കർണാടക: ചലനമുണ്ടാക്കാതെ ഉവൈസിയുടെ പാർട്ടി; 16 മണ്ഡലങ്ങളിൽ മത്സരിച്ച എസ് ഡി പി ഐ രണ്ടു മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തിലൊതുങ്ങി ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രോറ്റിക് പാർട്ടി ഓഫ് ഇന്ത്യക്കും (എസ്.ഡി.പി.ഐ), ഉവെസിയുടെ എ.ഐ.എം.ഐ.എമ്മിനും കാര്യമായ ചലനമുണ്ടാക്കാനായില്ല. 13 ശതമാനമാണ് കർണാടകയിലെ മുസ്ലിം ജനസംഖ്യ.എസ്.ഡി.പി.ഐ മത്സരിച്ച മണ്ഡലങ്ങളും കിട്ടിയ വോട്ടും. നരസിംഹരാജ -41,037, മംഗളൂരു (ഉള്ളാൾ) -15054, ബണ്ട്വാൾ -5436 പുലികേശിനഗർ-4102, മൂഡബിദ്രി -3617, തെർദൽ -3527, ശരവണനഗർ -2995, പുത്തൂർ -2788, ചിത്രദുർഗ-2555, ബെൽത്തങ്ങാടി -2513, കൗപ്പ -1616, മടിക്കേരി -1436, ഹുബ്ബള്ളി ഈസ്റ്റ് -1360, ദാവൻഗരെ സൗത്ത് -1311, റായ്ചൂർ -632, മുഡിഗരെ -503. ആകെ കിട്ടിയത് 90445 വോട്ടുകൾ. ഇതിൽ പുത്തൂർ, മംഗളൂരു, ബണ്ട്വാൾ, ബെൽത്തങ്ങാടി, മൂഡബിദ്രി എന്നിവ സംഘ്പരിവാറിന്റെ ശക്തികേന്ദ്രമായ ദക്ഷിണ കന്നഡ ജില്ലയിലെ തീരദേശ...