Posts

Showing posts from January, 2024
Image
നിര്യാതനായി അശോക ഹോസ്പിറ്റൽ കണ്ണൂർ, നേത്രജ്യോതി ഐ ഹോസ്പിറ്റൽ തളിപ്പറമ്പ സ്ഥാപക പാർട്ണർ ഡോ : ബി വി ഭട്ട് (75) നിര്യാതനായി.  MAPS KERALA - PRESIDENT, MALABAR CANCER CARE SOCIETY KANNUR - VICE PRESIDENT, HAVYAKA MAHASABHA KERALA- VICE PRESIDENT, KERALA SOCIETY OF OPHTHALMIC SURGEON-  PRESIDENT, QPMPA KERALA-PRESIDENT  എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മക്കൾ :  DR അരവിന്ദ് ഭട്ട് (അശോക ഹോസ്പിറ്റൽ കണ്ണൂർ ),ധന്യ ഗിരീഷ് (mysore) മരുമക്കൾ : Dr സുചിത്ര ഭട്ട് ( അശോക ഹോസ്പിറ്റൽ കണ്ണൂർ ) ഗിരീഷ് (എഞ്ചിനീയർ മൈസൂർ ) സംസ്കാര ചടങ്ങുകൾക്കായി നാളെ പുലർച്ചെ 4 മണിക്ക് ഭൗതിക ശരീരം സ്വദേശമായ പുത്തൂരി ലേക് ( മംഗലാപുരം )കൊണ്ട് പോകും.
Image
  പൂവത്ത് ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റര്‍ ബസിടിച്ച് മരിച്ചു.പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(57)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ്(പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൂന്ന് മാസം മുമ്പാണ് തൃശൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സൗമ്യ  ഇവിടെ ചുമതലയേറ്റത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സിസ്റ്റർ സൗമ്യയുടെ ശവസംസ്ക്കാരം നാളെ വൈകുന്നേരം മൂന്നിന് പൂവം ലിറ്റിൽ ഫ്ളവർ ചർച്ച് സെമിത്തേരിയിൽ കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും
Image
  ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്‌; ഉടമയുടെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്                                            23 / 01 / 2024                                                                സാമ്പത്തിക തട്ടിപ്പ് കേസിൽ ഓൺലൈൻ വ്യാപാര കമ്പനി ഹൈറിച്ച് ഉടമയുടെ ഓഫീസിലും വീട്ടിലും ഇ ഡി റെയ്ഡ്. 100 കോടിയോളം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് റെയ്ഡ്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന പൊലീസ് റിപ്പോർട്ട് പുറത്ത് കഴിഞ്ഞദിവസം വന്നിരുന്നു. ചേർപ്പ് എസ്.ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു വമ്പൻ കണ്ടെത്തൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളിൽനിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക...
Image
  ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂർ വളപട്ടണം തങ്ങൾ വയൽ മുഹമ്മദ് അയ്യൂബ് (63) ആണ് ഹൃദയാഘതം മൂലം റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഒമാൻ അഡ്വർട്ടൈസിംഗ്‌ ഏജൻസിയിൽ  ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ആബിദ. കുടുംബ സമേതം മസ്കറ്റിലായിരുന്നു താമസം. ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മസ്‌കറ്റിലെ അമിറാത്ത് കബർസ്ഥാനിൽ സംസ്കരിക്കും.
Image
വിലക്കയറ്റം, തിരഞ്ഞെടുപ്പ്; പെട്രോള്‍ ഡീസല്‍ വില അഞ്ച് മുതല്‍ 10 രൂപ വരെ കുറച്ചേക്കും അടുത്ത മാസത്തോടെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണിക്കുന്നതെന്ന് കമ്പനി-സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശംകൂടി പരിഗണിച്ചാകും നടപടി. ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടും 2022 ഏപ്രില്‍ മുതല്‍ ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. വിലനിര്‍ണ്ണയത്തില്‍ സമഗ്രമായ അവലോകനം നടക്കുന്നതോടെ അഞ്ച് രൂപ മുതല്‍ 10 രൂപ വരെ ലിറ്ററിന് കുറയുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ 2 പാദങ്ങളിലും ഗണ്യമായ ലാഭം നേടിയിട്ടുണ്ട്. മൂന്നാംപാദത്തിലും ഇത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ ഭാവിയില്‍ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാല്‍ തന്നെ പത്ത് രൂപ വരെ ലിറ്ററി...
Image
കണ്ണൂരിൽ വാഹന അപകടത്തിൽ പരികേറ്റ വയോധികൻ മരിച്ചു  കണ്ണൂർ : കണ്ണൂർ പഴയ ബസ്റ്റാന്റിനു സമീപം  അപകടത്തിൽ വ്യാപാരി മരിച്ചു. ചെറുകുന്നിലെ പ്രമുഖ വ്യപാരി ഹാജി മുഹമ്മദ്‌ കുഞ്ഞി സൺസ് സ്ഥാപനത്തിന്റെ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക മെമ്പറും ഭാരവാഹിയുമായഅബ്ദുൽ സലാം (70) ആണ് മരിച്ചത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് ചൊവ്വാഴ്ച വൈകുന്നേരം ബസ്സ് തട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്.  കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.  ചെറുകുന്നിലെ പൗര പ്രമുഖനായ  പരേതരായ പി.വി മുഹമ്മദ്‌ കുഞ്ഞിഹാജിയുടെയും അലീമയുടയും മകനാണ്. ഭാര്യ: റഹമത്ത് (ചെറുകുന്ന്). മക്കൾ : സുഫൈറ, സൽമ, സബിദ. മരുമക്കൾ: ഷാഹുൽ (ദുബൈ),  അമീർ (അദ്ധ്യാപകൻ, ഹയർ സെക്കണ്ടറി ചെറുകന്ന് ബോയ്സ് സ്കൂൾ), ഫസൽ റഹ്മാൻ.  സഹോദരങ്ങൾ:  കെ.പി അബ്ദുൽ കലാം.(പഴയങ്ങാടി), ഡോക്ടർ കെ. പി അബ്ദുൽ ഗഫൂർ (ചക്കരക്കൽ),  അബ്ദുൽ സത്താർ (വ്യപാരി, ചെറുകുന്ന്), അബ്ദുൽ നാസർ, അബ്ദുൽ ലത്തീഫ് (സൗദി അറേബ്യ), ആയിശ (കിച്ചേരി),  ഹഫ്സത്ത്, മാരിയത്ത്, ജുവൈരിയ്യത്ത്. (മുവരും ചെറുകുന്ന്)....
Image
  വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു കാസർകോട് : പടന്നയിൽ  മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ  (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9 വയസ്), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6 വയസ്) എന്നീ കുട്ടികൾക്കും എ. വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്.  ഇന്നലെ വൈകുന്നേരം വീട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കിൽ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
Image
  ഒട്ടകപ്പുറത്തെ കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ് കണ്ണൂർ  : വാരത്ത് കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു.  വളപട്ടണം  സ്വദേശിയായ വരനും ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.  വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് കേസെടുത്തത്. 
Image
ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ നാറാത്ത് സ്വദേശിയായ ദാനിഷ് മരണപ്പെട്ടു                                                 നാറാത്ത് കാക്കത്തുരുത്തി റോഡിന് സമീപം കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ഗുരുതര അസ്ഥയിലായിരുന്ന നാറാത്ത് സ്വദേശി ഡാനിഷ് ഇന്ന് രാവിലെ മരിച്ചു. കൂടെ ഉണ്ടായിരുന്ന സഫ്‌വാൻ, സൈൻ, ഷിബിൻ എന്നിവർ ചികിത്സയിലാണ്. ഇന്നലെ രാത്രി 9.30ഓടെ പുതിയതെരു ഭാഗത്ത് നിന്നും കമ്പിൽ ഭാഗത്തേക്ക് പോകുക ആയിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡിന്റെ വലത് ഭാഗത്തെ താഴ്ചയിലേക്ക് പതിക്കുക ആയിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ നിന്നും നാല് പേരെയും രക്ഷപ്പെടുത്തി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് രണ്ട് പേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കയരളം സ്വദേശി അബ്ദുൽ ഖാദറിന്റെയും നാറാത്ത് യു പി സ്‌കൂളിന് അടുത്ത് താമസിക്കുന്ന സമീറയുടെയും മകനാണ് ഡാനിഷ്.
Image
  ക​ണ്ണൂ​രി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി ത​ട​വ് ചാ​ടി ക​ണ്ണൂ​ർ: ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി ത​ട​വ് ചാ​ടി. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നു​മാ​ണ് പ്ര​തി ത​ട​വ് ചാ​ടി​യ​ത്. കോ​യ്യോ​ട് സ്വ​ദേ​ശി ഹ​ർ​ഷാ​ദ് ആ​ണ് ത​ട​വ് ചാ​ടി​യ​ത്. രാ​വി​ലെ പ​ത്ര​ക്കെ​ട്ട് എ​ടു​ക്കാ​ൻ പോ​യ ഹ​ർ​ഷാ​ദ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ പി​റ​കി​ൽ ക​യ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ 10 വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ഹ​ർ​ഷാ​ദ്.
Image
  കാറിൽ തട്ടി സ്കൂട്ടര്‍ ബസിന് മുന്നിലേക്ക് വീണു; പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു 11/01/24 കോഴിക്കോട്: കൊടുവള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു. പൂനൂർ സ്വദേശി ഫിദ ഫർസാന പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിലെത്തിയ കാറിൽ തട്ടി വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിൻസിയയെയും ഫിദ ഫര്‍സാനയെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പിന്നീട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഫാത്തിമ മിൻസിയ മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Image
  കാട്ടു പന്നിയുടെ ആക്രമണത്തിൽ വാർഡ് മെമ്പർക്ക് പരീക്ക് കഞ്ഞിരോട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ മുണ്ടേരി പഞ്ചായത്ത്‌  7 വാർഡ് മെമ്പർ  പി അശ്‌റഫിന് പരിക്കെറ്റു. തിങ്കളാഴ്ച രാത്രി 8.30 ഓടെ കഞ്ഞിരോട് എ യു പി സ്കൂളിന് സമീപത്താണ് സംഭവം. നാട്ടുകാരനോട് സംസാരിച്ചു നിൽക്കവേ അതുവഴി ഓടിയെത്തിയ പന്നിയുടെ അക്രമണത്തിലാണ് കാലിനു പരിക്കെറ്റത്‌.അഷ്‌റഫ്‌ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പന്നി സമീപത്തെ കൂൾ ബാറിൽ കയറി പരാക്രാമണം കാട്ടി തുടർന്ന് പന്നി കാറിലിടച്ച ശേഷം ഓടി രക്ഷപെട്ടു.
Image
കണ്ണൂരിൽ ബൈക്ക് അപകടത്തിൽ രണ്ടു മരണം . ദേശീയപാതയിൽ മേലെചൊവ്വയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് റോഡി ലേക്ക് വീണ യുവാക്കൾ ലോറി കയറി മരിച്ചു. പാപ്പിനിശ്ശേരി ലിജ്‌മ റോഡ് വി.പി. ഹൗസിൽ വി.പി. സമദ് (22), പാപ്പിനിശ്ശേ രി പഴഞ്ചിറ പള്ളിക്ക് സമീപ ത്തെ കുറ്റിപ്പള്ളിക്കകത്ത് വീട്ടിൽ കെ.പി. റിഷാദ് (29) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണി യോടെയായിരുന്നു അപകടം. ചൊവ്വ ഭാഗത്തുള്ള ടർഫിൽ കളി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയാ യിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് മേലെചൊവ്വ ഗോപു നന്തിലത്ത് ജി മാർട്ടിന് സമീപത്തു വെച്ച് നിയന്ത്രണംതെറ്റി ഡിവൈ ഡറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ എതിർവശത്തെ റോഡി ലേക്ക് വീണ യുവാക്കളുടെ ദേഹത്ത് തലശ്ശേരി ഭാഗത്തേക്ക് പോ വുകയായിരുന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാർ ഉടൻ ഇരുവരെയും ആശുപത്രി യിൽ എത്തിച്ചെങ്കിലും മരിച്ചു. വി.പി. മുസ്തഫയുടെയും പരേതയായ സമീനയുടെയും മകനാണ് സമദ്. കൊയിലാണ്ടി നന്തിയിലെ അറബിക് കോളേജ് വിദ്യാർഥിയാണ്. സഹോദരൻ: നാഫി. അബ്ദുള്ളയുടെയും അഫ്‌സത്തി ന്റെയും മകനാണ് റിഷാദ്. ഫ്ലി പ്കാർട്ടിന്റെ വിതരണത്തൊഴിലാളി യാണ്. സഹോദരങ്ങൾ: അഫ്സീ ദ്, ഫസീല, അഫ്‌താബ്. ഇരുവരു ടെയും മൃ...
Image
  ചാൽ ബീച്ചിൽ  രണ്ടു യുവാക്കൾ കടലിൽ   അപകടത്തിൽപ്പെട്ട ഒരാൾ മരണപെട്ടു  കണ്ണൂർ : അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ കണ്ണൂർ മുണ്ടേരി സ്വദേശികളായ രണ്ടു യുവാക്കൾ കടലിൽ   അപകടത്തിൽപ്പെട്ട കാഞ്ഞിരോട് കൊട്ടാണിചേരി എച്ചൂർ കോട്ടം റോഡ് സ്വദേശി മുനീസ്(24)ആണ് കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. കാഞ്ഞിരോട് തണൽ വളണ്ടിയറും സന്നദ്ധ പ്രവർത്തകനുമാണ് മരണപ്പെട്ട മുനീസ്.ഞായറാഴ്ച രാവിലെയായിരിന്നു സംഭവം. അഴീക്കൽ കോസ്റ്റൽ  പോലീസും ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ട 2 പേരെയും കണ്ണൂർ ശ്രീചന്ദ് ഹോസ്‌പിറ്റലിൽ എത്തിക്കുകയായിരുന്നു.  ഖബർ അടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നിട്.
Image
ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ രണ്ടു യുവാക്കൾ അപകടത്തിൽ പെട്ടു കണ്ണൂർ : അഴിക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ രണ്ടു യുവാക്കൾ അപകടത്തിൽ പെട്ടു.ലൈഫ് ഗാർഡ് മാരും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി  കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഏച്ചുർ പടന്നോട്ട് സ്വദേശികളായ മുനീസ്, തൈസീർ എന്നിവർക്കാണ് സാരമായി പരീക്കേറ്റത്. രാവിലെ ഒമ്പതര യോടെയാണ് സംഭവം 
Image
  ഇന്നലെയും വീണു 2 പേർ; അവധിദിനത്തിലും തിരക്കൊഴിയാതെ പരശുറാം കണ്ണൂർ ∙ അവധി ദിനത്തിലും പരശുറാം എക്സ്പ്രസിൽ ശ്വാസംമുട്ടിക്കുന്ന തിരക്ക്. മന്നം ജയന്തിദിനമായ ഇന്നലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നെങ്കിലും പരശുറാം എക്സ്പ്രസിലെ  തിരക്കിനു കുറവില്ലായിരുന്നു. ഇന്നലെയും രാവിലെ 2 യാത്രക്കാർ തിരക്കിൽപ്പെട്ടു കുഴഞ്ഞുവീണു. രാവിലെ മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് എൻജിനിൽ നിന്ന് അഞ്ചാമത്തെ  കോച്ചിലും ലേഡീസ് കോച്ചിലുമായി യാത്രക്കാർ കുഴഞ്ഞുവീണത്. കണ്ണൂരിൽ നിന്ന് കൊല്ലത്തെ കോളജിലേക്ക് പോവുകയായിരുന്ന  വിദ്യാർഥിനിയും മറ്റൊരു യാത്രക്കാരനുമാണു കുഴഞ്ഞുവീണത്. കൊല്ലത്തെ കോളജിൽ പഠിക്കുന്ന വിദ്യാർഥിനി ട്രെയിനിൽ കയറിയതു മുതൽ നിൽക്കുകയായിരുന്നു. കോഴിക്കോട്ട്  എത്താറായപ്പോഴാണ് വിദ്യാർഥിനി കുഴഞ്ഞുവീണത്. സഹയാത്രികർ സീറ്റ് ഒഴിഞ്ഞുകൊടുത്ത് വെള്ളം നൽകി പരിചരിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്കു തിരിച്ചുപോകുന്നവരാണ് ട്രെയിനിൽ ഉണ്ടായിരുന്നവരിൽ  ഏറെയുമെന്നു യാത്രക്കാർ പറഞ്ഞു. വൈകിട്ട് പരശുറാം എക്സ്പ്രസിന്റെ മടക്കയാത്രയിലും സ...
Image
  മറഡോണയുടെ പ്രതിമ അനാഛാദനം ചെയ്തു                                                                                                                  *കണ്ണൂർ* : കോർപ്പറേഷൻ ജവഹർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഫുട്ബോൾ ഇതിഹാസം ഡീ ഗോ മറഡോണയുടെ പ്രതിമ അനാഛാദനം ചെയ്തു. മറഡോണ പന്ത് തട്ടിയ ഇന്ത്യയിലെ ഏക സ്റ്റേഡിയമാണ് ജവഹർ സ്റ്റേഡിയം. ആ ഓർമയ്ക്കുവേണ്ടിയാണ് പ്രതിമ സ്ഥാപിച്ചത്. 8.5 അടി ഉയരമുള്ള സ്തൂപത്തിലാണ് എട്ടടി പൊക്കമുള്ള ഫൈബർ ഗ്ലാസിൽ തീർത്ത പ്രതിമ സ്ഥാപിച്ചത്. 150 കിലോ ഭാരമുള്ള പ്രതിമ നിർമിച്ചത് ചൊവ്വ സ്വദേശിയായ മനോജ് കുമാറാണ്. മേയർ ടി ഒ മോഹനൻ പ്രതിമ അനാഛാദനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷയായി.