാതനായി കാഞ്ഞിരോട്. കാഞ്ഞിരോട് തെരുവിൽ മീത്തലെ പള്ളിക്ക് സമീപം നടുക്കണ്ടിയിൽ താമസിക്കുന്ന ഇ. വി.സാജിദ് (51) മുംബൈയിൽ നിര്യാതനായി. എളയവൂർ സ്വദേശിയാണ്. കണ്ണൂർ തെക്കി ബസാറിൽ ജനത സ്പെയർ പാർട്സ് കടയിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. പിതാവ് പരേതനായ ഇബ്രാഹിംകുട്ടി. മാതാവ്: ഫാത്തിമ. ഇ.വി. ഭാര്യ തഫ്സീറ നടുക്കണ്ടി. മക്കൾ: ഫാഹിം, ഫറാസ്, ഫൈഹ മറിയം (എല്ലാവരും വിദ്യാർത്ഥികൾ ) സഹോദരങ്ങൾ. ഷമീർ റസിയ,ഹസീന സജ്ന. കബറടക്കം ഇന്ന് (ഞായർ) രാവിലെ 11.30ന് കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ.