Posts

Showing posts from November, 2024
Image
  പഴയങ്ങാടി : തെങ്ങ് ദേഹത്ത് വീണ് കുട്ടി മരണപ്പെട്ടു പഴയങ്ങാടി വെങ്ങര ഗവ.വെൽഫെയർ യു.പി.സ്‌കൂൾ റോഡിൽ സുൽത്താൻ തോടിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന പഴയ ചകിരി കമ്പനിക്കു സമീപം വിദ്യാർത്ഥിയുടെ മേൽ തെങ്ങ് പതിച്ച് മുട്ടം വെങ്ങര മാപ്പിള യു.പി.സ്കൂ‌ളിലെ നാലാംക്ലാസ് വിദ്യാർത്ഥി ഇ.എൻ.പി.നിഹാനിന് ദാരുണാന്ത്യം. വീട്ടിലേയ്ക്കുള്ള വഴിയോരത്തെ പറമ്പിലെ തെങ്ങുകൾ ജെ.സി.ബി. ഉപയോഗിച്ച് പിഴതുമാറ്റവേ സമീപത്തു കൌതുകക്കാഴ്ചയുമായി ഇരുഭാഗത്തുമായി നിരന്നുനിന്നവരിൽ വടക്കു ഭാഗത്തു നിലയുറപ്പിച്ച നിസാലിന്റെ തലയിലേക്ക് നാലാമതു പിഴുതുമാറ്റാൻ ശ്രമിച്ച തെങ്ങ് ദിശമാറിപ്പതിച്ച് നിസാലിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസെൻ്റ് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 2.30-തോടെയാണ് നാടിനെനടുക്കിയ ദാരുണസംഭവം നടന്നത്. ജെ.സി.ബി.പ്രവർത്തിപ്പിച്ചിരുന്ന് ഹരിയാന സ്വദേശിയായ സുബൈർ എന്നയാൾ സംഭവത്തിനു പിന്നാലെ അപ്രത്യക്ഷമായി. യു.കെ.പി.മൻസൂർ, ഇ.എൻ.പി.സെമീറ എന്നിവരുടെ മൂന്നുമക്കളിൽ ഇളയവനാണ് ദാരുണാന്ത്യം വരിച്ച വിദ്യാർത്ഥി ഇ.എൻ.പി.നിസാ...
Image
  രാസലഹരി പിടികൂടി; 'തൊപ്പി'യും സുഹൃത്തുക്കളും ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം കൊച്ചി: താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി. ജാമ്യഹര്‍ജി ഇന്നു കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയത്
Image
  വളർത്തു മൃഗങ്ങളിൽ വൈറസ് രോഗം പടരുന്നു                                                        27 / 11 / 2024                                                                *കണ്ണൂർ* : വീട്ടിലെ നായകൾക്കും പൂച്ചകൾക്കും പനിയോ ചർദ്ദിയോ വയറിളക്കമോ ഉണ്ടോ, എങ്കിൽ ശ്രദ്ധിക്കുക. ഓമനമൃഗങ്ങളുടെ ജീവനെടുക്കുന്ന വൈറസ് രോഗം ജില്ലയിൽ പടരുന്നുണ്ട്. വളർത്തുനായകളിൽ രണ്ട് തരം വൈറസ് രോഗം പടരുന്നതായി ചീഫ് വെറ്ററിനറി ഓഫിസർ അറിയിച്ചു. കനൈൻ ഡിസ്റ്റമ്പർ, പാർവോ വൈറസ് എന്നീ രോഗങ്ങൾ ബാധിച്ച് ചികിത്സക്ക് കൊണ്ടുവരുന്ന നായ്ക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്നും പ്രതിരോധ കുത്തിവയ്പ് ഉടൻ എടുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കനൈൻ ഡിസ്റ്റമ്പർ (നായ്പൊങ്ങൻ): പനിയാണ് ആദ്യ ലക്ഷണം. രണ്ട് ദിവസം കൊണ്ട് നടക്കാനാവാത്ത അവസ്ഥയു...
Image
  വളപട്ടണത്ത് വൻ കവർച്ച; ഒരു കോടി രൂപയും 300 പവനും കവർന്നു 5-11-2024                                                    കണ്ണൂർ: വളപട്ടണം മന്ന കെഎസ്ഇബി ഓഫീസിന് സമീപം വീടിന്റെ ജനൽ തകർത്ത് വൻ കവർച്ച. ഒരുകോടി രൂപയും 300 പവൻ സ്വർണാഭരണവും കവർന്നതായി വീട്ടുകാർ വളപട്ടണം പൊലീസിൽ പരാതി നൽകി. സി സി ടി വി ദൃശ്യങ്ങളിൽ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്ന ദൃശ്യങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. അരി മൊത്ത വ്യാപാരിയായ  കെ പി അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഈ മാസം 19 ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷറഫും കുടുംബവും ഇന്നലെ രാത്രി 10ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. അടുക്കള വശത്തെ ജനലിന്റെ ഇരുമ്പഴിമുറിച്ചു മാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കിടപ്പുമുറിയിലെ ലോക്കർ തകർത്തായിരുന്നു കവർച്ച നടത്തിയത്. വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം കവർച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. 
Image
  വേശാലയിൽ സൈക്കിളിൽ ടിപ്പറിടിച്ച് വിദ്യാർഥി മരിച്ചു ; 2 വിദ്യാർഥികൾക്ക് പരിക്ക്  23-11-2024  മാണിയൂർ: വേശാലയിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. മദ്റസ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾ പോയ സൈക്കിളിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ വേശാല എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം. വേശാല ഖാദിരിയ മദ്റസാ വിദ്യാർത്ഥിയായ 10 വയസ്സുകാരനാണ് മരിച്ചത്. 2 വിദ്യാർത്ഥികളെ പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    ഇസ്മായിൽ മുസ് ലിയാരുടെ  മകൻ ഹാദി (10) ആണ് മരിച്ചത്. പരിക്കേറ്റ റബീഹ്, ഉമൈദ് എന്നിവരെ കണ്ണൂർസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മദ്റസ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾ സഞ്ചരിച്ച രണ്ടു സൈക്കിളുകൾ ടിപ്പർ ലോറിയുമായി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ വേശാല എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം.
Image
  കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ണൂര്‍: തളിപ്പറമ്പില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശിനി ആന്‍മരിയ ആണ് മരിച്ചത്. ലൂര്‍ദ് നഴ്‌സിങ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍മരിയ ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ക്ലാസ് ഉണ്ടായിരുന്നിട്ടും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെയുള്ള മറ്റ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചതായാണ് സൂചന.
Image
  കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു കണ്ണൂര്‍: കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷ് ഓടിരക്ഷപ്പെട്ടു. കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. വൈകിട്ട് ദിവ്യശ്രീയുട വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
Image
  ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികളുടെ വാഹനത്തിലേക്ക് ലോറി ഇടിച്ചു കയറി; ഏഴ് പേര്‍ക്ക് പരിക്ക്‌  മംഗളൂരു: കര്‍ണാടക കുന്ദാപുരയ്ക്ക് അടുത്ത് മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ക്ഷേത്രദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. അന്നൂര്‍ സ്വദേശിയായ അധ്യാപകന്‍ ഭാര്‍ഗവന്‍, ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ തായിനേരി കൗസ്തുര്‍ഭത്തില്‍ മധു, ഇയാളുടെ ഭാര്യ അനിത, ഇവരുടെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍, ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ വെള്ളൂര്‍ സ്വദേശി ഫാസില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിതയും ചിത്രയും വത്സലയുമാണ് മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുന്ദാപുര കുംഭാഷിയിലെ ശ്രീ ചന്ദ്രികാ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ച ഇന്ന...
Image
  കൃഷ്ണൻ മാസ്റ്റർ നിര്യാതനായി. 20.11.2024 ഏച്ചൂർ :കൂടാളി ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകനും ഏച്ചൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡൻ്റുമായ പുരുപുരുത്താൻ കൃഷ്ണൻ മാസ്റ്റർ (97) നിര്യാതനായി. ചിന്മയ മിഷൻ കണ്ണൂർ ജില്ലാ മുൻ പ്രസിഡൻ്റും സർവോദയ സംഘം, കണ്ണൂർ മഹാത്മ മന്ദിരം, മദ്യനിരോധന സമിതി എന്നിവയുടെ ആദ്യകാല ഭാരവാഹിയും ആയിരുന്നു. ഭാര്യ: ഒ.കാർത്ത്യായനി. മക്കൾ: രാധാകൃഷ്ണൻ, സുജാത, സുനീത, സുഗത. മരുമക്കൾ: രാമചന്ദ്രൻ, മനോഹരൻ, ഗോപാലകൃഷ്ണൻ (പരേതൻ). സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ ലക്ഷ്മി, ദേവകി, ജാനകി, ഭാർഗവി. സംസ്കാരം വ്യാഴം രാവിലെ പത്തിന് കണ്ണൂർ പയ്യാമ്പലം.
Image
 ⭕ ആരോഗ്യ വാർത്തകൾ  പ്രോസ്റ്റേറ്റ് ക്യാൻസറിനെ പേടിക്കണം, പുരുഷന്മാർ അറിഞ്ഞിരിക്കേണ്ടത് ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനമാണല്ലോ. ഈ പുരുഷ ​ദിനത്തിൽ പുരുഷന്മാരുടെ ആരോ​ഗ്യത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്.  ആദ്യ മിക്ക കേസുകളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ സാധാരണയായി ലക്ഷണങ്ങൾ കാണിക്കാറില്ല. മറ്റൊരു രോ​ഗത്തിനായി ചികിത്സയ്ക്ക് പോകുമ്പോഴാണകും പ്രോസ്റ്റേറ്റ് ക്യാൻസറിനെ കുറിച്ചറിയുന്നത്. പ്രോസ്‌റ്റേറ്റ് ക്യാൻസർ നേരത്തെ തന്നെ കണ്ടെത്തുന്നത് രോ​​ഗം ഭേദമാക്കാൻ സഹായിക്കുന്നതായി മണിപ്പാൽ ഹോസ്പിറ്റലിലെ യൂറോളജി, റോബോട്ടിക് സർജറി, വൃക്ക മാറ്റിവയ്ക്കൽ വിഭാ​ഗം മേധാവി ഡോ. ദീപക് ദുബെ പറഞ്ഞു. 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർ നിർബന്ധമായുംപ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള പരിശോധന നടത്തേണ്ടത് പ്രധാനമാണ്. പ്രോസ്റ്റേറ്റ്-നിർദ്ദിഷ്ട ആൻ്റിജൻ (PSA) ടെസ്റ്റുകൾ, digital rectal exams (DRE) എന്നിവ പോലുള്ള പതിവ് സ്ക്രീനിംഗുകളിലൂടെ രോ​ഗം നേരത്തെ ക...
Image
  സി പി എ ലത്തീഫ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റായി സി പി എ ലത്തീഫ് (മലപ്പുറം) തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ട് ചേർന്ന എസ്ഡിപിഐയുടെ 6ാം സംസ്ഥാന പ്രതിനിധി സഭയാണ് പാര്‍ട്ടിയുടെ 2024-27 കാലയളവിലേക്കുള്ള സംസ്ഥാന പ്രവര്‍ത്തക സമിതിയെയും സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (കോട്ടയം) ജനറല്‍ സെക്രട്ടറിമാരായി പി ആര്‍ സിയാദ് (തൃശൂർ), പി പി റഫീഖ് (മലപ്പുറം), റോയ് അറയ്ക്കല്‍ (എറണാകുളം), പി കെ ഉസ്മാന്‍ (തൃശൂർ), കെകെ അബ്ദുല്‍ ജബ്ബാര്‍(കണ്ണൂർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജോണ്‍സണ്‍ കണ്ടച്ചിറ (കൊല്ലം), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (മലപ്പുറം), പി ജമീല (വയനാട്), അന്‍സാരി ഏനാത്ത് (പത്തനംതിട്ട), എംഎം താഹിര്‍ (ആലപ്പുഴ), മഞ്ജുഷ മാവിലാടം (കാസർഗോഡ്) എന്നിവരാണ് സെക്രട്ടറിമാർ. എന്‍ കെ റഷീദ് ഉമരി (കോഴിക്കോട്) ആണ് പുതിയ ട്രഷറര്‍. മൂവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മല്‍ ഇസ്മാഈല്‍, വി എം ഫൈസല്‍, നിമ്മി നൗഷാദ്, വി കെ ഷൗക്കത്ത് അലി (എറണാകുളം), അഡ്വ. എ കെ സലാഹുദ്ദീന്‍ (കൊല്ലം), അഷ്റഫ് പ്രാവച്ചമ്പലം ( തിരുവനന്തപു...
Image
  ആരോഗ്യ വാർത്തകൾ   ശരീരത്തില്‍ പ്രോട്ടീൻ കുറവാണോ? അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്. പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇത് മൂലം മധുരത്തോടുള്ള ആസക്തി കൂടാം.  പേശികള്‍ മുതല്‍ തലമുടി വരെയുള്ളവയുടെ ആരോഗ്യത്തിന് പരമ പ്രധാനമാണ് പ്രോട്ടീൻ. ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും പേശികളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്. പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇത് മൂലം മധുരത്തോടുള്ള ആസക്തി കൂടാം.  പേശി വേദന, സന്ധിവേദന, കൈകളിലും കാലുകളില്‍ നീര്, എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയവയൊക്കെ പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. മസില്‍ കുറവിലേക്ക് ശരീരം പോകുന്നതും പേശി ബലഹീനതയും പ്രോട്ടീനിന്‍റ...
Image
  മിന്നലിൽ വീടിന് നാശം; യുവാവിന് പൊള്ളലേറ്റു                                                        18 / 11 / 2024                                                                *തലശ്ശേരി* : ഞായറാഴ്ച പകൽ മഴയോടൊപ്പമുണ്ടായ മിന്നലിൽ വീടിന് നാശനഷ്ടം. കോടിയേരി കല്ലിൽ താഴെ ബാങ്കിന് സമീപത്തെ വാഴയിൽ ഗോവിന്ദൻ നായരുടെ വീടിനാണ് നാശമുണ്ടായത്. ഇലക്ട്രിക്ക് വയറിങ്ങുകൾ കത്തിനശിച്ചു. ഗൃഹോപകരണങ്ങൾ ക്കും കേടു പാടുകളുണ്ടായി. മുതുകിനും തലയ്ക്കും പൊള്ളലേറ്റ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ആർ നിഖിലിനാണ് (26) പരിക്കേറ്റത്. വീട്ടിലെ മെയിൻ സ്വിച്ചും വയറുകളും കത്തിനശിച്ചു. വീടിന്റെ ചുമരുകൾക്ക് വിള്ളലുകളുണ്ടായി. പറമ്പിലെ വാഴകൾക്ക് തീപിടിച്ചു. സമീപത്തെ വീടുകൾ...
Image
  സിനിമ താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ കൊച്ചി: സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയിലാണ് ഇവരെ എക്സൈസ് പിടികൂടിയത്. കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് 230മില്ലി ​ഗ്രാം എംഡിഎംഎയും നാല് ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് വിവരം
Image
  ⭕ ആരോഗ്യ വാർത്തകൾ   🩺വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട  ടിപ്സ് വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതുപോലെ അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്ന് കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം.  വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍. എന്നാല്‍ വായ തുറക്കാന്‍ പോലും കഴിയാത്ത അത്ര അസഹനീയമായ വേദനയാണ് ഇതുമൂലമുണ്ടാകുന്നത്. വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതുപോലെ അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്ന് കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം. ഇത്തരം വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. തേങ്ങാ പാല്‍  തേങ്ങാ പാല്‍ വായില്‍‌ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം. തേങ്ങാ പാലിലെ ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. 2. മഞ്ഞള്‍ ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും...
Image
  ഖത്തറിൽ വാഹനാപകടം: മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരമുണ്ടായ അപകടത്തിൽ മട്ടന്നൂർ ചോലയിൽ രഹനാസാണ് മരിച്ചത്. 40 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയും അപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു നേപ്പാൾ സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴുമണിയോടെ ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്ന ഇവർ സാധനങ്ങൾ ഡെലിവറിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വരട്ടിയോടൻ അബ്ദുൽ വഹിദിന്റെയും ചോലയിൽ ഖദീജയുടെയും മകനാണ് മരണപ്പെട്ട രഹ്നാസ്. ഭാര്യ ശരീഫ. മക്കൾ : മിന്‌സ ഫാത്തിമ, സൈനുൽ ഹാഫിസ്, സാഖിഫ് ഐമൻ. ഹമദ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും
Image
  കുഴഞ്ഞ് വീണ് മട്ടന്നൂർ സ്വദേശി മരിച്ചു റിയാദ്  | ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ് പ്രവാസി മലയാളി അന്തരിച്ചു. മട്ടന്നൂർ പൊറോറയിലെ കരിയിൽ ഹരി (44) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 16, സുലൈയിലുളള മൈതാനത്ത് രാവിലെ ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ റിയാദ് എക്സിറ്റ് 14ലെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പർ ജോലി ചെയ്യുകയായിരുന്നു. പരേതനായ ഗോപാൽ, ശ്യാമള എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ഷോളജി. ധ്യാൻദേവ്, അനയ്ദേവ് എന്നിവർ മക്കളാണ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് റിയാദ് മലപ്പുറം കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ്, ജനറൽ കൺവീനർ റിയാസ്, ജാഫർ അലി, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ.
Image
  നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം കണ്ണൂർ:  കണ്ണൂർ കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ് രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.
Image
  ജയരാജനെ പിന്തുണച്ച് എം വി ഗോവിന്ദൻ; 'എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന' എന്നും വിമർശനം കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ ആരെയും ഒന്നും ഏല്പിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞതാണെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. പാർട്ടിക്ക് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. ജയരാജൻ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞതാണ്. മാധ്യമങ്ങൾ വ്യാജവാർത്തകൾ ഉണ്ടാക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് 'തോന്നിവാസം' എഴുതി പാർട്ടിയുടെ മേൽ കെട്ടിവെക്കാനുള്ള നീക്കമാണിതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. .കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസം ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ പുറത്തുവിട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളത്. എന്നാല്‍ തന്‌റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പുറത്ത...
Image
  മുണ്ടേരിയിലെ അപകടം: ഉറ്റസുഹൃത്തുക്കളുടെ വേർപാടിൽ തേങ്ങി നാട് 13-11-2024                മുണ്ടേരി: മുണ്ടേരിയിൽ വച്ച് ഇന്നലെ വൈകീട്ടോടെ ഉണ്ടായ ബൈക്ക് അപകടത്തിൽ പൊലിഞ്ഞത് ഉറ്റസുഹൃത്തുക്കളുടെ ജീവൻ. കയ്യങ്കോട് സ്വദേശി അജാസും (22) അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ വിഷ്‌ണുവും (22) മുണ്ടേരിക്കടവ് പാലത്തിനു സമീപം ഇടയ്ക്കിടെ ഒത്തുചേരുന്നവരായിരുന്നു. ഇന്നലെ വൈകീട്ട് 5ന് ഇരുവരും കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് വരുന്നതിനിടയിലാണ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകട മുണ്ടായത്.  ബൈക്ക് ഓടിച്ചിരുന്ന അജാസ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അപകടത്തെതുടർന്ന് ഓടിയെത്തിയവരാണ് ഇരുവരെയും കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് തെറിച്ചുവീണ നിലയിലായിരുന്നു.  അജാസിന്റെ പിതാവ് : ഹാരിസ്. മാതാവ് : നസീമ. സഹോദരൻ :അനസ്.  വിഷ്ണുവിന്റെ അച്ഛൻ : സുരേശൻ (ഗുഡ്‌സ് ഓട്ടോ ഡ്രൈവർ). അമ്മ: പി.എസ്.ഷീല. സഹോദരൻ: അർജുൻ. 
Image
  മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടു പേര്  മരിച്ചു  2-11-2024               മുണ്ടേരി: മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  . ഇന്നു വൈകീട്ട് 6 മണിയോടെയാണ് സംഭവം. കയ്യങ്കോട്ടെ ഹാരിസിൻ്റെ മകൻ അജ്നാസ് കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരാണ് ഇരുവരുംആണ് മരിച്ചത്.  മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. 
Image
    വാഹന വിൽപന നടന്ന് 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പ് 2-11-2024               തിരുവനന്തപുരം: വാഹനവിൽപ്പന നടന്നുകഴിഞ്ഞാൽ എത്രയുംവേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പിൻ്റെ മുന്നറിയിപ്പ്. വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആർ.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണം. തുടർന്ന് ഉടമസ്ഥതാകൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണം.  15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരിൽ സത്യവാങ്മൂലവും നൽകണം.  വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാൾ ഉറപ്പുവരുത്തണം. വാഹനം വിറ്റതിനുശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന മുന്നറിയിപ്പ്. സാഹചര്യത്തിലാണ് ഈ  വാഹനം വിൽക്കുന്നത് അടുത്തബന്ധുക്കൾക്കോ കൂട്ടുകാർക്കോ സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്കോ ആയാൽപ്പോലും ഒരു പേപ്പറിലോ മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെപേരിൽ വാഹനകൈമാറ്റം പൂർത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു. www.parivahan.gov...
Image
  സഹിന സിനിമാസിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു മട്ടന്നൂർ : സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം. അപകടത്തിൽ സിനിമ കാണാനെത്തിയ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്. വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗവും തകര്‍ന്നു. വാട്ടര്‍ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകി എത്തി. ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമൻ്റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാൻ എത്തിയ രണ്ട് പേർക്ക് പരിക്കേറ്റത്. തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.  ലക്കി ഭാസ്കര്‍ സിനിമയുടെ ഇൻ്റർവെൽ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴാണ് സംഭവമെന്ന് തിയേറ്ററിൽ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ടാങ്കും സീലിങും സിമന്‍റ് കട്ടകളും വെള്ളവും സീറ്റുകളിലേക്ക് വീഴുകയായിരുന്നു. സീലിങിന് അടിയിൽ കുടുങ്ങിയ ഒരാള്‍ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റതെന്നും സിനിമ കാണാനെത്തിയവര്‍ പറഞ്ഞു.
Image
  താമരശ്ശേരിയിൽ വീട്ടിലെ അടുക്കളയിൽ നിന്നും കുക്കറെടുത്ത വീട്ടമ്മ ഞെട്ടി, ഉള്ളിൽ മൂർഖൻ പാമ്പ്; തലനാരിഴക്ക് രക്ഷപെട്ട് വീട്ടമ്മ  താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്പിന്‍റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.  വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. 
Image
  മകളുടെ വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് പിതാവ് കുഴഞ്ഞുവീണ് മരിച്ചു.  കണ്ണൂർ: മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം വി.കെ. ഹൗസിൽ നീലോത്ത് ഫസൽ (57) ആണ് മരിച്ചത്. സൈദാർ പള്ളി സ്വദേശിയായ ഫസൽ കുഞ്ഞിപ്പള്ളി പരിസരത്താണ് താമസിച്ചിരുന്നത്. ഇന്നലെ പകൽ 12 മണിയോടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. മകൾ നൈസയുടെ വിവാഹ ചടങ്ങുകൾ കുഞ്ഞിപ്പള്ളി വി.കെ. ഹൗസിൽ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഉടനെ മാഹി ആശുപത്രിയിൽ ഫസലിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫസലിൻ്റെ സഹോദരൻ നീലോത്ത് മൂസ്സക്കുട്ടി നിക്കാഹ് നടത്തി കൊടുത്ത ശേഷം മരണ വിവരം പുറത്ത് അറിയിക്കുകയായിരുന്നു
Image
  അയക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് പെൺകുട്ടി മരിച്ചു                                                        07 / 11 / 2024                                                                  കാസറഗോഡ് : തുണി അലക്കി    വിരിക്കുന്നതിനിടെ അയക്കമ്പിയിൽ നിന്നും ഷോക്കേറ്റ് 17 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇഡിയടുക്കയിലെ ഇസ്മായിലിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. വാടക ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിലെ ടെറസ്സിന് മുകളിൽ കെട്ടിയ കമ്പി എച്ച് ടി ലൈനിൽ തട്ടിയതാണ് അപകട കാരണം. കബറടക്കം നടത്തി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഉമ്മ അവ്വാബിയെ ചെർക്കള സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങൾ: മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആസിഫ്, ഇബ്രാഹിം ഖലീൽ...
Image
സിനിമ നാടക നടന്‍ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു ചെറുവത്തൂർ: സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമന്‍റെ വേഷം ശ്രദ്ധേയമാണ്. 
Image
  തലശ്ശേരി-മാഹി ബൈപ്പാസിൽ മകൾ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു 02/11/2024 *തലശ്ശേരി:* തലശ്ശേരി-മാഹി ബൈപ്പാസിൽ മകൾ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു. മാടപ്പീടിക രാജു മാസ്റ്റർ റോഡിന് സമീപം നടന്ന അപകടത്തിൽ ധർമടം മീത്തലെപീടിക പുളിക്കൂലിൽ ചന്ദ്രങ്കണ്ടി ഹൗസിൽ പാലത്തിൽ റുഖിയ(63)യാണ് മരിച്ചത്. അപകടത്തിൽ മകൾ ആരിഫയ്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് റുഖിയയും മകൾ ആരിഫയും സഞ്ചരിച്ച സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ചത്. തലശ്ശേരിയിൽ നിന്ന് അഴിയൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ റുഖിയയെ പള്ളൂർ ഗവ. ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭർത്താവ്: ചന്ദ്രങ്കണ്ടി അസ്സു. മക്കൾ: താഹിറ, ഫിറോസ്, ഹസീന, നവാസ്, റുബീന. മരുമക്കൾ: സിറാജ് (എടക്കാട്), സീനത്ത് (ആറ്റടപ്പ്). സാദിഖ് (പെരിങ്ങാടി), ആരിഫ (പെരിങ്ങാടി), സാജുദ്ദീൻ (എടക്കാട്), ഇല്യാസ് (പെരിങ്ങാടി). കബറടക്കം ശനിയാഴ്ച ധർമടം ജുമാമസ്‌ജിദ് കബർസ്താനിൽ