Posts

Showing posts from October, 2024
Image
K T മായൻ മാസ്റ്റർ നിര്യാതനായി കഞ്ഞിരോട് പൗരപ്രമുഖനും അൽ ഹുദ സ്കൂൾ ട്രസ്റ്റ്‌ മെമ്പറുമായ  K T മായൻ മാസ്റ്റർ നിര്യാതനായി. ഖബറടക്കം ഇന്ന് 3 മണിക്ക് പഴയ പള്ളി ഖബർസ്ഥാനിൽ
Image
  മഞ്ഞപ്പിത്തം ബാധിച്ച് തളിപ്പറമ്പിലെ യുവ സഹോദരന്മാൻ മരണപ്പെട്ടു                                                        30 / 10 / 2024                                                                *തളിപ്പറമ്പ്:* മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന തളിപ്പറമ്പിലെ സഹോദരങ്ങൾ മരണപ്പെട്ടു. ഹിദായത്ത് നഗർ റഷീദാസിലെ എം. അൻവർ(44),സഹോദരൻ സാഹിർ (40) എന്നിവരാണ് മരണപ്പെട്ടത്. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും ഇവർ കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് സംശയിക്കുന്നത്. ഇവർ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സാഹിർ ഇന്നലെയും അൻവർ ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി.മഹമ്മൂദ് ഹാജിയുടെയും ആമിനയ...
Image
  റോഡ്രിക്ക് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം! മാര്‍ട്ടിനെസ് മികച്ച ഗോള്‍ കീപ്പര്‍ സൂറിച്ച്: മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായും യൂറോ കപ്പില്‍ സ്‌പെയിനിനായും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം റോഡ്രിയെ തേടിയെത്തിയത്. പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന റോഡ്രി ക്രച്ചസിലാണ് പുരസ്‌കാരവേദിയിലെത്തിയത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെന്ന നിലയില്‍ സ്‌പെയിനെ യൂറോ കപ്പ് ജേതാക്കളാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റോഡ്രി ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സിറ്റി തുടര്‍ച്ചയായ നാലാം തവണയും ജേതാക്കളായപ്പോഴും റോഡ്രിയുടെ പങ്കു പ്രധാനപ്പെട്ടതായിരുന്നു. ബാര്‍സിലോണയുടെ മിഡ്ഫീല്‍ഡര്‍ അയ്റ്റാന ബോണ്‍മറ്റി ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള ബലോന്‍ ദ് ഓര്‍ ഫെമിനിന്‍ പുരസ്‌കാരം നേടി. വനിതാ ചാംപ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ബാര്‍സിലോണ കിരീടം നിലനിര്‍ത്തിയതില്‍ ബോണ്‍മറ്റി നിര്‍ണായക പങ്കു വഹിച്ചിരു...
Image
  സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസിൽ നാല് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ പുത്തൻകണ്ടം സ്വദേശി പ്രനു ബാബു,വി ഷിജിൽ,മാവിലായി സ്വദേശി ആർ വി നിധീഷ്, പാനുണ്ട സ്വദേശി കെ ഉജേഷ് എന്നിവർക്ക് ജീവപര്യന്തം തടവും എൺപതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ മരിച്ച അഷ്‌റഫിന്റെ കുടുംബത്തിന് നൽകണം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2011 മെയ് 21 നാണ് കണ്ണൂർ, പിണറായി എരുവട്ടി സ്വദേശിയായ സി അഷ്‌റഫിനെ ആർഎസ്എസ് ബിജെപി പ്രവർത്തകർ അതിക്രൂരമായി കൊലപ്പെടുത്തുന്നത്.
Image
  കണ്ണൂരിൽ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക് പയ്യന്നൂർ: രാമന്തളി വില്ലേജില്‍ കുരിശ് മുക്ക് എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ പി വി ശോഭ (55), ടി വി യശോദ (60) എന്നിവരാണ് മരിച്ചത്. ലേഖയ്ക്ക് (50) ആണ് സാരമായി പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. 
Image
  വികസന പ്രശ്നങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസ് ലീഗിനൊപ്പം നിൽക്കുന്നു, പത്ത് ദിവസത്തിനുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കും' കാരാട്ട് റസാഖ് കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരും, 4 എംഎൽഎമാരെങ്കിലും കൂടെ വരും'; വെളിപ്പെടുത്തി പിവി അൻവർ 26/10/24 കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരുമെന്ന് പിവി അൻവർ എംഎൽഎ. റസാഖിന് മാത്രമല്ല കൂടുതൽ പേർക്ക് വരേണ്ടി വരും. നാല് എംഎൽഎമാരെങ്കിലും തെര‍ഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഒപ്പം വരുമെന്നും അൻവർ പ്രതികരിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയിൽ കാര്യങ്ങൾ സംസാരിച്ചു. ഒരാഴ്ച്ചക്കുള്ളിൽ തീരുമാനം പറയാമെന്ന് കാരാട്ട് റസാഖ് അറിയിച്ചതായു അൻവർ പറഞ്ഞു. കാരാട്ട് റസാഖിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം കാണാൻ കഴിഞ്ഞിരുന്നില്ല. ഡിഎംകെയുമായി പലരും സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിലവിലുള്ള എംഎൽഎമാരും ഇപ്പോഴുള്ളവരും ജോയിൻ ചെയ്യും. നാലഞ്ചുപേർ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ്. പേരുകൾ പറയാനാവില്ല. കാരാട്ട് റസാഖിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരാട്ട് റസാഖുമായി സ...
Image
നടാല്‍ മേല്‍പ്പാലം: സ്വകാര്യബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്    22-10-2024                                              കണ്ണൂർ : കണ്ണൂർ- തോട്ടട, നടാല്‍ ബൈപ്പാസ് വഴി ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍, കണ്ണൂർആശുപത്രി റൂട്ടില്‍ ഓടുന്ന ബസുകള്‍, ചക്കരക്കല്ലില്‍ നിന്ന് എടക്കാട് വഴി തലശേരിയിലേക്ക് പോകുന്ന ബസുകള്‍ എന്നിവ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും.  ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗത്തിന്‍റേതാണ് തീരുമാനം. ഇതിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം 4.30ന് തോട്ടട ബസാറില്‍ പൊതുയോഗം നടന്നു.  ഇന്ന് എൻഎച്ച്‌-66 ഓഫീസ് ഉപരോധവും നടക്കും. യോഗത്തില്‍ ജനറല്‍ കണ്‍വീനർ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ, കെ.പി.മുരളീധരൻ, സി. മോഹനൻ, പി. അജിത്ത്കുമാർ, കെ.പി. മോഹനൻ, യൂണിയൻ ഭാരവാഹികളായ എൻ. മോഹനൻ, താവം ബാലകൃഷ്ണൻ, എൻ. മോ...
Image
  വ്യാപാരിയും പൗരപ്രമുഖനുമായ പി.സി മൂസ്സ ഹാജി (മായൻമുക്ക് )  നിര്യാതനായി 21/10/24 കാഞ്ഞിരോട്: മായൻമുക്കിലെ  വ്യാപാരിയും പൗരപ്രമുഖനും മുസ്ലിംലീഗ് പ്രവർത്തകനുമായ റംലത്തു മൻസിലിൽ പി.സി മൂസ്സ ഹാജി  (മായൻമുക്ക് )  നിര്യാതനായി.  ഭാര്യ റംല, പരേതനായ അഹമദ്,ചൊക്രാൻ,മൊയ്‌ദു, പരേതനായ കലന്ദൻ എന്നിവർ സഹോദരങ്ങളാണ്  മയ്യത്തു നമസ്കാരം രാവിലെ 9 മണിക്ക്‌  മായൻമുക്ക് പള്ളിയിൽ വെച്ച്  തുടർന്ന് പഴയ പള്ളിയിൽ കബറടക്കം   പരേതനോടുള്ള ആദരസൂചകമായി നാളെ രാവിലെ 11 മണി വരെ മായൻമുക്കിലും കുടുക്കിമൊട്ടയിലും ഹർത്താൽ ആചരിക്കും
Image
  ബസ്സ് തടഞ്ഞ് ആക്രമണം: ഡ്രൈവർക്കും യാത്രക്കാരനും പരുക്ക് മയ്യിൽ : ബസ്സിൽ വച്ച് നടന്ന ആക്രമണത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരുക്കേറ്റു. ഡ്രൈവർ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശി പി രജീഷ് (37), മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ മാർക്കറ്റിങ് ജീവനക്കാരൻ കണ്ടക്കൈയിലെ പി രാധാകൃഷ്ണൻ (56) എന്നിവർക്കാണ് ഇന്നലെ രാത്രി കമ്പിൽ ബസാറിൽ, ബസ്സിൽ നടന്ന ആക്രമണത്തിൽ പരുക്കേറ്റത്. രജീഷിനെ ജില്ലാ ആശുപത്രിയിലും രാധാകൃഷ്ണനെ മയ്യിൽ സി എച്ച് സിയിലും പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് മയ്യിലിലേക്കുള്ള യാത്രക്കിടയിൽ ഐശ്വര്യ എന്ന സ്വകാര്യ ബസ്സിന് നേരെയാണ് ആക്രമണം. ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കണ്ണൂർ ആശുപത്രി- കാട്ടാമ്പള്ളി- മയ്യിൽ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.
Image
    ബസ് തട്ടി വയോധികൻ മരിച്ചു 19-10-2024  തളിപ്പറമ്പ്: ബസ് തട്ടി വയോധികൻ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ (77) ആണ് മരിച്ചത്. രാവിലെ പാൽ വാങ്ങാൻ പോയപ്പോൾ ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് തട്ടുകയായിരുന്നു.  കല്യാശ്ശേരി വിവേഴ്‌സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയുമായിരുന്നു. 
Image
  ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽപ്പെട്ടാൽ കർശന നടപടിക്ക് എംവിഡി തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി. 1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുള്ളതാണ്. ഇപ്പോൾ കൂടുതൽ നിർദേശം ഉൾപ്പെടുത്തിയാണ് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു സർക്കുലർ ഇറക്കിയത്. അപകടത്തിൽപെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ ആ വിവരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കണം. ഇതിനായി രേഖാമൂലം തന്നെ ആർടിഒ നടപടികൾ സ്വീകരിക്കണം. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശിച്ചിടുണ്ട്
Image
  കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ                                                        18 / 10 / 2024                                                                കണ്ണൂർ:മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു. അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. 
Image
  വാണിയംപാറയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു പാലക്കാട് വാണിയംപാറയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വടക്കഞ്ചേരി സ്വദേശികളായ മുഹമ്മദ് റോഷന്‍ (14) , മുഹമ്മദ് ഇസാം ഇഖ്ബാല്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പള്ളിയില്‍ നിസ്‌കരിച്ച് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ട്വന്റിഫോറിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചതെന്നും അപകടത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. രണ്ട് കുടുംബങ്ങള്‍ക്കുമൊപ്പം എന്നും ട്വന്റിഫോര്‍ ഉണ്ടാകുമെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
Image
  നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂര്‍ കളക്ടര്‍ പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. പത്തനംതിട്ട സബ്കളക്ടര്‍ വഴി കത്ത് കൈമാറി. കത്ത് സബ്കളക്ടര്‍ നേരിട്ട് വീട്ടിലെത്തി കൈമാറി. നവീന്‍റെ മരണത്തില്‍ കളക്ടർക്കെതിരെ ആരോപണം ശക്തമാവുന്നതിനിടെയാണ് സംഭവിച്ച കാര്യങ്ങളില്‍ ഖേദം അറിയിച്ചത്. കത്തിന്‍റെ പൂർണ്ണരൂപം പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും, പത്തനംതിട്ടയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാന്‍ ഇത് എഴുതുന്നത്. ഇന്നലെ നവീനിന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിയുന്നതുവരെ ഞാന്‍ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ എന്റെ തോളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ...
Image
  ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിൻവർ തന്നെയെന്ന് സ്ഥിരീകരിച്ചത്.   വലിയൊരു നേട്ടമാണ് യഹിയയുടെ മരണമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രതികരണം . കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവർ ഹമാസ് തലവനായത്. പോയ വർഷം ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വര്‍ ആയിരുന്നു. യഹ്‌യാ, സയണിസ്റ്റുകളുടെ ഏറ്റവും പ്രധാന സൈനിക ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2021 മെയ് 27ന് ഗസ തെരുവിലൂടെ പരസ്യമായി നടന്ന് ഇസ്രായേലിനെ വെല്ലുവിളിച്ചത് ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. ഗസയിലെ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാംപില്‍ 1962ലാണ് യഹ്‌യാ സിന...
Image
  കെ.കെ. രത്‌നകുമാരി പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; പി.പി. ദിവ്യയുടെ പകരക്കാരിയായി എത്തുന്നത് നിലവിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കണ്ണൂർ : കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. നിലവില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയാണ് രത്‌നകുമാരി. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു.  തുടര്‍ന്നാണ് രത്‌നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തിന് പിന്നാലെ സ്ഥാനം രാജിവയ്ക്കുന്നതായി ദിവ്യയും പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നും, നിരപരാധിത്വം തെളിയിക്കുമെന്നാണ് ദിവ്യയുടെ പ്രതികരണം.  ചെങ്ങളായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന കെ കെ രത്നകുമാരി ചെങ്ങളായി പെരിന്തലേരി സ്വദേശിയാണ്.
Image
  മഠത്തിൽ നൗഷാദ്  നിര്യാതനായി കണ്ണൂർ: ചക്കരക്കൽ മാച്ചേരി ശശിന്ദ്രൻ ഡോക്ടറുടെ വീടിന്ന്സമീപം താമസിക്കുന്ന മൗവ്വഞ്ചേരി മഠത്തിൽ നൗഷാദ് (48) NAZ മഹൽ നിര്യാതനായി  ചക്കരക്കൽ മുഴപ്പാല റോഡിൽ സുപ്രിം ഫൂട്ട് വെയർ വ്യാപാരിയാണ്, മയ്യിത്ത് നിസ്ക്കാരം ബുധനാഴ്ച രാവിലെ 10, മണിക്ക് മച്ചേരി മസ്ജിദിൽ, ശേഷം പള്ളിക്കണ്ടി കബർസ്ഥാനിൽ മറവ് ചെയ്യും 
Image
  കണ്ണൂർ കോർപറേഷനിലും മലയാലപ്പുഴയിലും ഇന്ന് ഹർ‌ത്താൽ‌. കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവുമായി ആംബുലൻസ് ജന്മനാടായ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കണ്ണൂർ കോർപ്പറേഷനിൽ ബിജെപി ഹർത്താൽ. രാവിലെ ആറ് മുതൽ‌ വൈകുന്നേരം ആറ് മണി വരെയാകും ഹർത്താൽ. ഹോട്ടലുകൾ, മറ്റ് അവശ്യ സേവനങ്ങൾ തുടങ്ങിയവയെ ഹ​ർത്താലിൽ‌ നിന്നൊഴിവാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോൺ​ഗ്രസ് ഹർത്താൽ‌ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും അവശ്യസേവനങ്ങളെ ഒഴിവാക്കി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.                 ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയില്‍ സൂക്ഷിക്കും. നാളെ പത്തനംതിട്ട കളക്‌ട്രേറ്റില്‍ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും. എഡിഎം നവീന്‍ ബാബുവിന്‍റെ ...
Image
  തൂണേരി ഷിബിന്‍ കേസ്: ഏഴു പ്രതികൾക്ക് ജീവപര്യന്തം  കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഏഴു മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ജീവപര്യന്തം കഠിനതടവിന് ഹൈക്കോടതി ശിക്ഷിച്ചു. പ്രതികള്‍ക്ക് ഓരോ ലക്ഷം വീതം പിഴയും ചുമത്തി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍, രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി വാരങ്കിത്താഴെ കുനിയില്‍ സിദ്ദീഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതാഴെ കുനി ഷുഹൈബ്, പതിനഞ്ചാം പ്രതി കൊച്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമല്‍ സമദ് എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. പിഴത്തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവ് ഭാസ്‌കരന് നല്‍കണം. ബാക്കി തുക പരിക്കേറ്റവര്‍ക്ക് നല്‍കണം. ഷിബിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് ജസ്റ്റീസുമാരായ പി ബി സുരേഷ്‌കുമാര്‍, സി പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി
Image
  മൊറാഴ സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു 5-10-2024  തളിപ്പറമ്പ്: മൊറാഴ സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. മൊറാഴയിലെ രജിലാൽ(51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അൽ ഐൻ ട്രക്ക് റോഡിലായിരുന്നു അപകടം. നേരത്തെ മസ്കത്തിലായിരുന്ന ഇദ്ദേഹം 2018ലാണ് യുഎഇയിലെത്തിയത്.  അബുദാബിയിലെ അൽ മൻസൂരി ഇൻസ്പെക്ഷൻ സർവീസസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അബുദാബി ശക്തി തിയറ്റഴ്‌സിന്റെ സജീവ പ്രവർത്തകനായിരുന്ന രജിലാൽ കേരള സോഷ്യൽ സെന്ററിന്റെ മുൻ ഓഡിറ്ററാണ്.  പിതാവ്: കരുണാകരൻ. മാതാവ്: യോശദ. ഭാര്യ: മായ. മക്കൾ: നിരഞ്ജൻ, ലാൽകിരൺ. ബനിയാസ് അബുദാബി സെൻട്രൽ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. 
Image
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ 15-10-2024  കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താൽ ആചരിക്കും. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  https://chat.whatsapp.com/DUwBPhjCnPZ2MtKPh6mjKq
Image
  കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി, ഇന്നലെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു                                                                                                                   *കണ്ണൂർ:* കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ കണ്ണൂർ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന 
Image
മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം                                                        13 / 10 / 2024                                                                രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.   മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമ...
Image
  മലപ്പട്ടത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു 12-10-2024  ശ്രീകണ്ഠപുരം: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് മരിച്ചത്. പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതക്കമ്പി ദേഹത്തുവീണാണ് മരണം.  ഇന്ന് വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം ഇലക്ട്രിക് ലൈൻ പൊട്ടി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.  സംസാരശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല. ഏറെ നേരമായിട്ടും തങ്കമണിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പിൽ ഷോക്കേറ്റുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.  ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്‌ധ ചികിത്സയ്ക്കായി പരിയാരം മെഡി. കോളജിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. 
Image
കോഴിക്കോട് നിന്ന് കാണാതായ പതിനാലുകരി പീഡനത്തിന് ഇര; പ്രതി അറസ്റ്റില്‍ കോഴിക്കോട് മുക്കത്ത് നിന്നും കാണാതായ പതിനാലുകരി പീഡനത്തിന് ഇരയായതായി കണ്ടെത്തല്‍. തിരുവമ്പാടി സ്വദേശിയായ ബഷീറാണ് കുട്ടിയെ പീഡിനത്തിനിരയാക്കിയത്. പ്രതിയായ ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കാണാതായ കുട്ടിയെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെ കേസില്‍ മൊഴിയെടുക്കവെയാണ് പീഡന വിവരം അറിയുന്നത്. കുട്ടിയെ കൊണ്ടുപോയ ഇടുക്കി സ്വദേശി അജയ്യെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ് ഇന്നലെയാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് മുക്കം പൊലീസെത്തി തിരിച്ച് കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ കുട്ടി വീട്ടിലെ മൊബൈല്‍ ഫോണും കൈയില്‍ കരുതിയിരുന്നു. പിന്നാലെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്..
Image
മിക്സ്ചറിന് നിറം കിട്ടാൻ ‘ടാർട്രാസിൻ’ ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു കോഴിക്കോട് ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകും. ചില ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സചറിൽ ഇതു ചേർക്കാൻ പാടില്ല. അലർജിക്ക് കാരണമാകുo. ടാർട്രാസിൻ കൂടുതൽ അലർജി സാധ്യതയുള്ളതാണ്. അതിനാൽ ഇത് പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്നതിൽ നിയന്ത്രണമുണ്ട്. മക്സ്ചറുകൾക്ക് മഞ്ഞ നിറം ലഭിക്കുന്നതിാനായാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോ​ഗിക്കുന്നത്. മലയാളികളിൽ പൊതുവെ പലരും കൂടുതലായി കഴിക്കുന്ന ഭക്ഷ്യ വസ്തുവാണ് മിക്സ്ചർ. കച്ചവടക്കാരിൽ പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ വ്യക്തമാക്കി.
Image
  കണ്ണൂർ മതുകോത്ത്  കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു മരണം  കണ്ണൂർ : മട്ടന്നൂർ റോഡിൽ മതുകോത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര്  മരിച്ചു. സ്കൂട്ടർ യാത്രകരായ കാനച്ചേരി സിദീഖ് പള്ളിക്കു സമീപത്തെ നസീർ (54) വട്ടപ്പോയിൽ പന്നിയോട്ട്‌ പുതിയ പുരയിൽ നൗഫൽ (34) എന്നിവരാണ് മരിച്ചത്.  ബുധനാഴ്ച രാത്രി 6.30 ന് മാതുകോത്തു വളവിലാലാണ് അപകടം നടന്നത് 
Image
  ഹൃദയാഘാതത്തെ തുടർന്ന് തലശേരി സ്വദേശിയായ യുവാവ് സലാലയിൽ മരിച്ചു 2-10-2024  മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ മരിച്ചു. തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മൽ (26) ആണ് മരിച്ചത്. ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനാണ്.  കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്ന അജ്മൽ ഇന്ന് ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.  പിതാവ് പരേതനായ ഉമ്മർ പുത്തൻ പുരക്കൽ. മാതാവ്: ഷമീറ കാടൻ കണ്ടി. അവിവാഹിതാനാണ് . മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു. 
Image
  തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 01/10/24 തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.മാടപീടിക ചെള്ളത്ത് മഠപ്പുരക്കടുത്തുള്ള ചാലി കണ്ടി വീട്ടിൽ അശ്വന്ത് (25) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ചിറക്കരയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ അശ്വന്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .പരേതനായ പ്രഭാകരന്റെയും, കമലയുടെയും മകനാണ്. സംസ്കാരം വൈകീട്ട്.