Posts

Showing posts from August, 2025
Image
  പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയത് ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു. ആൺ സുഹൃത്ത്‌ കൊന്നതെന്ന് സംശയം. ആൺ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു  പറഞ്ഞു. ജിം ട്രെയിനറായ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നു
Image
  ഗ്രിൽസിൽ ഘടിപ്പിച്ച ഡെക്കറേഷൻ ബൾബിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു കണ്ണൂർ : മട്ടന്നൂർ കോളാരി കുംഭം മൂല സ്വദേശി ഉസ്മാൻ മദനി യുടെ മകൻ മുഈനുദ്ധീൻ (5) ആണ് വ്യാഴാഴ്ച വൈകിട്ട് വീട്ടിലെ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ് മരണപ്പെട്ടത്. വീട്ടുവരാന്തയിലെ ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം. കുട്ടി ഗ്രിൽസിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കൂത്തുപറമ്പ് ഗവണ്മെൻ്റ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Image
  മട്ടന്നൂർ സ്വദേശിനിയായ യുവതി രക്തസ്രാവത്തെ തുടർന്ന് അബൂദബിയിൽ മരണപ്പെട്ടു മട്ടന്നൂർ: അബൂദബിയിൽ വെച്ച് ഗർഭധാരണ ചികിൽസക്കിടെ രക്തസ്രാവത്തെ തുടർന്ന് യുവതി മരണപ്പെട്ടു. വെളിയമ്പ്രയിലെ കുരിഞ്ഞാലിൽ ആയിഷ (25) ആണ് മരണപ്പെട്ടത്.  ഭർത്താവ്: ഉളിയിൽ നരയംപാറയിലെ റംഷിദ്. മകൻ: മുഹമ്മദ് ഇഹ്സാൻ. വെളിയമ്പ്രയിലെ കെ.കെ. മുസ്‌തഫ - റംല ദമ്പതികളുടെ മകളാണ് ആയിഷ.  മൃതദേഹം നാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 
Image
  ക​ണ്ണൂ​രി​ൽ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ണൂ​ർ: ക​ല്ല്യാ​ട്ട് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി​യെ മൈ​സൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക ഹു​ൻ​സൂ​ർ സ്വ​ദേ​ശി​നി​യാ​യ ദ​ർ​ശി​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദ​ർ​ശി​ത​യു​ടെ സു​ഹൃ​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ല്ല്യാ​ട്ടെ വീ​ട്ടി​ൽ നി​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും നാ​ല് ല​ക്ഷം രൂ​പ​യും കാ​ണാ​താ​യി​രു​ന്നു. ഗൃ​ഹ​നാ​ഥ​യാ​യ സു​മ​തി​യു​ടെ മ​ക​ന്‍റെ ഭാ​ര്യ​യാ​ണ് ദ​ർ​ശി​ത. ദ​ർ​ശി​ത സം​ഭ​വ ദി​വ​സം രാ​വി​ലെ മ​ക​ളു​മാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് പോ​യ​താ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് യു​വ​തി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ർ​ണാ​ട​ക പൊ​ലീ​സ് ആ​ണ് യു​വ​തി​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​വ​തി​യാ​ണ് വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണം എ​ടു​ത്ത് മൈ​സൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്ന പ്രാ​ഥ​മി​ക വി​വ​രം ല​ഭി​ച്ചി​രു...
Image
  കുറ്റ്യാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു പരിയാരം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു. ഇരിക്കൂർ പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഓഗസ്റ്റ് 20 ന് ഉച്ചക്ക് ശേഷം രണ്ടരക്കായിരുന്നു സംഭവം.  കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39)യെയാണ് ജിജേഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തിയത്. പ്രവീണ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നു.
Image
  ടിക് ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നു?; ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ലഭ്യമായി 22/08/25 അഞ്ച് വർഷം മുമ്പ് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക് തിരിച്ചുവരുന്നുവെന്ന് വിവരം. ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ലഭ്യമായിത്തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020-ൽ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ടിക് ടോക് നിരോധിച്ചത്. എന്നിരുന്നാലും, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ഇപ്പോഴും ലഭ്യമല്ല. അമേരിക്കയുമായുള്ള താരിഫ് സംഘർഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന തരത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്. 2020 ജൂണിലാണ് ടിക് ടോക് ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69A പ്രകാരമായിരുന്നു നിരോധനം. അതേസമയം, ആപ്പിന്റെ തിരിച്ചുവരവിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെയോ ടിക് ട...
Image
  കുറ്റ്യാട്ടൂരിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം 20-08-2025  മയ്യിൽ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. യുവതിക്കും കുട്ടാവ് സ്വദേശി രാജേഷിനും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 
Image
  ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍  ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. 27.820 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂര്‍ സ്വദേശി മജ്‌നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യില്‍ സ്വദേശി റനീസ്, കോയ്യോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത് ഇവരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. എംഡിഎംഎ വില്‍പ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ത്രാസും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലോടുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ സംഘവുമായി ബന്ധപ്പെടുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
Image
  ബഹുസ്വരതയും മതേതരത്വവും നിലനിർത്താൻ തെരുവിലിറങ്ങാൻ സമയമായി: റഷീദ് ഉമരി വോട്ട് കൊള്ളക്കെതിരെ ആസാദി സ്ക്വയർ സംഘടിപ്പിച്ചു കണ്ണൂർ: രാജ്യത്ത് ബഹുസ്വരതയും സോഷ്യലിസവും മതേതരത്വവും നിലനിൽക്കണമെന്നാഗ്രഹിക്കുന്നവർ തെരുവിൽ ഇറങ്ങേണ്ട സമയമായിരിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ റഷീദ് ഉമരി പറഞ്ഞു. വോട്ട് കള്ളന്മാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക എന്ന പ്രമേയം ഉയർത്തി 79ാം സ്വാതന്ത്ര്യ ദിനത്തിൽ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി കാൾടെക്സ് ജങ്ഷനിൽ സംഘടിപ്പിച്ച ആസാദി സ്ക്വയർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ള നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത് രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. പൗര സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും തകർത്ത് രാജ്യത്തെ ഏകാധിപത്യ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. ക്വിറ്റ് ഇന്ത്യ സമരത്തെ അനുസ്മരിക്കാതെ വിഭജന ഭീതി ദിനമാചരിക്കുന്നത് തന്നെ ജനങ്ങളെ വേർതിരിച്ച് രാജ്യത്തെ കലുഷിതമാക്കാനാണെന്നും റഷീദ് ഉമരി പറഞ്ഞു. വോട്ട് കൊള്ളക്കെതിരെ അതിശക്തമായ പ്രതിഷേധ - പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ട സി....
Image
  മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഐഎം പ്രവർത്തകൻ മരിച്ചു 15/08/25 തളിപ്പറമ്പ്: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിലിലെ വള്ളേരി മോഹനനാണ്(60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു. അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. കണ്ണൂർ എകെജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.
Image
  കുവൈത്തിലെ വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂര്‍ സ്വദേശി കണ്ണൂര്‍: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു.മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലടക്കം സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സച്ചിൻ സജീവമായിരുന്നു. നാട്ടിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലടക്കം സജീമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 63 പേർക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തിൽ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്.
Image
  കുവൈത്തിലെ മദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 13ആയി; ആറ് പേര്‍ മലയാളികളെന്ന് സൂചന ഇതുവരെ 63 പേരാണ് വിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത് കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരില്‍ 10 വിദേശികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ് മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗികമായ വിവരം. മരിച്ചവരില്‍ രണ്ട് പേര്‍ ആന്ധ്ര, തമിഴ്‌നാട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണെന്നുളള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 21 പേരുടെ കാഴ്ച പൂര്‍ണമായോ ഭാഗികമായോ നഷ്ടമായതായും കുവൈത്ത് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 51 പേര്‍ക്ക് കിഡ്നി തകരാറും ഉണ്ടായിട്ടുണ്ട്. അവരെ അടിയന്തര ഡയാലിസിസിന് വിധേയമാക്കിയിട്ടുണ്ട്. നിലവില്‍ 31 പേര്‍ വെന്റിലേറ്ററിലാണ്. ചികിത്സയില്‍ കഴിയുന്നതിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ളവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവര്‍ സുഖം പ്രാപിച്ച് വരുന്നതായും കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു....
Image
  കറി വയ്ക്കാന്‍ വെട്ടിയ വരാലിന്റെ വയറ്റില്‍ മൂര്‍ഖന്‍ പൊന്നുംവില കൊടുത്ത് കറി വയ്ക്കാന്‍ വാങ്ങിയ മീന്‍ വൃത്തിയാക്കുന്നതിനിടയില്‍ മീനിന്റെ വയറ്റില്‍ പാമ്പിനെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ എക്‌സ്പ്രഷന്‍? പേടിയും അറപ്പും വെറുപ്പും ആ മീന്‍ എപ്പോ എടുത്ത് കളഞ്ഞെന്ന് നോക്കിയാല്‍ മതി അല്ലേ..എന്നാലും അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ.. ആലപ്പുഴ സ്വദേശി സനോജിന്റെ വീട്ടില്‍ അങ്ങനെ ഒരു സംഭവമാണ് ഉണ്ടായത്. പക്ഷെ മീന്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതല്ലെന്ന് മാത്രം. വീടിന് സമീപത്തെ പാടത്ത് നിന്ന് 900 ഗ്രാം തൂക്കമുള്ള വരാലിനെ സനോജ് ചൂണ്ടയിട്ട് പിടിച്ചിരുന്നു. ഈ വരാലിനെ കറിവയ്ക്കാനായി വെട്ടിയപ്പോഴാണ് വയറ്റില്‍ നിന്ന് മൂര്‍ഖന്‍ പാമ്പ് പാത്രത്തില്‍ വീണത്. പാമ്പിന്റെ തൊലി അഴുകി തുടങ്ങിയിരുന്നുവത്രേ. പാമ്പിന്റെ തലയിലെ അടയാളം കണ്ടാണ് മൂര്‍ഖനാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞ്. ആഴ്ചകള്‍ക്ക് മുന്‍പ് മൂര്‍ഖന്‍ പാമ്പിനെ കാലില്ലാത്ത അരണയാണെന്ന് കരുതി കുപ്പിയില്‍ പിടിച്ചിട്ട കുട്ടികളുടെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തയും പുറത്തുവന്നതോടെ മൂര്‍ഖന്‍ പാമ്പിനിപ്പോ പഴയ ശൗര്യമില്...
Image
  മുണ്ടയാട് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു കണ്ണൂർ: മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂപ്പിക്കടവ് കണ്ടന്റവിടെ ഉമ്മറിന്റെ മകൻ അബ്ദു‌ൽ അസീസാണ് (40) മരിച്ചത്. ഇന്നലെ രാത്രി 9.30നാണ് സംഭവം.  അബ്‌ദുറഹ്‌മാൻ (36), എടക്കാട് സ്വദേശി ഗോകുൽ (25) എന്നിവർക്കാണു പരിക്കേറ്റത്. വാരം ഭാഗത്തേക്ക് പോകുകയാ യിരുന്ന അസീസും അബ്ദുറഹ്‌മാനും സഞ്ചരിച്ച ബൈക്കും എതിരെവന്ന ഗോകുൽ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്.  ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസീസിൻ്റെ ജീവൻ രക്ഷിക്കാനായില്ല. 
Image
  കണ്ണൂരിൽ കൂട്ട ബലാത്സംഗക്കേസിൽ 3 പ്രതികൾ അറസ്റ്റിൽ 10-08-2025  കണ്ണൂർ: കണ്ണൂരിൽ കൂട്ട ബലാത്സംഗക്കേസിൽ 3 പ്രതികൾ അറസ്റ്റിൽ. ചൊവ്വ സ്വദേശി വി.വി സംഗീത്, എടചൊവ്വയിലെ കെ. അഭിഷേക്, ചൊവ്വ വൈദ്യർ പീടിക സ്വദേശി പി ആകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികളെ കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്‌തത്.  സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ആറു മാസം മുമ്പ് ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. 
Image
  രണ്ട് മക്കളുമായികിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം; ചികില്‍സയിലായിരുന്ന കുട്ടി മരിച്ചു പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികില്‍സയിലായിരുന്ന കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ മകന്‍ ധ്യാന്‍ കൃഷ്ണ (6) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.  ജൂലായ് 25ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. അമ്മ ധനജ രണ്ട് മക്കളുമായി കിണറിലേക്ക് ചാടുകയായിരുന്നു. മറ്റൊരു കുട്ടി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.  സംഭവത്തില്‍  ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയെന്ന ധന ഇയുടെ മൊഴിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. 
Image
  കണ്ണൂരിൽ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു 2-08-2025 കണ്ണൂർ: സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണുമരിച്ചു. ആയിക്കര സ്വദേശിയും സൂപ്പിയാറകത്ത് കുടുംബാംഗവുമായ ജി എസ് ടി ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ  ഫിൽസർ സുപ്പിയാരകത്ത് ( 52 ) ആണ് മരിച്ചത്. ഇന്ന് കാലത്ത് വീട്ടിൽകുഴഞ്ഞ് വീഴുകയും  മരണം സംഭവിക്കുകയുമായിരുന്നു.  എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയയിൽ സ്ഥിര സാന്നിധ്യവുമായിരുന്നു. പ്രമോഷൻ ലഭിച്ച ഫിൽസർ തിങ്കളാഴ്ച തലശ്ശേരി ജി.എസ്.ടി ഓഫീസിൽ ചുമതല ഏറ്റെടുക്കാൻ ഇരിക്കെയാണ് മരണം.  പരേതനായ അലിയുടെയും ഹവ്വയുടെയും മകനാണ്. ഭാര്യ: റുമൈസ. മകൾ: ഹിനായ. സഹോദരങ്ങൾ : നസറി ഫർണ്ണാസ്, മഷൂദ്,  നുസ്റത്ത്. മൃതദേഹം കണ്ണൂർ കലക്ടറേറ്റിൽ  പൊതു ദർശനത്തിനു ശേഷം ഇന്ന് വൈകിട്ട് 4 മണിയോടെ കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 
Image
  രണ്ടാം ദിവസവും തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക്; ചർച്ചയിൽ ധാരണയായിട്ടും സമരം തുടർന്ന് തൊഴിലാളികൾ 🔸02-08-2025🔸  തലശ്ശേരി: രണ്ടാം ദിവസവും തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക്. പാനൂർ പെരിങ്ങത്തൂരിൽ  ജഗന്നാഥ് ബസ് കണ്ടക്ടർ ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്‌റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി വഴി സർവീസ് നടത്തുന്ന ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് തൊഴിലാളികളും ഇന്നും പണിമുടക്കുന്നത്.ഇരിട്ടി- തലശ്ശേരി, പേരാവൂർ തലശ്ശേരി, കണ്ണൂർ-തലശ്ശേരി-കോഴിക്കോട്, വടകര- തലശ്ശേരി, നാദാപുരം- തലശ്ശേരി, പാനൂർ-തലശ്ശേരി റൂട്ടുകളിലെ ബസുകളൊന്നും ഇന്നും സർവീസ് നടത്തുന്നില്ല. അതേസമയം തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുക്ക് ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.  ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ ഇന്നലെ തലശ്ശേരി എസിപിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പണിമുടക്ക് പിൻവലിക്കാൻ ധാരണയായിരുന്നു. എന്നാൽ ബസ് കണ്ടക്ടറെ ആക്രമിച്ച മുഖ്യ പ്രതികളെ പിടികൂടാതെ സമരത്തിൽ നിന്ന് പിൻമാറില്ല...
Image
  ബസ് സമരം  പിൻവലിച്ചത് ഭാഗികമായെന്ന്; സമരം പിൻവലിച്ചില്ലെന്ന് തൊഴിലാളികൾ തലശ്ശേരി: കണ്ണൂർ ജില്ലയിൽ വിവിധ റൂട്ടുകളിൽ നടത്തിവന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചെന്ന് ചർച്ചയിൽ തീരുമാനമായിട്ടും അനിശ്ചിതത്വം തുടരുന്നു. ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ തലശ്ശേരി എസിപിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്.   അതേ സമയം തൊട്ടിൽപ്പാലം - തലശേരി, തലശേരി - കണ്ണൂർ റൂട്ടുകളിൽ ചില തൊഴിലാളികൾ ബസ് സമരത്തിൽ ഉറച്ചു നിൽക്കുകയാണ്. വൈകിട്ടോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.  11 മണിയോടെ തലശ്ശേരിയിൽ എ സി പി ഓഫീസിലാരംഭിച്ച ചർച്ച രണ്ട് മണിയോടെയാണ്അവസാനിച്ചത്. കണ്ടക്ടർ വിഷ്ണുവിനെ മർദിച്ച  മുഖ്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ്  തൊഴിലാളികൾ സമരരംഗത്തിറങ്ങിയത്. അന്വേഷണത്തിൽ  ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ചൊക്ലി ഇൻസ്പെക്ടർ മഹേഷ് വ്യക്തമാക്കി.