കാഞ്ഞങ്ങാട്ടെ യുവതിയുടെ 8.01 ലക്ഷം രൂപ ഫേസ്ബുക്ക് ഫ്രണ്ടായ ‘സായിപ്പ്’ തട്ടിയെടുത്തു കാഞ്ഞങ്ങാട്: ‘ഹായ്’മെസേജിൽ തുടങ്ങി ഗുഡ് മോണിങ്ങും ഗുഡ് ആഫ്റ്റര്‍ നൂണുമെല്ലാമായി ഫേസ്ബുക്ക് സൗഹൃദം വികസിച്ചപ്പോൾ കാഞ്ഞങ്ങാട്ടെ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ. യു.കെയില്‍ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്താണ് ‘ഐ ഫോണും 40 ലക്ഷം രൂപയുമടക്കമുള്ള വിലപിടിപ്പുള്ള സമ്മാനം’ അയച്ച് ബേക്കറി സ്ഥാപനത്തിലെ അക്കൗണ്ടൻറായ 39കാരിയിൽനിന്ന് 8,01,400 രൂപ തട്ടിയത്. അഞ്ചുമാസം മുമ്പാണ് യുവതിക്ക് ഡോ. കെന്നഡി നിക്ക് മൂര്‍സ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. പ്രൊഫൈല്‍ നോക്കിയപ്പോൾ ജര്‍മനിയിലെ ബര്‍ലിന്‍ സ്വദേശിയാണെന്നും യു.കെയിലെ ബിര്‍മിങ്ഹാമില്‍ ജോലി ചെയ്യുകയാണെന്നും കണ്ടു. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചെങ്കിലും പിന്നീട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, രണ്ടാഴ്ച മുമ്പ് ഈ ഐ.ഡിയില്‍നിന്ന് ഒരു ‘ഹായ്’മെസേജ് വന്നു. യുവതി മറുപടിയും നല്‍കി. പിന്നീട് ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റര്‍ നൂണ്‍ മെസേജുകളും ഭക്ഷണം കഴിച്ചോ തുടങ്ങിയ അന്വേഷണങ്ങളുമായി. ഇംഗ്ലീഷിലായിരുന്നു ആശയ വിനിമയം. കഴിഞ്ഞയാഴ്ച യുവതിയോട് വീട്ടുകാരെക്കുറിച്ച് അന്വേ...