Posts

Showing posts from December, 2023
Image
  മന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങി, പിന്നാലെ മേയറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും തമ്മില്‍ വാക്കേറ്റം കണ്ണൂര്‍: കണ്ണൂരില്‍ മലിന ജല പ്ലാന്‍റ് ഉദ്ഘാടനത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മേയറും തമ്മില്‍ വാക്കേറ്റം. കണ്ണൂർ മഞ്ചപ്പാലത്തെ മലിന ജലശുദ്ധീകരണ പ്ലാൻറിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മേയർ  അഡ്വ ടി.ഒ മോഹനനും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷും തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കേറ്റം പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് എത്തിയെങ്കിലും പൊലീസ് ഇടപെടുകയായിരുന്നു. വേദിയില്‍ വെച്ച് തന്നെ ഇരുവരും പരസ്പരം വാക്കേറ്റം നടത്തിയതോടെയാണ് ചടങ്ങ് അലങ്കോലമായത്. മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്ത് മടങ്ങിയശേഷമാണ് സംഭവം. മന്ത്രി പോയതിന് പിന്നാലെ പ്രസംഗിക്കാൻ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് മേയറുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പദ്ധതിക്കെതിരെ വാർത്താ സമ്മേളനം നടത്തിയ ആൾ പ്രസംഗിക്കേണ്ടെന്ന് മേയറും മൈക്കില്‍ വിളിച്ചു പറഞ...
Image
  നടനും കണ്ണൂർ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു നടനും കണ്ണൂര്‍ സ്‍ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദന ഉണ്ടായി. തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവിലായിരിക്കും. 53 വയസായിരുന്നു.  സ്റ്റണ്ട് നടന്മാരുടെ കര്‍ണാടക സംഘടനയില്‍ താരം അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട് കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്,  ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് ഫൈറ്റ് മാസ്റ്റർ ആയിരുന്നു. ജോളി ബാസ്റ്റിൻ സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി ബാസ്റ്റിൻ കുറേക്കാലം സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നഡയില്‍ 'നികാകി കാടിരുവെയെന്ന ചിത്രം സംവിധാനം ചെയ്‍ത ജോളി ബാസ്റ്റിന്റേതായി തിമിഴില്‍ ലോക്ക്ഡൗണ്‍ ...
Image
  ചെറുകുന്നിൽ വയറിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു ചെറുകുന്നിൽ വയറിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് വായാട് സ്വദേശി റഊഫ്(17) മരിച്ചു.പാറോളിയിൽ കോട്ടേർസിലെ താമസക്കാരനാണ്. വയറിംഗ് പണിക്കിടയിൽ ഡ്രിലിങ് മിഷീനിൽ നിന്ന് ഷോക്കേതാണെന്ന് കരുതുന്നു. ഉടൻതന്നെ ചെറുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.
Image
  കണ്ണൂർ തലശ്ശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു കണ്ണൂർ തലശ്ശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ (25) ആണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിന്‍റെ ഭാഗമായി ജോലിക്ക് എത്തിയതായിരുന്നു സജിൻ.
Image
   മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്.  വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡിൽ നാട്ടുകാർക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. നിരവധി കേസുകളിൽ പ്രതിയാണ് റസീനയെന്നാണ് പൊലീസ് പറയുന്നത്. ഇവർ മുൻപും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. രാത്രിയോടെയാണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നു. പിന്നീട്  തലശ്ശേരി എസ്ഐ ദീപ്തിയെത്തി ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. എന്നാൽ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴി ഇവർ എസ്ഐയേയും ആക്രമിക്കുകയായിരുന്നു. ഈ കേസിലാണ് റസീന അറസ്റ്റിലായത്. നേരത്തേയും മാഹിയിലും തലശ്ശേരിയിലും ഇവർക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു
Image
  കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു; സഹോദര പുത്രൻ ഒളിവിൽ കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
Image
  അധ്യാപകനെ വ്യാജ പോക്സോ കേസിൽ വേട്ടയാടി, ഒടുവിൽ വെറുതെവിട്ടു; കോടതിവരാന്തയിൽ കാൽതൊട്ട് മാപ്പ് പറഞ്ഞ് പരാതിക്കാരി കണ്ണൂർ: ‘എന്നെ മാനസികമായി തകർത്ത്, കള്ളക്കേസിൽ കുടുക്കി 30 നാൾ ജയിലിലടച്ച് ഇവർ എന്താണ് നേടിയത്? 33 വർഷത്തിലേറെ തലമുറകളെ പഠിപ്പിച്ച അധ്യാപകനാണ് ഞാൻ. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. എന്നെ ഉപദ്രവിച്ച ആരോടും പ്രതികാരം ചെയ്യാനുമില്ല. എല്ലാം ഞാൻ ദൈവത്തിന്റെ കോടതിയിൽ സമർപ്പിക്കുന്നു. ദൈവമാണ് വലിയവൻ. ഉപ്പുതിന്നവ​നെ അവൻ വെള്ളംകുടിപ്പിക്കും. ഇതിനുപിന്നിൽ പ്രവൃത്തിച്ചവർക്ക് പ്രകൃതി ത​ന്നെ ഏറ്റവും കടുത്ത ശിക്ഷ നൽകും’ -വ്യാജ പോക്സോ കേസിൽ വർഷങ്ങളോളം വേട്ടയാടപ്പെട്ട ഹസ്സ​ൻ മാസ്റ്റർ പറഞ്ഞു നിർത്തുമ്പോൾ വാക്കുകളിടറി. നാലു വി​ദ്യാ​ര്‍ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേസിലാണ് ഇരിട്ടി കാ​ക്ക​യ​ങ്ങാ​ട് പാ​ല ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ൻ മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി എ.​കെ. ഹസ്സ​ൻ മാസ്റ്ററെ കോടതി കഴിഞ്ഞദിവസം വെറുതെവിട്ടത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.​പി.​എ​സ്.​ടി.​എയുടെ സം​സ്ഥാ​ന നി​ർ​വാ​ഹ​സ​മി​തി അം​ഗ​മാ​യി​രു​ന്ന തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ എതിർ പാർട്ടി...
Image
  നാട്ടിൽ നിന്ന് ഒരു നോക്ക് കാണാൻ മകൻ വിസിറ്റ് വിസയിലെത്തി; പിന്നാലെ വെൻറിലേറ്ററിലായിരുന്ന പിതാവ് മരിച്ചു റിയാദ്: നാട്ടിൽ നിന്ന് മകൻ ഒരു നോക്ക് കാണാൻ റിയാദിലെത്തി ഏതാനും സമയത്തിനുള്ളിൽ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന പിതാവ് എന്നന്നേക്കുമായി കണ്ണടച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നുംപുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു (59) ആണ് റിയാദ് എക്സിറ്റ് അഞ്ചിലെ കിങ്ഡം ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അന്ത്യം. പിതാവ് ആശുപത്രിയിലായത് അറിഞ്ഞ് മകൻ ഷഹൽ നാട്ടിൽനിന്ന് സന്ദർശന വിസയിൽ ഞായറാഴ്ച രാവിലെ റിയാദിലെത്തിയിരുന്നു. ആശുപത്രിയിലെത്തി പിതാവിനെ കണ്ട് മകൻ റൂമിലേക്ക് മടങ്ങിയശേഷമായിരുന്നു മരണം. ഹുസ്സൻ-ആയിശുമ്മ ദമ്പതികളുടെ മകനാണ് മരിച്ച മമ്മു. ഭാര്യ: സാബിറ, ഷഹലിനെ കൂടാതെ അസ്ന എന്ന മകളുമുണ്ട്. മമ്മുവിെൻറ സഹോദരൻ റഫീഖ് റിയാദിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റഫീഖിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രം...
Image
  ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് കണ്ണൂര്‍ : കോൺഗ്രസ്‌ വിട്ട കണ്ണൂരിലെ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേരും. ഇന്ന് വൈകിട്ട് ദില്ലിയിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും. ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സി രഘുനാഥ്. കഴിഞ്ഞ ദിവസമാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കോൺഗ്രസ് വിട്ടത്. ഏറെ കാലമായി പാർട്ടി എന്നെ അവഗണിക്കുകയാണ്. പല കാര്യങ്ങളും പാർട്ടിക്കുള്ളിൽ പറയുന്നുണ്ട്, പക്ഷേ ഒറ്റപ്പെടുത്തുകയും തഴയപ്പെടുകയും ചെയ്തു. നേതൃത്വത്തിന്‍റെ അവഗണനയിൽ മനംമടുത്താണ് രാജി വെക്കുന്നതെന്നായിരുന്നു കോൺഗ്രസ് വിട്ട വേളയിൽ സി രഘുനാഥിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു.  
Image
എംഎസ്എഫ് നേതാവ് അസ്ഹറുദ്ധീൻ പാലോട് അന്തരിച്ചു ന്യൂഡൽഹി: ഡൽഹി എംഎസ്എഫ് നേതാവും ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥിയുമായ അസ്ഹറുദ്ധീൻ പാലോട് (അസറു) അന്തരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശിയാണ്. 24 വയസ്സായിരുന്നു. പനി ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.   പട്ടിശ്ശേരി മുഹമദ് ഹനീഫ, സാജിദ ദമ്പതികളുടെ മകനാണ്. ഡൽഹി എംഎസ്എഫ് ട്രഷറർ, കെ.എം.സി സി സിക്രട്ടറി, എസ്കെഎസ്എസ്എഫ് ദേശീയ കൗൺസിൽ അംഗം തുടങ്ങി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ജൂലൈന ഹോളി ഫാമിലി ആശുപത്രിയിൽ വെച്ച് ഇന്ന് കാലത്തായിരുന്നു അന്ത്യം.നാളെ രാവിലെ 9 മണിക്ക് പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
Image
  അനധികൃത പണമിടപാട്; ഒരാൾ പിടിയിൽ                                                                                                                        കണ്ണൂർ:ചിറക്കര പള്ളിത്താഴത്ത് പ്രവർ ത്തിക്കുന്ന  ചിട്ട് ഫണ്ട്സ്  സ്ഥാപനത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ അനധികൃതമായി പണം പലിശക്ക് നൽകിയതിൻ്റെ രേഖകളും ബാങ്ക് ചെക്കുകളും ഈടായി വാങ്ങിയ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും പണവും കണ്ടെടുത്തു. സംഭവത്തിൽ തലശേരി വടക്കുംമ്പാട്  സായീശൻ (56) പിടിയിലായി. സ്ഥാപനത്തിന്റെ ലൈസൻസിൻ്റെ മറവിൽ അനധികൃത പണമിടപാട് നടത്തി വരികയായിരുന്നു. ഇയാൾക്കെതിരെ മണി ലെൻഡേഴ്‌സ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തലശേരി സബ് ഇൻസ്പെക്ടർ വി വി ദീപ്‌തി, സബ് ഇൻസ്പെക്ടർ സുരേഷ്, എസ് സിപിഒ നിഹിൽ, സി പിഒ ഹിരൺ ശ്യാമേഷ് എന...
Image
  കർണടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുന്നു; എന്ത് ധരിക്കണമെന്ന തീരുമാനം അവരവരുടേത് മാത്രമെന്ന് മുഖ്യമന്ത്രി ബംഗളുരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്ന ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയതായും എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം ആയിരുന്നു ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കും എന്നത്. വെള്ളിയാഴ്ച മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം പ്രതിപാദിച്ചത്.ഹിജാബിന് നിരോധനമില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എന്ത് ധരിക്കണമെന്നതും എന്ത് കഴിക്കണമെന്നതും നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. അതിന് ഞാനെന്തിന് നിങ്ങളെ തടയണം? സിദ്ധരാമയ്യ ചോദിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനും ഇഷ്ടമുള്ളത് കഴിക്കാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നി...
Image
വയനാടൊഴുകിയെത്തി, ജമാലുപ്പയെ ഒരുനോക്ക് കാണാൻ… മുട്ടിൽ: കുട്ടികളുടെ കാര്യങ്ങൾക്ക് ഒരു കുറവും വരാതിരിക്കാൻ ഓടിയോടി ഒടുവിൽ പ്രിയപ്പെട്ട ജമാലുപ്പ മടങ്ങി. ആയിരങ്ങളാണ് അവസാനമായി പ്രിയപ്പെട്ട ജമാൽ സാഹിബിന് അന്ത്യോപചാരമർപ്പിക്കാൻ വയനാട്ടിലേക്ക് ഒഴുകിയെത്തിയത്. ആരോരുമില്ലാത്ത അനേകർക്ക് അഭയം നൽകിയ മുട്ടിൽ യത്തീംഖാനയുടെ അമരക്കാരനായ മുഹമ്മദ് ജമാൽ സാഹിബിന്‍റെ വിയോഗം നാടിനാകെ നൊമ്പരമായി. മുട്ടിൽ WMO ഹാളിലും ബത്തേരി WMO സ്കൂളിലും നടന്ന പൊതുദർശനച്ചടങ്ങിലും ബത്തേരി വലിയ പള്ളിയിലെ നിസ്കാരച്ചടങ്ങിലും തിങ്ങി നിറഞ്ഞ ജനസദസിനെ സാക്ഷിയാക്കിയാണ് അദ്ദേഹം മടങ്ങിയത്. ഇന്നലെയാണ്  സേവന രംഗത്ത് നിറസാന്നിധ്യവും വയനാട് മുസ്‍ലിം യത്തീംഖാന (ഡബ്ല്യു.എം.ഒ) ജനറൽ സെക്രട്ടറിയുമായ എം.എ. മുഹമ്മദ് ജമാൽ (83) അന്തരിച്ചത്. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ല വൈസ് പ്രസിഡന്റുമായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അസുഖം ഭേദമായി മുട്ടിലിൽ തിരിച്ചെത്തി...
Image
  വലിയ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേൽ; നിങ്ങൾ എത്താൻ വൈകി, ആ ദൗത്യം പൂർത്തിയായെന്ന് ഹമാസ് ഗ​സ്സ: ഹ​മാ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ തു​ര​ങ്കം ക​ണ്ടെ​ത്തി​യ​താ​യി അ​വ​കാ​ശ​പ്പെ​ട്ട് ഇ​സ്രാ​യേ​ൽ സേ​ന. എ​രി​സ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 400 മീ​റ്റ​ർ അ​ക​ലെ​യാ​ണ് നാ​ലു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്കം ക​ണ്ടെ​ത്തി​യ​ത്. തു​ര​ങ്ക​ത്തി​ന്‍റെ വി​ഡി​യോ സൈ​ന്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. ഹ​മാ​സ് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​താ​ണെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് തു​ര​ങ്ക​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യും. വ​ർ​ഷ​ങ്ങ​ളെ​ടു​ത്ത് നി​ർ​മി​ച്ച തു​ര​ങ്ക​ത്തി​ൽ അ​ഴു​ക്കു​ചാ​ലും വൈ​ദ്യു​തി​യും റെ​യി​ലു​മ​ട​ക്കം ​സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ട്. ഹ​മാ​സ് നേ​താ​വ് യ​ഹ്‍യ സി​ൻ​വാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് സി​ൻ​വാ​റാ​ണ് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്ന് ഐ.​ഡി.​എ​ഫ് പ​റ​ഞ്ഞു. ഇ​സ്രാ​​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രീ, ഇ​ത് ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്രാ​യേ​ലി​ലേ​ക്ക് ക​ട​ക്കാ​ൻ നി​ർ​മി​ച്ച തു​ര​ങ്ക​മാ​ണെ​ന്നും നി​ങ്ങ​ൾ എ​ത്താ​ൻ വൈ​കി​യെ​ന്നു...
Image
  5 മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല’; സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയില്‍ അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ല. ജൂലൈ മാസത്തിലെ പെന്‍ഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1600 രൂപയില്‍നിന്നാണ് മരുന്നുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്.പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹർജിയില്‍ പറയുന്നു. മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്‍റെയും വിശദീകരണം തേടി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുടക്കിടക്കുന്ന പെന്‍ഷന്‍ മുഴുവന്‍ ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നും ഹർജിയിലുണ്ട്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയു...
Image
  കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം കാസര്‍കോട്:  കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തിൽ അകത്ത് ചെന്ന് ഒന്നര വയസുള്ള പെൺകുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.
Image
ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ:  കണ്ണൂർ മലപ്പട്ടത്ത് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീൻ്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്ന് മടങ്ങി വരുമ്പോൾ മാതാവിൻ്റെ കൺമുന്നിൽ വെച്ചാണ് മരണം.
Image
  മഞ്ചേരി വാഹനാപകടം;അബ്ദുൽ മജീദിന്റെ മൃതദേഹം കൊണ്ടുവരുക മകളുടെ വിവാഹ പന്തലിലേക്ക് മജീദിന്റെ ഖബറടക്കം മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ, കിഴക്കേത്തല മദ്രസയിൽ പൊതുദർശനം;മഞ്ചേരി അപകടത്തിൽ നടുങ്ങി നാട് മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോകും. രാവിലെ10 മണിക്ക് മഞ്ചേരി സെന്റ്രൽ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും. ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയിൽ പൊതുദർശനത്തിന് വെക്കും. മുഹ്സിനയുടെ ഖബറടക്കം മഞ്ചേരി താമരശ്ശേരി ജുമാമസ്ജിദിലും തസ്‌നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം  കാളികാവ് വെളളയൂർ ജുമാമസ്ജിദിലും നടക്കും. അതേസമയം, മഞ്ചേരി വാഹനാപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കാണിച്ച് അരീക്കോട് - മഞ്ചേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. തുടർന്ന് അധികാരികളുമായുള്ള ചർച്ചയ്ക്ക്...
Image
  ആറ് വയസുള്ള മകളെ മഴുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്, പ്രതി ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു മാവേലിക്കര പുന്നമൂട് മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയില്‍ വെച്ച് ട്രെയിനില്‍ ചാടിയത്. പ്രതിയെ ആലപ്പുഴ കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ ജയിലിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് രാത്രി ഏഴരയോടെയാണ് ആറ് വയസുള്ള മകള്‍ നക്ഷത്രയെ പിതാവ് ശ്രീമഹേഷ് മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം സ്വന്തം അമ്മയെയും പ്രതി വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. നേരത്തെ മാവേലിക്കര സബ് ജയിലില്‍ വെച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. ശ്രീമഹേഷ് നേരത്തെ തീരുമാനിച്ചുറപ്പിച്ച ശേഷമാണ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നുണ്ടായിരുന്നു. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നര വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന...
Image
  തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു മലപ്പുറം: കുറ്റിപ്പുറത്ത് തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ബംഗ്ലാംകുന്നിൽ ജാഫർ സാദിഖ്ന്റെ മകൾ ഹയ ഫാത്തിമ (6) ആണ് മരിച്ചത്. കാർത്തല മർകസ് അൽഅബീർ സ്കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി മുറിയിൽ കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ തൊട്ടിൽ കയറിൽ കുരുങ്ങുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയതാണെന്നാണ് നിഗമനം.
Image
  മുതിർന്ന സിപിഐഎം നേതാവ് കെ.കുഞ്ഞിരാമൻ അന്തരിച്ചു   സിപിഐഎം മുൻ കാസർകോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃ   ക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. നിലവിൽ സിപിഐ എം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌ ഇന്ന് രാവിലെ 10 മണിക്ക് കാലിക്കടവ്,11 മണിക്ക് കാരിയിൽ, 12 മണിക്ക് ചെറുവത്തൂർ എന്നിവിടങ്ങളിൽ പൊതു ദർശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പിൽ ആണ് സംസ്കാരം. 2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എം എൽ എ ആയിരുന്നു. 1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയായും സ്ഥാനം അനുഷ്ടിച്ചു.1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചു. 1943 നവംബർ 10ന്‌ തുരുത്തിയിൽ ജനിച്ച കുഞ്ഞിരാമൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്.
Image
 * തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; യുഡിഎഫ് 17, എല്‍ഡിഎഫ് 10* *ബിജെപി 4* *എസ് ഡി പി ഐ 1* *ആം ആദ്മി 1* തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. 14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി പാർട്ടി ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിൽ വിജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തത്. എസ്ഡിപിഐ ഒരിടത്ത് വിജയിച്ചു. 24 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ പതിനാലിടത്താണ് യുഡിഎഫ് വിജയിച്ചത്. 12 ൽ നിന്നാണ് യുഡിഎഫിൻ്റെ നേട്ടം. നേരത്തേ 8 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8 സീറ്റ് ഇത്തവണയും നേടാനായി. മൂന്നിൽ നിന്ന് ബിജെപി ഒന്നായി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന യുഡി...
Image
  പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് മികച്ച വിജയം പാനൂർ : പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് മികച്ച വിജയം.  സിപിഐ എം സ്ഥാനാർഥി തീർത്ഥ അനൂപ് 2181 വോട്ടിൻ്റെ  ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ എൻ എസ് ഫൗസി നേടിയ 1815 വോട്ടിൻ്റെ ഭൂരിപക്ഷത്തെയും മറികടന്നാണ് വിജയം. മുസ്ലിം ലീഗിലെ നജ്മ തൈപ്പറമ്പത്ത് 933 വോട്ടും ബിജെപി സ്ഥാനാർഥി കെപി സൗമ്യ 299 വോട്ടും നേടി. ആകെ 4346 വോട്ടാണ് പോൾ ചെയ്തത്. പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരിക്കുന്ന ബ്ലോക്കാണ് പാനൂർ. എൽഡിഎഫ് അംഗം എൻ എസ് ഫൗസി സർക്കാർ ജോലി ലഭിച്ചതിനാൽ സ്ഥാനം രാജിവെച്ചതാണ് ഈ ഡിവിഷനിൽ ഉപതെരെഞ്ഞെടുപ്പിന് കാരണം. ചൊക്ലി പഞ്ചായത്തിലെ 3, 12, 14, 15, 16 എന്നീ വാർഡുകൾ ഉൾകൊള്ളുന്നതാണ് ചൊക്ലി ഡിവിഷൻ. ഇതിൽ 5 വാർഡിലും എൽ ഡി എഫാണ് കഴിഞ്ഞ തവണ ജയിച്ചത്. ചൊക്ലി പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്
Image
  മീൻ വളർത്തുന്ന പ്ലാസ്റ്റിക്പെട്ടിയിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു അലങ്കാരമത്സ്യങ്ങൾ വളർത്തുന്ന പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. കണ്ണന്തളി അൽനൂർ സ്‌കൂളിനു സമീപം താമസിക്കുന്ന ഒലിയിൽ  ഫൈസലിന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് ഫഹ്‌മിനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെട്ടിയിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുക്കളമുറ്റത്ത് മീൻവളർത്താൻ  വെള്ളം നിറച്ചുവെച്ച പ്ലാസ്റ്റിക് പെട്ടിയിലാണ് കുട്ടി വീണത്. സഹോദരങ്ങൾ: മുഹമ്മദ് ഫർസീൻ, ഷിഫു. കബറടക്കം ബുധനാഴ്ച ഒരുമണിക്ക് പനങ്ങാട്ടൂർ ജുമാമസ്ജിദ് കബറിസ്താനിൽ.
Image
  ബൈക്കിടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം മലപ്പുറം കൊണ്ടോട്ടിയിൽ എടവണ്ണപാറ റോഡിൽ പരതക്കാട് ബൈക്കിടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ‌അമ്പലപുറവൻ അബദുൽ നാസറിൻ്റെ മകൾ ഇസാ എസ് വിൻ( 3) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. 
Image
  മുഹമ്മദ്‌ കൊറോത്ത്‌ നിര്യാതനായി കണ്ണൂർ : പൂതപ്പാറയിൽ ഐ 4 ഐ ഒപ്റ്റിക്കൽസ് സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ്‌ കൊറോത്ത്‌ (49) നിര്യാതനായി. കമ്പിൽ പാട്ടയത്ത് ഹസ്‌നാസിലാണ് താമസം. മുണ്ടേരിയിലെ പരേതനായ അബ്ദുൽ ഖാദർ ആയിഷ എന്നിവരുടെ മകനാണ്. ഭാര്യ എം.കെ.പി സൈബുന്നിസ. മക്കൾ : മുഹ്സിൻ മുഹമ്മദ്, ഹസ്‌ന. സഹോദരിമാർ : ഫാത്തിമ, കുഞ്ഞാമിന, നബീസ, ഖയറുന്നിസ, ബുഷ്റ, അസീറ. ഗൾഫിലും കണ്ണൂർ കൊയിലി ആശുപത്രി ഒപ്റ്റിക്കലിലും സേവനമനുഷ്ഠിച്ചിരുന്നു.
Image
ലോക്സഭയിൽ മൂന്നാം മണ്ഡലത്തിനായി ലീ​ഗ്, ലക്ഷ്യമിടുന്നത് ഈ മണ്ഡലത്തെ, വിട്ടുകൊടുക്കില്ലെന്ന് കോൺ​ഗ്രസും   മൂന്നാം ലോക്സഭാ സീറ്റായി മുസ്ലിം ലീഗ് കണ്ണൂർ നോട്ടമിടുമെന്ന റിപ്പോർട്ടുകൾക്കിടെ, സീറ്റ് കൈവിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. പാർട്ടിയുടെ ഉറച്ച സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമേയില്ലെന്ന് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. യുഡിഎഫിലെ സീറ്റ് ചർച്ചകളിൽ വരും മുമ്പേ അവകാശവാദങ്ങൾക്ക് തടയിടുകയാണ് കോൺഗ്രസ്.  മൂന്നാമതൊരു സീറ്റാണ് ഇത്തവണ ലീഗിന്‍റെ ലിസ്റ്റിലുളള പ്രധാന ഡിമാൻഡ്. നേതാക്കളത് തുറന്നുപറയുകയും ചെയ്യുന്നു. മലപ്പുറവും പൊന്നാനിയും കഴിഞ്ഞാൽ കോൺഗ്രസിന്‍റെ കയ്യിലിരിക്കുന്നത് വാങ്ങിയെടുക്കണമെന്നതാണ് വെല്ലുവിളി. രാഹുൽ ​ഗാന്ധി മത്സരിക്കുകയാണെങ്കിൽ വയനാട് ചോദിക്കാനില്ല. കാസർകോട്, വടകര ,കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളാണ് പിന്നെയുള്ളത്. കണ്ണൂരിലാണ് ലീ​ഗിന്റെ കണ്ണെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ പാർട്ടി സംവിധാനവും ഇളകാത്ത യുഡിഎഫ് വോട്ടുകളുമാണ് പ്രതീക്ഷ. കെ.സുധാകരൻ വീണ്ടും മത്സരിക്കാനില്ലെങ്കിൽ കണ്ണൂരിലേക്ക് ഏണിയിടാമെന്ന് ലീഗിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ലീ​ഗിന്റെ ആ​ഗ്രഹത്തിന് മുളയിലേ നുള്ളുകയാണ...
Image
  ന പയ്യന്നൂരിൽ നാടൻ ബോംബ് പൊട്ടി നായ ചത്തു പയ്യന്നൂരിൽ നാടൻ ബോംബു പൊട്ടി നായ ചത്തു. നായ കടിച്ചതാണ് വൻ സ്ഫോടനത്തോടെ  ബോംബു പൊട്ടാൻ കാരണമെന്ന് കരുതുന്നു. പ്രാദേശിക ആർ.എസ്.എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്ത റോഡിൽ  തിങ്കളാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം. സംഭവം നടന്ന ഉടൻ പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുൻപേ  നായയെ മറവു ചെയ്തിരുന്നു. രാത്രിയിലും പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട് ചൊവ്വാഴ്ച ബോംബ് സ്ക്വാഡ് പ്രദേശത്ത് തെരച്ചിൽ നടത്തും. സംഭവത്തിൽ  പ്രതിഷേധിച്ച് സ്ഥലത്ത് സി.പി.എം പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു
Image
  മദ്രസയിലേക്ക് പോയ ബാലികയെ കാറിലെത്തിയ അജ്ഞാത സംഘം കൈയ്യിൽ പിടിച്ച് വലിച്ചു; തട്ടിക്കൊണ്ടുപോകാൻ ശ്രമം മല റോഡിന് സമീപം മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച കാലത്ത് ആറേ മുക്കാലോടെയാണ് വെള്ളക്കാറിൽ എത്തിയ അജ്ഞാതർ കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവാൻ ശ്രമം നടത്തിയത്. സംഭവത്തിൽ വെള്ള നിറത്തിലുള്ള കാർ കേന്ദ്രീകരിച്ച് തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. വട്ടേനാട് എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ആണ് തട്ടിക്കൊണ്ട് പോവാൻ ശ്രമം നടത്തിയത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഐഷാ നൈന കാലത്ത് ആറേ മുക്കാലോടെ മദ്ദ്രസയിലേക്ക് പോകും വഴി കാർ സമീപത്ത് നിർത്തുകയും കൊണ്ടാക്കിത്തരാം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോർ തുറന്ന് ഒരു വനിത  കയ്യിൽ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടി കുതറി മാറിയതോടെ കാർ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ തൃത്താല പോലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആര...