Posts

Showing posts from July, 2024
Image
  ചെളിയിൽ പുതഞ്ഞ് കിടന്നത് മണിക്കൂറുകൾ, അതിസാഹസിക രക്ഷാപ്രവർത്തനം; മണ്ണിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയിൽ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിന്‍റെ ഒഴുക്ക് ഈ ഭാഗത്ത് കുറഞ്ഞിരുന്നെങ്കിലും ചെളിയില്‍ ആഴ്ന്നുപോവുകയായിരുന്നു. മുട്ടോളം ചെളിയില്‍ കുടുങ്ങി നിന്നയാളുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. രക്ഷപ്പെടുത്താൻ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല. കുടുങ്ങിയ ആള്‍ നിന്നിരുന്ന സ്ഥലത്തിന്‍റെ മറ്റിടങ്ങളില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായശേഷമാണോ അതിനിടയിലാണോ യുവാവ് മണ്ണില്‍ കുടുങ്ങിയതെന്ന് വ്യക്തമല്ല. എന്തായാലും മണിക്കൂറുകളുടെ ആശങ്കകള്‍ക്കൊടുവില്‍ ആളെ രക്...
Image
  കണ്ണൂർ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു                                                        29 / 07 / 2024                                                               *കണ്ണൂർ:* വാരം ചാലിൽ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്. കക്കാട് കോർപറേഷൻ സോണൽ ഓഫിസിനു എതിർവശത്തു നിന്നും പുലി മുക്കിലേക്കുള്ള റോഡിലാണ് അപകടം ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം ഉയരത്തിലുള്ള റോഡിൽ നിന്നും താഴ്‌ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. മതിലിനും ശുചിമുറിക്കും ഇടയിലായതിനാൽ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതിനു ഏതാനും അകലെ നിർത്തിയിട്ട വാഹനമെടുക്കാൻ എത്തിയ വീട്ടുകാരിൽ ഒരാളാണ് നിഷാദ് വീണ നിലയിൽ കണ്ടെത്തിയത് ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച...
Image
  നാറാത്ത് ആലിങ്കീഴിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരൻ മരണപ്പെട്ടു കണ്ണൂര്‍ നാറാത്ത് ആലിങ്കീലില്‍ ബൈക്കില്‍ ബസ്സിടിച്ചാണ് കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അശ്‌റഫ്(52) മരണപ്പെട്ടു  ഭാര്യ :നാറാത്ത് ജുമാമസ്ജിദിനു സമീപം അല്‍ബുര്‍ജിലെ കെ എന്‍ റാസിയ. . മക്കള്‍: അര്‍ഷിദ്, റസിന്‍, റിസാന്‍, ആയിഷ, പരേതനായ അബ്ദുല്ല.
Image
  സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക് കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി ഇതിനിടെ റോഡരുകിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാർ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തിട്ട...
Image
  സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്കൂൾ വാഹനം ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. സ്കൂൾ വാഹനത്തിന് മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. കുട്ടി റോഡ് മുറിച്ച കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.  അതേസമയം, കൊല്ലം പോളയത്തോട് വാഹനാപകടത്തിൽ 8 വയസ്സുകാരന്‍ മരിച്ചു. ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് മരിച്ചത്. സ്കൂട്ടറിൽ കുടുംബത്തോടോപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പിതാവ് ഓടിച്ച സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപെട്ട് വിശ്വജിത്ത് നിലത്തുവീണു. കുട്ടിയുടെ തലയിലൂടെ പിന്നിലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു.
Image
  മട്ടന്നൂർ നെല്ലൂനിയിൽ വീണ്ടും അപകടം കാറുകൾ കൂട്ടിയിടിച്ചു 8 പേർക്ക് പരിക്ക് 23/07/24 മട്ടന്നൂർ :  നെല്ലൂനിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 8 പേർക്ക് പരിക്കേറ്റു.  7 പേരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കണ്ണൂരിലേക്കും മാറ്റി.  നെല്ലൂന്നി  പള്ളിക്ക് സമീപത്താണ് അപകടം നടന്നത്.  നെല്ലൂന്നി സ്വദേശികളായ  മുഹമ്മദലി (50) ശുക്കൂർ ( 52) കണ്ടംകുന്ന് സ്വദേശികളായ ടി പി അനിത ( 55) ആരവ് അരുൺ (ഒന്നര ) ധ്യാനി അരുൺ (6) ശരീധരൻ (32) ടി പി അരുൺ ( 37 ) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും മുനീർ (65) നെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  മാമാനത്തമ്പലത്തിൽ പോയി തിരിച്ച് കണ്ടംകുന്നിലേക്ക് വരികയായിരുന്ന കാറും നെല്ലൂന്നി പള്ളിയിലേക്ക് വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.  കഴിഞ്ഞദിവസം നെല്ലുന്നിൽ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ട സ്ഥലത്തിനടുത്താണ് തിങ്കളാഴ്ച രാത്രി ഉണ്ടായ അപകടം. അപകടം നടന്ന ഉടനെ കൺട്രോൾ റൂം എസ്.ഐ പി.കെ. അക്ബറും സംഘവും സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.
Image
  മട്ടന്നൂർ നെല്ലൂന്നിയിൽ വാഹനപകടം : പരിയാരം സ്വദേശി ആയ ഉപ്പയും മകനും മരിച്ചു   മട്ടന്നൂർ : നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. മട്ടന്നൂർ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരണപെട്ടത്.നവാസിൻ്റെ ഭാര്യ: ഹസീറ, മക്കളായ റിസാൻ ,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പഴശിയിൽ ഉള്ള വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് രാത്രി 12 മണിയോടെയാണ് നെല്ലുന്നിയിൽ വച്ച് അപകടം  സംഭവിച്ചത്.  എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
Image
പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 10,000 രൂപ വരെ പിഴ; ചെക്കിങ്ങിന് ഇനി എം.വി.ഡിയും   വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനം നിര്‍ത്തിയിട്ടാല്‍പോലും ആ കുറ്റത്തോടൊപ്പം എല്ലാസര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഈ നിര്‍ദേശപ്രകാരം ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിം ഒട്ടിച്ചത്, നമ്പര്‍ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം. വാഹനത്തിന്റെ ഫോട്ടോ സഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് സേനയെപ്പോലെ മോട്ടോര്‍വാഹനവകുപ്പ് ജീവനക്കാരും ഇനിമുതല്‍ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക പരിേശാധനയ്ക്ക് ഊന്നല്‍ നല്‍കിയാകും പ്രവര്‍ത്തനം. നിരത്തുകളിലുള്ള ഏറെവാഹനങ്ങള്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തി. ഇവയെ പിടികൂടി പിഴചുമത്തി സര്‍ക്കാരിലേക്ക് മു...
Image
  ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി. കണ്ണൂർ ചെറുകുന്ന് സ്വദേശി പുളിക്കൽ നവാസ് മുഹമ്മദ് (42) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ. ഭാര്യ: ഫർഹാന. മക്കൾ: രഹാന, മുഹമ്മദ് ഹയ. സഹോദരങ്ങൾ: ഫൈസൽ, സറീന
Image
  ആഫ്രിക്കയില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും കണ്ണൂര്‍: അഞ്ച് ദിവസം മുമ്പ് ആഫ്രിക്കയിലെ അഭിദ്ജാനില്‍ ഹൃദയാഘാതെ തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മയ്യിത്ത് വെള്ളിയാഴ്ച നാട്ടിലെത്തിക്കും. മുണ്ടേരി പടന്നോട്ട്‌മൊട്ട കോട്ടം റോഡ് കൈത്തല വളപ്പില്‍ ലത്തീഫ്(45) ആണ് കഴിഞ്ഞ ശനിയാഴ്ച മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ആഫ്രിക്കയിലെ അഭിദ്ജാനിലെ കമ്പനിയില്‍ നാല് വര്‍ഷത്തോളമായി ഫിനാന്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മയ്യിത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പടന്നോട്ട് മൊട്ടയിലുള്ള മാതാവിന്റെ വീട്ടിലെത്തിക്കും. തുടര്‍ന്ന് പടന്നോട്ട് ജുമാ മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ചക്കരക്കല്‍ കുളം ബസാറിലെ ലത്തീഫിന്റെ ബൈതുല്‍ ഹുദാഫീസ് വസതിയിലെത്തിക്കും. തുടര്‍ന്ന് 12ഓടെ കുളംബസാര്‍ പള്ളിയിലെ മയ്യിത്ത് നമസ്‌കാരശേഷം പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കും. പിതാവ്: അബ്ദുല്ല മൗലവി. മാതാവ്: സൈനബ. ഭാര്യ: എം പി ഹബീബ. മക്കള്‍: ഹൈദിന്‍, അഹ്ദാഫ്, ഹൈദര്‍. സഹോദരങ്ങള്‍: ശിഹാബ്, സാബിത്ത്, ദാവൂദ്, ജസീന
Image
  കണ്ണൂർ ഷീൻ ബേക്കറി ഗ്രൂപ്പ്‌ എംഡി പികെ സരസ്വതി ടീച്ചർ അന്തരിച്ചു ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറും താവക്കര യുപി സ്കൂൾ റിട്ടയേർഡ് അധ്യാപികയുമായ നാലാം വീട് റോഡിൽ ‘വീനസ്’ വീട്ടിൽ പി.കെ.സരസ്വതി (83) നിര്യാതയായി.  സംസ്കാരം ജൂലായ് ഒമ്പത്ചൊവ്വാഴ്ച വൈകുന്നേരം നാലിന് പയ്യാമ്പലം ശ്മശാനത്തിൽ. കണ്ണൂരിലെ ഷീൻ ബേക്കറി ഗ്രൂപ്പ് സ്ഥാപകൻ പരേതനായ ഉപ്പോട്ടു കുമാരന്റെ ഭാര്യയാണ്.  മക്കൾ: വീന സത്യനാഥ് , വീനിഷ്‌ കുമാർ, ഷീന രത്നാകരൻ, ഷീജിത് കുമാർ, ഷബിൻ കുമാർ , ഷാജിൻ കുമാർ .  സഹോദരങ്ങൾ : വിമല , സുരേന്ദ്രൻ, പരേതരായ മൈഥിലി , രാധ , ലീല , KP മോഹൻ.  ഷീൻ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ  പി.കെ. സരസ്വതി ടീച്ചറുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് (ചൊവ്വ) വൈകീട്ട് 3 മുതൽ 5 വരെ കണ്ണൂർ നഗരത്തിൻ ബേക്കറികൾ അടച്ച് ഹർത്താൽ ആചരിക്കും.
Image
  വാഹനാപകടത്തില്‍ SFI വനിതാ നേതാവിന് ദാരുണാന്ത്യം കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. SFI ഫേസ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തി. എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.
Image
  സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) വഫാത്തായി   കാസർഗോഡ് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) വഫാത്തായി. തിങ്കളഴാച രാവിലെയായിരുന്നു അന്ത്യം. ഇപ്പോൾ എട്ടിക്കുള്ളത്തെ വീട്ടിലുള്ള ജനാസ വൈകുന്നേരം അഞ്ചു മണിക്ക് മംഗലാപുരം കുറത്തിലേക്ക് കൊണ്ടുപോകും. ജനാസ നിസ്കാരം രാത്രി ഒൻപതിന് കുറത്തിൽ നടക്കും  മർഹൂം താജുൽ ഉലമ ഉള്ളാള് സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ് അസ്സയ്യിദ് ഫസൽ കോയമ്മ തങ്ങൾ. അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാളടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാസിയായിരുന്ന താജുല്‍ ഉലമയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കുറാ തങ്ങളെ തിരഞ്ഞെടുത്തിരുന്നു.  കുറ തങ്ങൾ’ എന്നറിയപ്പെടുന്ന അദ്ദേഹം ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. ഫസല്‍ എജുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ്, എട്ടിക്കുളം താജുല്‍ ഉലമ എജുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 
Image
  കണ്ണൂർ,ചെറുപുഴയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ കണ്ണൂര്‍:ചെറുപുഴ പ്രാപ്പോയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടകയ്ക്ക് താമസിച്ചിരുന്നവീട്ടിനുള്ളിലാണ് ദമ്പതികള്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ്നാട്ടുകാര്‍ വിവരം അറിഞ്ഞത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയിരുന്ന ഇവരുടെമക്കളിലൊരാള്‍ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ ലോറിഡ്രൈവറായിരുന്നു സനോജ്.ആത്മഹത്യയാണെന്നാണ്പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍,ജീവനൊടുക്കാന്‍തക്കകുടുംബപ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിദ്യാര്‍ഥികളായറിദ്വൈത്, അദ്വൈത് എന്നിവര്‍ മക്കളാണ്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസ് സ്റ്റേഷന്‍ഹൗസ്ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി പി ദിനേശ്, എസ്ഐ രൂപ മധുസൂദനന്‍എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ്സ്ഥലത്തെത്തി തുടര്‍നടപടികള്‍സ്വീകരിച്ചു.
Image
  പന്തയം ജയിക്കാനായി ട്രെയിനിന് മുകളില്‍ കയറി; ഇടപ്പള്ളിയില്‍ 17കാരന് ഗുരുതര പൊള്ളലേറ്റു കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇടപ്പള്ളി റെയില്‍ വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളിലാണ് ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് കയറിയത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയത്.
Image
രണ്ടുവയസുകാരി കിണറ്റില്‍ വീണ് മരിച്ചു എരുമപ്പെട്ടിയില്‍ രണ്ട് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു-ജിഷ ദമ്പതികളുടെ മകള്‍ അമേയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. കുട്ടി എങ്ങനെയാണ് കിണറിനടുത്തെത്തിയതെന്ന് വ്യക്തമല്ല. കുന്നംകുളം അഗ്‌നിരക്ഷാസേനാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഉടന്‍ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിവരമറിഞ്ഞ് എരുമപ്പെട്ടി സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും
Image
  മുണ്ടേരി സ്വദേശി ആഫ്രിക്കയിൽ വെച്ച് മരണപ്പെട്ടു   മുണ്ടേരി :പടന്നോട്ട് കോട്ടം റോഡ്  കൈത്തല വളപ്പിൽ അബ്ദുൾ ലത്വീഫ് ആഫ്രിക്കയിൽ വെച്ച് നി ര്യാതനായി പിതാവ്:പരേതനായ അബ്ദുള്ള മുസ്ല്യാർ മാതാവ്: Kv സൈനബ ഭാര്യ:ഹബീബ (ചക്കരക്കൽ കണയന്നൂർ ) മക്കൾ: അയ്ദീൻ,അഹ്ദാഫ് , ഹൈദർ സഹോദരങ്ങൾ:ശിഹാബ്, സാബിത്ത്,ജസീന, ദാവൂദ്
Image
  കുളിക്കാൻകുളത്തിലേക്ക് ചാടി; പടവിൽ തലയിടിച്ച് യുവാവ് മരിച്ചു കണ്ണൂർ: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരിക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെതാമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്. പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമപരമായനടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുക്കുo
Image
  ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; നിർണായക നീക്കവുമായി ഇഡി, ഡയറക്ടര്‍ കെഡി പ്രതാപൻ അറസ്റ്റിൽ കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെഡി പ്രതാപനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. ഹൈറിച്ചിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്തിടെ മരവിപ്പിച്ചിരുന്നു. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഹൈറിച്ച് മണി ചെയിൻ ഇടപാടിലൂടെ കൈവന്ന പണം കള്ളപ്പണ ഇടപാടുകൾക്ക് അടക്കം ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ . 245 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെയാണ് ഇഡി പ്രതാപനെ അറസ്റ്റ് ചെയ്തത്. ഇന്ന്‌ കോടതിയിൽ ഹാജരാക്കും.
Image
  കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം; പോലീസുകാരന് സസ്‌പെൻഷൻ കണ്ണൂർ: ഏച്ചൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തിൽ പോലീസുകാരനെതിരെ നടപടി. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ആണ് അപകടം വരുത്തിയത്. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കാർ നിയന്ത്രണം വിട്ട് വരുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബീന സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തെളിവുകളടക്കം പുറത്തുവന്നതോടെയാണ് പൊലീസുകാരനെതിരെ നടപടിയുണ്ടായത്.
Image
  പടിയൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി കണ്ണൂർ: പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ കോളേജ് ബിരുദ വിദ്യാർത്ഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ(21) ആണ് മരിച്ചത്. ഇന്ന് 12.30 ഓടെ പൂവം കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഷഹർബാനയുടെ മൃതദേഹം കിട്ടിയിരുന്നു.
Image
  വീട്ടിലെ മോഷണശ്രമം വിദേശത്തിരുന്ന് ലൈവായി കണ്ട് പ്രവാസി; ഓടി രക്ഷപ്പെട്ട് മോഷ്ടാക്കൾ കണ്ണൂർ: അടച്ചിട്ട വീട്ടിലെ മോഷണ ശ്രമം പ്രവാസിയായ വീട്ടുടമ സിസിടിവിയിൽ ലൈവായി കണ്ടതോടെ കള്ളന്മാർ മുങ്ങി. കണ്ണൂർ കുന്നോത്തുപറമ്പിലാണ് സംഭവം. യുഎഇയിൽ പ്രവാസിയായ സുനിൽ ബാബുവിന്റെ വീട്ടിലാണ് രാത്രി ഒൻപതരയോടെ രണ്ട് പേർ മോഷ്ടിക്കാൻ എത്തിയത്. പുറകുവശത്തെ വാതിൽ തുറന്ന് അകത്തുകയറാനായിരുന്നു പദ്ധതി. സിസിടിവി കണ്ടതോടെ അത് മറയ്ക്കാനും ശ്രമം നടത്തി. ആളനക്കം നോട്ടിഫിക്കേഷൻ കിട്ടിയ സുനിൽ ബാബു യുഎഇയിൽ ഇരുന്ന് ഇത് ലൈവായി കാണുന്നുണ്ടായിരുന്നു. ഉടൻ കൊളവല്ലൂർ പോലീസിനെയും അയൽവാസിയെയും വിവരം അറിയിച്ചു. അയൽവാസി പുറത്തിറങ്ങി നോക്കിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. അകത്തുകയറാൻ ഇവർക്ക് കഴിഞ്ഞില്ല. കോളവല്ലൂർ പൊലീസ് സ്ഥലത്തെത്തി. നാല് മാസമായി അടച്ചിട്ടിരിക്കുകയാണ് സുനിൽ ബാബുവിന്റെ വീട്.
Image
  ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്സത്ത് മൻസിലിൽ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്സത്തിന്റെയും മകൾ ഷഹർബാനയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.കാഞ്ഞിരോട് സ്വദേശി ഷഫീഖിന്റെ ഭാര്യയാണ്.  ഇവർ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഷഹർബാനക്കൊപ്പം ഒഴുക്കിൽപ്പെട്ട് കാണാതായ ചക്കരക്കൽ സ്വദേശിനി സൂര്യയുടെ മൃതദേഹം ഇനിയും കണ്ടെത്താൻ ഉണ്ട്. ഇന്നലെ സന്ധ്യയോടെ എത്തിയ 30 അംഗ എൻഡിആർഎഫ് സംഘം രാവിലെ മുതൽ തിരച്ചിൽ തുടരുകയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Image
  കാറിടിച്ചു മരിച്ചു  ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു മുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കലക്ടർ ചാലിൽ ഹൗസിൽ ബി.ബീനയാണ് മരിച്ചത് ഉച്ചക്ക് 12.15 ഓടെയാണ് അപകടം
Image
  പടിയൂർ പൂവം പുഴയിൽ രണ്ട് വിദ്യാർഥിനികളെ കാണാതായി                                                                                                                    *ഇരിക്കൂർ:* പടിയൂർ പൂവം പുഴയിൽ രണ്ട് വിദ്യാർഥിനികളെ കാണാതായി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചാലോട് സ്വദേശികളായ സൂര്യ, ഷബാന എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇരിക്കൂർ സിബ്ഗ്‌ഗ കോളേജിലെ സൈക്കോളജി വിദ്യാർഥികളാണ്. ഇരിട്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും ഇരിക്കൂർ പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
Image
മുഹമ്മദ്‌ നൗഷാദ് കെ കെ നിര്യാതനായി കണ്ണൂർ മുണ്ടേരിമൊട്ട മുഹമ്മദ്‌ നൗഷാദ് കെ കെ(40) നിര്യാതനായി.  ഭാര്യ വി സി ഹസീബ (കുഞ്ഞിപ്പള്ളി, കക്കാട്).മക്കൾ മുഹമ്മദ്‌ നുഹ്മാൻ, ആയിഷ.  അസുഖ ബാധിതനായി റാസൽഖൈമയിൽ നിന്ന് വന്നതാണ്  മയ്യത്ത് നിസ്കാരം രാത്രി 10 മണിക്ക് കച്ചേരിപ്പറമ്പ് ജുമാ മസ്ജിദിൽ. അതിനുശേഷം ഖബറടക്കം കാനിച്ചേരി കബർസ്ഥാനിൽ