Posts

Showing posts from October, 2022
Image
  ‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബ്രസീല്‍ സ്വദേശി തങ്ങളുടെ കഴിവുകളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ അപൂർവ്വമായൊരു ഗിന്നസ് റെക്കോർഡിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നമ്മൾ പലപ്പോഴായി പറയുന്ന ഒരു കാര്യമാണ് ‘എന്റെ കണ്ണ് തള്ളി പോയി’ എന്നൊക്കെ? തമാശയായും സിനിമകളിലുമെല്ലാം നമ്മൾ ഈ പ്രയോഗം കേട്ടിട്ടുണ്ട്. എന്നാല്‍ യഥാർഥ ജീവിതത്തിലും ‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശി സിഡ്നി ഡെ കാര്‍വല്‍ഹോ മെസ്ക്വിറ്റ. കണ്ണ് ഏറ്റവും കൂടുതൽ പുറത്തേക്ക് തള്ളിച്ച പുരുഷൻ എന്ന റെക്കോര്‍ഡാണ് ടിയോ ചികോ എന്ന പേരിൽ അറിയപ്പെടുന്ന മെസ്ക്വിറ്റ സ്വന്തമാക്കിയിരിക്കുന്നത്. മെസ്ക്വിറ്റയുടെ നേത്രഗോളം കണ്‍കുഴിയില്‍നിന്ന് 18.2 മില്ലിമീറ്റര്‍ (0.71 ഇഞ്ച്) പുറത്തേക്ക് വന്നു. അമേരിക്കക്കാരി കിം ഗുഡ്മാന്‍റെ പേരിലാണ് ഈ വിഭാഗത്തിലെ സ്ത്രീകളുടെ ലോക റെക്കോര്‍ഡ്. 12 മില്ലിമീറ്റര്‍ (0.47 ഇഞ്ച്) തന്‍റെ കണ്ണുകള്‍ പുറത്തേക്ക് തള്ളാന്‍ കിമ്മിന് സാധിക്കും. സാധാരണയില്‍ കവിഞ്ഞ് നേത്രഗോളം കണ്‍കുഴിയില്‍നിന്ന് പുറത്തേക്ക് തള്ളുന്...
Image
  ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണം കെ.കെ.അബ്ദുൽ ജബ്ബാർ മുണ്ടേരി:ലഹരി മാഫിയാ സംഘങ്ങൾ സംസ്ഥാനത്ത് തഴച്ചുവളരുകയാണ് വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് ലഹരി മാഫിയകൾ ലക്ഷ്യമിടുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൾ ജബ്ബാർ  വീര്യം കൂടിയMDM എന്ന മയക്കുമരുന്ന് വ്യാപകമാണെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ ജീവൻ ബലി നൽകിയ പാർട്ടി നീർച്ചാൽ ബ്രാഞ്ച് പ്രസിഡണ്ട്  ഫാറൂഖ് ഞങ്ങളുടെ ധീര രക്തസാക്ഷിയാണെന്നും, സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് ഞങ്ങൾ പൂർണ പിന്തുണ നൽകുമെന്നും പൗരബോധമുള്ള ഒരാൾക്കും ലഹരിക്കെതിരായ പോരാട്ടത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്നും SDPI മുണ്ടേരി പഞ്ചായത്ത് കമ്മറ്റി കുടിക്കി മൊട്ടയിൽ സംഘടിപ്പിച്ച ലഹരിക്കെതിരായ സ്നേഹ മതിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ധഹം പറഞ്ഞു പരിപാടിയിൽ SDPl മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് ജെയ്ശൽ കാഞ്ഞിരോട് അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് സെക്രട്ടറി സാബിത് കെവി  സ്വാഗതവും മണ്ഡലം പ്രസിഡണ്ട് ഷഫീഖ് പി.സി,  മുഹമ്മദ് മുണ്ടേരി എന്നിവർ സംസാരിച്ചു സ്നേഹ മതിൽ തീർത്ത പ്രവർത്തകർ ലഹരിക്കെതിരായ പ്രതിജ്ഞയെടുത്തു.
Image
  പെൺകുട്ടി മഫ്തയുടെ പിൻ വിഴുങ്ങി; അന്നനാളത്തിൽ കുടുങ്ങിയ പിൻ പുറത്തെടുത്തത് സങ്കീർണ ശസ്ത്രക്രിയയിലൂടെ മഫ്തയുടെ പിൻ വിഴുങ്ങിയ പെൺകുട്ടിയെ വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് പിൻ പുറത്തെടുത്തത്. പേരാമ്പ്ര സ്വദേശിനിയായ പതിനെട്ടുകാരിയാണ് അബദ്ധത്തിൽ മഫ്തയിലെ പിൻ വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. പല തവണ എക്സ്റേ പരിശോധന നടത്തിയെങ്കിലും പിൻ എവിടെയാണെന്ന് കണ്ടെത്താനായില്ലായിരുന്നു. അന്നനാളത്തിലാണ് പിൻ കുടുങ്ങിയതെന്ന നിഗമനത്തിൽ ഡോക്ടർമാർ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ അഭിപ്രായം തേടി. പിന്നീട് റേഡിയോളജി വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ശ്വാസകോശത്തിലാണ് പിൻ തറച്ചത് എന്ന് കണ്ടെത്തി. തുടർന്ന് നെഞ്ചുരോഗാശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷം തൊറാസിക് സർജറി വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപിയിലൂടെ പിൻ പുറത്ത് എടുക്കുകയായിരുന്നു.
Image
  പെരിന്തല്‍മണ്ണയില്‍ വാഹനാപകടം; രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ മരിച്ചു മലപ്പുറം പെരിന്തല്‍മണ്ണ അമ്മിനിക്കാട് കൊടികുത്തിമല റോഡില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. എസ്എഫ്‌ഐ മുന്‍ പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റി അംഗം അക്ഷയ് (19), എസ്എഫ്‌ഐ പെരിന്തല്‍മണ്ണ നോര്‍ത്ത് ലോക്കല്‍ ജോയിന്റ് സെക്രട്ടറി ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി വള്ളൂരാന്‍ നിയാസിനെ (19) പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വി. രമേശന്റെ മകനാണ് അക്ഷയ്. പെരിന്തല്‍മണ്ണ കാവുങ്ങല്‍ വീട്ടില്‍ ബിന്ദുവിന്റെ മകനാണ് ശ്രേയസ്.
Image
  ഫുജൈറയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു ഫുജൈറ: ഫുജൈറയിലുണ്ടായ കാറപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്‍റെ ടയർ പൊട്ടിയതാണ്​ അപകടത്തിനിടയാക്കിയത്​. ദുബൈ റോഡിൽ മലീഹ ഹൈവേയിലാണ്​ അപകടം. ഫുജൈറ കേന്ദ്രീകരിച്ച്​ ഫാൻസി ആഭരണ ബിസിനസ്​ നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക്​ കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നു.
Image
  'പ്രിയപ്പെട്ട സതീശേട്ടാ.. കണ്ണൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ ഓഫീസ് നിങ്ങളുടെ വിയര്‍പ്പാണ്' കോൺഗ്രസിന്റെ മുതിർന്ന നേതാവും കണ്ണൂർ ഡി.സി.സി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി അനുശോചനങ്ങൾ പ്രവഹിക്കുകയാണ്. അധ്യാപികയും എഴുത്തുകാരിയുമായ സുധാമേനോൻ എഴുതിയ കുറിപ്പാണ് ഏറ്റവും കണ്ണുനനയിപ്പിക്കുന്നത്. കുറിപ്പിൽനിന്ന് : തൊണ്ണൂറുകളുടെ ആദ്യ പകുതി. അക്കാലത്ത്, പ്രണയക്കാറ്റ് മാത്രമായിരുന്നില്ല, പൊള്ളുന്ന രാഷ്ട്രീയക്കാറ്റ് കൂടിയാണ് പയ്യന്നൂര്‍ കോളേജിനെ അടയാളപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയസംഘട്ടനം പതിവായിരുന്നു. പതിവില്‍ നിന്ന് വിപരീതമായി 1992ലെ കോളേജ് യുനിയന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മാത്രം KSU-SFI സംഘട്ടനം ഉണ്ടായില്ല. ഞാന്‍ അന്ന് ഒന്നാംവര്‍ഷ BA വിദ്യാര്‍ഥിനി ആയിരുന്നു. അന്നും, പതിവുപോലെ ഒരു മേജര്‍ സീറ്റ് ഒഴികെ മറ്റെല്ലാം KSU ആയിരുന്നു ജയിച്ചത്‌.എന്നിട്ടും ശാന്തമായി ആ ദിവസങ്ങള്‍ കടന്നുപോയി.  ഇരു സംഘടനകളെയും നയിക്കുകയും UUC സ്ഥാനത്തേക്ക് മത്സരിച്ചു ജയിക്കുകയും ചെയ്ത പ...
Image
  ഫയർ ഹെയർകട്ട് പാളി; മുടിവെട്ടാനെത്തിയ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു  വൽസാദ് (​ഗുജറാത്ത്):  മുടിവെട്ടുന്നതിനിടെ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു. തീ ഉപയോ​ഗിച്ച് മുടി വെട്ടുന്നതിനിടെയാണ് ഫയർ ഹെയർകട്ട് യുവാവിന് തലക്ക് പൊള്ളലേറ്റത്. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി ​ന​ഗരത്തിലാണ് സംഭവം.  സമീപകാലത്ത് ജനപ്രീതി നേടിയ രീതിയാണ് ഫയർ ഹെയർകട്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ‌മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുടി വെട്ടുന്നതിന്റെ ഭാ​ഗമായി 18 കാരന്റെ മുടിയിൽ തീ കൊളുത്തി. എന്നാൽ തീ അനിയന്ത്രിതമായി ആളിക്കത്തി. കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റ യുവാവിനെ വാപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വൽസാദിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇയാളെ സൂറത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. വാപിയിലെ ഭഡക്‌മോറ സ്വദേശിയായ യുവാവ് ഫയർ ഹെയർകട്ടിനായി മാത്രമാണ് സലൂണിൽ എത്തിയത്. പരിക്കേറ്റയാളുടെയും ഹെയർ ഡ്രസറുടെയും മൊഴിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.  പ്രാഥമിക വിവരമനുസരിച്ച്, മുടിവെട്ടുന്നതിനായി തലയിൽ ഏതെങ്കിലും തര...
Image
  കോഴിക്കോട്ട് കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു കോഴിക്കോട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെുത്ത് അന്വേഷണം തുടങ്ങി.
Image
  സ്കൂൾ വിട്ടുവന്ന 10 വയസുകാരൻ തളർന്നുവീണ് മരിച്ചു കോതമംഗലം: പൈമറ്റത്ത് 10 വയസുകാരൻ തളർന്ന് വീണ് മരിച്ചു. പുത്തൻപുരക്കൽ അജയന്റെ മകൻ അഭിജിത്താണ് മരിച്ചത്. പൈമറ്റം ജി.യു.പി.എസ് നാലാം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്ച്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയാണ് സംഭവം. കുളി കഴിഞ്ഞെത്തിയ അഭിജിത്ത് ഛർദ്ദിക്കുകയും തുടർന്ന് മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരികയും ചെയ്തു. തളർന്നുവീണ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശ്രീകല. സഹോദരൻ: അഭിനവ്.
Image
  വിലക്കയറ്റത്തിൽ കേന്ദ്ര കേരളാ സർക്കാരുകൾക്ക് അനങ്ങാപ്പാറ നയം: ബഷീർ കണ്ണാടിപ്പറമ്പ കണ്ണൂർ, വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന  ജനങ്ങൾക്ക് നേരെ അനങ്ങാപ്പാറ നയമാണ്  കേന്ദ്ര കേരള സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആരോപിച്ചു. വിലക്കയറ്റത്തിനെതിരെ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻറെ ഭാഗമായി കണ്ണൂർ മണ്ഡലം കമ്മിറ്റി കെ എസ് ആർ ടി സി ബസ്‌സ്റ്റാൻറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ നട്ടം തിരിയുമ്പോഴും കേന്ദ്ര കേരള സർക്കാരുകൾ കണ്ട ഭാവം നടിക്കുന്നില്ല നിത്യോപയോഗ സാധനങ്ങൾക്ക് റിക്കാർഡ് വിലക്കയറ്റമാണ്. കുടുംബ ബജറ്റുകൾ താളം തെറ്റി ജനങ്ങൾ പൊറുതിമുട്ടുമ്പോൾ വിപണിയിൽ സർക്കാറുകൾ  ഇടപെടുന്നില്ല. മതസ്പർദ്ദയും മതവിദ്ദ്വേഷവും പ്രോത്സാഹിപ്പിച്ച് കേന്ദ്രം അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുമ്പോൾ കേരളത്തിൽ മന്ത്രിമാർ വിദേശ പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു., കഴിഞ്ഞ നാല്പത്തഞ്ച് വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. ഇത...
Image
ഫുൾ ഓഫ് ഫൺ’: ഉത്തർപ്രദേശിലെ എടിഎമ്മിൽ കള്ളനോട്ട് യുപി അമേഠിയിലെ ഒരു എ.ടി.എമ്മിൽ നിന്നും കള്ളനോട്ട് ലഭിച്ചു. 200 ന്റെ രണ്ട് വ്യാജ നോട്ടുകളാണ് ലഭിച്ചത്. നോട്ടിൽ ‘ഫുൾ ഓഫ് ഫൺ’ എന്ന് എഴുതിയിരുന്നു. യുവാവിൻ്റെ പരാതിയിൽ കോട്വാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രോഷാകുലരായ ജനങ്ങൾ ബാങ്കിനെതിരെ നടപടി ആവശ്യപ്പെട്ടു. അമേഠി ടൗണിലെ മുൻഷിഗഞ്ച് റോഡ് സബ്ജി മാണ്ഡിക്ക് സമീപമുള്ള ഇന്ത്യ വൺ എടിഎമ്മിലാണ് സംഭവം. ദീപാവലി ദിനത്തിൽ പണം പിൻവലിക്കാനെത്തിയ യുവാവിന് ആദ്യം വ്യാജ നോട്ടുൾ ലഭിച്ചു. പിൻവലിച്ച 200ന്റെ നോട്ടുകളിൽ ഫുൾ ഓഫ് ഫൺ എന്ന് എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് സംഭവം അറിയുന്നത്. പിന്നാലെ കൂടുതൽ പേർക്കും സമാന അനുഭവം നേരിട്ടു. എടിഎമ്മിൽ കാവൽക്കാരാരും ഉണ്ടായിരുന്നില്ല. നാട്ടുകാർ കള്ളനോട്ട് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. ദീപവലി ദിനമായതിനാൽ നിരവധി പേർ ഇവിടെ നിന്നും പണം പിൻവലിച്ചിരുന്നു. വീഡിയോ കണ്ട് കൂടുതൽ പേർ തങ്ങൾക്കും കള്ളനോട്ട് ലഭിച്ചെന്നാരോപിച്ച് രംഗത്തുവന്നു. ഇതോടെ എടിഎമ്മിന് മുന്നിൽ ജനം തടിച്ചുകൂടി.
Image
കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: കാപ്പ നിയമം ചുമത്തി നാടുകടത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാറംകുന്ന് സ്വദേശി പ്രേമന്‍റെ മകൻ കൂരാഞ്ചി ഹൗസിൽ വിഥുൻനെയാണ് എറണാകുളത്ത് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ്പ നിയമം ചുമത്തി ചൊവ്വാഴ്ച നാടുകടത്തിയിരുന്നു. 
Image
  കർണാടകയിൽ മഠാധിപതി ജീവനൊടുക്കിയനിലയിൽ; ഒരുവർഷത്തിനിടെ ജീവനൊടുക്കുന്ന മൂന്നാമത്തെ മഠാധിപതി ബെംഗളൂരു: കർണാടകത്തിൽ ഒരു മഠാധിപതിയെക്കൂടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ലിംഗായത്ത് വിഭാഗത്തിന്റെ പ്രമുഖ മഠമായ രാമനഗരയിലെ മാഗഡി കുഞ്ചുഗൽബംഡേ മഠം മഠാധിപതി ബസവലിംഗ സ്വാമിയെയാണ്(44) മഠത്തിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത് . തിങ്കളാഴ്ച രാവിലെ ആറുമണിയായിട്ടും മുറി തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട മഠത്തിലെ ജീവനക്കാരുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വാമി എഴുതിയതാണെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. തന്നെ ചിലർ ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്വാമി ഇതിൽ വിവരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്നെ മഠാധിപതിസ്ഥാനത്തുനിന്ന് നീക്കാനാണ് ഇതു ചെയ്തതെന്നും കുറിപ്പിൽ പറയുന്നു. വിശദമായ അന്വേഷണം നടക്കുന്നതായി രാമനഗര എസ്.പി. കെ. സന്തോഷ് ബാബു പറഞ്ഞു. സ്വാമിയുടെ കുറിപ്പിൽ പറയുന്നവരെ ചോദ്യംചെയ്തുവരുന്നു. 400 വർഷം പഴക്കമുള്ള മഠമാണിത്. 1997-ലാണ് ബസവലിംഗ സ്വാമി മഠാധിപതിസ്ഥാനം ഏറ്റെടുത്തത്. ഒരുവർഷത്തിനിടെ കർണാടകത്തിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. കഴിഞ്ഞ...
Image
  ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; കണ്ണൂർ ചിറ്റാരിക്കൽ കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജർ മരിച്ചു  ഭർത്താവ് ഓടിച്ച സ്കൂട്ടറിൽ പോകുകയായിരുന്ന കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജർ കെ.എസ്.ആർ.ടി.സി. ബസിടിച്ച് മരിച്ചു. ഉള്ളൂർ ഭാസി നഗർ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്. കണ്ണൂർ ചിറ്റാരിക്കൽ കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജരാണ്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പനവിള ജങ്ഷനിലായിരുന്നു സംഭവം. അവധിക്ക് വീട്ടിലെത്തിയ ശേഷം കണ്ണൂരിലേക്ക് മടങ്ങാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഭർത്താവ് ആംഡ് പോലീസ് ഇൻസ്പെക്ടർ പരമേശ്വരൻ നായർക്ക് നിസാര പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ 20 മിനിറ്റിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മറ്റൊരു ബസിലെ യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുമാരി ഗീതയുടെ ഭർത്താവ് പരമേശ്വരൻ നായർ ദീർഘകാലം മുൻ മുഖ്യമന്ത്രി കെ.കരുണകരന്റെ ഗൺമാനായിരുന്നു. മക്കൾ: ഗൗരി, ഋഷികേശ്. മരുമകൻ: കിരൺ (കെ.എസ്.ഇ.ബി).
Image
  വിചിത്രമായ കാരണത്താൽ അര നൂറ്റാണ്ടിലേറെ കുളിക്കാതിരുന്ന മനുഷ്യൻ! ഒടുവിൽ മരണത്തിന് കീഴടങ്ങി ടെഹ്റാൻ: കുളിക്കാതിരുന്നതിലൂടെ ലോക ശ്രദ്ധയാകർഷിച്ച അമൗ ഹാജി ഒടുവിൽ അന്തരിച്ചു. അമ്പത് വർഷത്തിലേറെ കുളിക്കാതിരുന്ന അമൗ ഹാജി 94 ാം വയസിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മരണ വാ‍ർത്ത പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ അന്താരാഷ്ട്രാ മാധ്യമങ്ങളും വാർത്ത റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം ഇറാന്‍റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ വച്ചാണ് ഇദ്ദേഹം മരിച്ചതെന്നാണ് ഐ ആർ എൻ എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിചിത്രമായ കാരണത്താലാണ്  അമൗ ഹാജി കുളിക്കാതിരുന്നത്. കുളിച്ചാൽ രോഗം വരുമെന്ന ഭയം കാരണമാണ് ഇദ്ദേഹം അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നത്. അമൗ ഹാജി അവിവാഹിതനായിരുന്നു. ലോക മാധ്യമങ്ങളിൽ പലപ്പോഴും ഇദ്ദേഹത്തിന്‍റെ വിചിത്ര സ്വഭാവം വാർത്തയായിട്ടുണ്ട്. 'ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി' എന്ന ഡോക്യുമെന്‍ററിയും വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നു എന്ന് പറയുമ്പോഴും ഒരു മാസത്തിന് മുമ്പ് നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കു...
Image
  തമിഴ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു പ്രശസ്ത തമിഴ് കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. ഹൃദയാഘാതത്തേത്തുടർന്നാണ് മരണമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൽവരാഘവന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന കലാസംവിധായകനാണ് സന്താനം. ആദ്യ ചിത്രമായ 'ആയിരത്തിൽ ഒരുവനിലെ' പ്രൊഡക്ഷൻ ഡിസൈനിലൂടെ സമകാലിക കാലഘട്ടത്തെയും പുരാതന ചരിത്ര കാലഘട്ടത്തിലെ ജീവിതത്തെയും ആധികാരികമായി പ്രേക്ഷകരിലേക്ക് കൊണ്ടുവന്നതിന് ഏറെ പ്രശംസനേടിയ കലാകാരനായിരുന്നു സന്താനം. എ.ആർ മുരു​ഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സർക്കാർ, രജനികാന്ത് ചിത്രം സർക്കാർ തുടങ്ങിയ ബി​ഗ്ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു സന്താനം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. എ.ആർ. മുരു​ഗദോസ് നിർമിച്ച 1947 ആ​ഗസ്റ്റ് 16 എന്ന പീരിയോഡിക് ചിത്രമാണ് സന്താനത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ​ഗൗതം കാർത്തിക്കും പു​ഗഴുമാണ് ഈ ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നത്.
Image
  സ്വർണ്ണം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തി കടത്താൻ ശ്രമം; പ്രതിയെ കൈയ്യോടെ പിടികൂടി കണ്ണൂർ വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാൻ പിടിയിലായി. സ്വർണ്ണം മിശ്രിതം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്.  സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്നലെയുെ ഒരാൾ പിടിയിലായിരുന്നു. കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പിടികൂടിയത്.  എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് മൂന്ന് ദിവസം മുമ്പ് പിടിയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്. ഈ മാസം 10ന് ദുബാ...
Image
  ദീപാവലി ആഘോഷ നിറവിൽ രാജ്യം ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. കോവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വർഷത്തെ ദീപാവലിക്കുണ്ട്. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം. ദീപാവലി. മഹാമാരിക്കും അടച്ചിടലുകൾക്കും ശേഷം എത്തിയ ദീപാവലിയെ ആഘോഷമാക്കുകയാണ് ഉത്തരേന്ത്യ. വീടുകൾ വിളക്കുകളും ചെരാതുകളും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ച് കഴിഞ്ഞു. സുഹൃത്തുക്കകൾക്കും ബന്ധുക്കൾക്കും നൽകാൻ മധുര പലഹാരങ്ങൾ ഇതിനോടകം ആളുകൾ വാങ്ങി. കഴിഞ്ഞ രണ്ട് ദീപാവാലി സീസണിലും ദുരിതത്തിലായ കച്ചവടക്കാർ ഇത്തവ സന്തോഷത്തിലാണ്. പ്രതീക്ഷിച്ചതിലും മികച്ച കച്ചവടമാണ് പല മാർക്കറ്റുകളിലും ലഭിച്ചത്. വായു ഗുണനിലവാരം മോശമായതിനാൽ ഡൽഹിയിൽ ഈ വർഷവും പടക്കങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട്. അതേസമയം പ്രധാനമന്ത്രി ഇന്ന് അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും. ആഘോഷത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിലെ ആഘോഷത്തിന് ശേഷമാണ് മോദി അതിർത്തിയിൽ എത്തുന്നത്. രാജ്യാതിർത്തിയിൽ ദീപങ്ങൾ കത്തിച്ചും പടക്കം പൊട്...
Image
  ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ പാക്ക് മെഗാ പോരാട്ടം  ഇന്ന് ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. മെൽബണിലെ ചരിത്രപ്രസിദ്ധമായ ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് ചിരവൈരികളുടെ മെഗാ പോര്. അതേസമയം മഴ വില്ലനാകാനിടയുള്ളതിനാൽ ആശങ്കയിലാണ് ആരാധകർ. യുഎഇയിലെ തോൽവിക്ക് മെൽബണിൽ മറുപടി നൽകാനാണ് രോഹിത്തും സംഘവും ഇന്നിറങ്ങുന്നത്. യുദ്ധത്തിന് മുമ്പ് ഇന്ത്യയും പാകിസ്താനും ഓരോ സന്നാഹ മത്സരങ്ങൾ വീതം കളിച്ചു. ഇന്ത്യ ഓസ്‌ട്രേലിയയെ 6 റൺസിന് തോൽപ്പിച്ചപ്പോൾ പാക്ക് പട ഇംഗ്ലണ്ടിനോട് 6 വിക്കറ്റിന് പരാജയപ്പെട്ടു. ടി20 ലോകകപ്പ് കണക്കുകൾ പരിശോധിച്ചാൽ   ഇന്ത്യയ്ക്കാണ് മുൻതൂക്കം. ആറ് തവണ മുഖാമുഖം എത്തിയപ്പോൾ അഞ്ചിലും ഇന്ത്യ ജയിച്ചു. ഒന്നിൽ മാത്രമാണ് പാകിസ്താന് ജയിക്കാൻ കഴിഞ്ഞത്. 2007 മുതലാണ് ടി20 ലോകകപ്പ് സംഘടിപ്പിക്കുന്നത്. ആദ്യ പതിപ്പിൽ രണ്ട് തവണ ഇരുവരും ഏറ്റുമുട്ടി. രണ്ടിലും ഇന്ത്യ ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ബൗളൗട്ടിലൂടെ ജയിച്ചപ്പോൾ, ഫൈനലിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ പാകിസ്താനെ 5 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കപ്പ് ഉയർത്തി. 2012ലെ ടി20 ലോകകപ്പിലാണ് ഇരുവ...
Image
  പ്രണയപ്പകയിൽ അരുംകൊല; ആദ്യം കഴുത്തിന് വെട്ടി, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ കണ്ണൂർ: പാനൂർ വള്ള്യായിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെയാണ് പോലീസ് പിടികൂടിയത്. യുവതി പ്രണയത്തിൽനിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിൽ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ തൊപ്പിയിട്ട് ടീഷർട്ട് ധരിച്ച ഒരാളെ ഇവരുടെ വീടിന് മുന്നിലെ റോഡിൽ കണ്ടതായി ചിലർ മൊഴി നൽകി. തുടർന്ന് പോലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടു...
Image
  കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി പത്തനംതിട്ട: കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. കോട്ടയം വൈക്കം സ്വദേശിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നിരീക്ഷകൻ ജസ്റ്റിസ് ഭാസ്കരൻ, സ്പെഷൽ കമ്മിഷണർ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ ശബരിമലയിലെയും പൗർണമി ജി. വർമ മാളികപ്പുറത്തെയും മേൽശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തു.
Image
  കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി മസ്കത്ത്​: കണ്ണൂർ സ്വദേശി ഒമാനിലെ റുവി ദാർസൈറ്റിൽ നിര്യാതനായി. ശ്രീകണ്ഠപുരം പഴയങ്ങാടി ഉപ്പാലക്കണ്ടി മൊയ്‌തീൻ (62) ആണ്​ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. റുവി കെ.എം.സി.സി മെംബർ ആയിരുന്നു. പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേട്​ മടങ്ങാൻ തീരുമാനിച്ചതായിരുന്നു. ഭാര്യ: സുലൈഹ. മക്കൾ: റംഷീന, ഷാഹിന. മരുമക്കൾ: അബ്ദുൽ ഖാദർ, അനസ്. സഹോദരങ്ങൾ: മുഹമ്മദ്​, ആയിഷ, ആമിന, പരേതയായ ഫാത്തിമ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.
Image
  പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പ് വിഫലമായി; ഹാഫിദ് ഇസ്മായിൽ ഫൈസിയുടെ വിയോഗത്തിൽ നാട് തേങ്ങി  ഇരിക്കൂർ : ഇരിക്കൂറിലെ മത സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവും എസ്.കെ.എസ്.എസ്.എഫ് ഇരിക്കൂർ മേഖല വൈസ് പ്രസിഡന്റുമായിരുന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഹാഫിള് ഇസ്മായിൽ ഫൈസിയുടെ വിയോഗത്തിൽ നാട് തേങ്ങി. സൗമ്യനും ശാന്തനും വിദ്യാർത്ഥികളുടെ ഇഷ്ടപ്പെട്ട ഉസ്താദുമായിരുന്നു ഇസ്മായിൽ ഫൈസി.ഇരിക്കൂർ നിടുവള്ളൂർ സ്വദേശിയായ ഇസ്മായിൽ ഫൈസി തൈലവളപ്പ് ജുമാമസ്ജിദ് ഖത്തീബായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴോടെ ചെക്കികുളം പള്ളിയത്ത് വെച്ച് ഇസ്മായിൽ ഫൈസി ഓടിച്ചിരുന്ന ബൈക്കും ഇരിക്കൂറിലേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കുപറ്റി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. എട്ടുമാസം ഗർഭിണിയായ ഭാര്യയെ പറശ്ശിനികടവ് അമ്മയും കുഞ്ഞും ഹോസ്പിറ്റലിൽ കാണിച്ച് ഭാര്യവീടായ മട്ടന്നൂരിൽ എത്തിച്ച് വൈകുന്നേരത്തോടു കൂടി ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് ഈ അപകടം നടന്നത്. ഇസ്മായിൽ ഫൈസിക്ക് വേണ്ടി നാടൊന്നടങ്കം പ്രാർത്ഥനയിലായിരുന്നു. ഉപ്പയുടെ വരവും കാത്ത് ഉമ്...
Image
  ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഹാഫിള് ഇസ്മായിൽ ഫൈസി മരണപ്പെട്ടു  തൈല വളപ്പ് ജുമാ മസ്ജിദ് ഖത്തീബ് സദർ മുഅല്ലീം കൂടിയായ നിടുവാലൂർ സ്വദേശി ഹാഫിള് ഇസ്മായിൽ ഫൈസി അൽപ്പം മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു  രണ്ട് ദിവസം മുൻപ് പള്ളിപ്പറമ്പ് റോഡിന് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ  കയിയുകയായിരുന്നു
Image
  വാഹനാപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു തിരൂർക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കണ്ണൂർ കസാനക്കോട്ട റഹ്മത്തുല്ല അറക്കലിന്റെ ഭാര്യ മലപ്പുറം കൂട്ടിലങ്ങാടി ഗവ. യുപി സ്കൂൾ അധ്യാപിക എ.കെ. റഷീദ(45)യാണ് മരിച്ചത്. കടലുണ്ടിയിലെ പരേതനായ എ.കെ മൊയ്തീന്‍കോയയുടേയും എൻ.വി. ഖദീജയുടേയും മകളാണ്. വ്യാഴാഴ്ച തിരൂർക്കാട് അങ്ങാടിയിലുണ്ടായ അപകടത്തിലാണ് റഷീദക്ക് പരിക്കേറ്റത്. തുടർന്ന് പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഖബറടക്കം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ച കഴിഞ്ഞ് തിരൂർക്കാട് സലഫി മസ്ജിദ് ഖബർസ്ഥാനിൽ. റഷീദയും കുടുംബവും ഏറെക്കാലം കണ്ണൂരിലായിരുന്നു താമസം. ഒന്നര വർഷം മുമ്പാണ് മലപ്പുറം തിരൂർക്കാട് പുതിയ വീട് വെച്ച് താമസമാക്കിയത്. കണ്ണൂർ പാപ്പിനിശ്ശേരി അരോളി ഗവ. ഹൈസ്കൂൾ, കണ്ണൂർ ദീനൂൽ ഇസ്‍ലാം സഭ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം ജില്ലയിലെ തൂത ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മക്കൾ: ലഹിൻ ഹംദാൻ (വിദ്യാർഥി, മദീന യൂണിവേഴ്സിറ്റി, സഊദി), അജ്ലാൻ (ബംഗളൂരു), റജ് വാൻ (പെരിന്തൽമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ...
Image
   ടാങ്കർലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു;ആൾ കുടുങ്ങിയതറിയാതെ ലോറി 200 മീറ്ററോളം പോയി കണ്ണൂർ: ദേശീയപാതയിൽ മേലെ ചൊവ്വയ്ക്കും താഴെ ചൊവ്വയ്ക്കും മധ്യേ ടാങ്കർലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നടാൽ റെയിൽവേ ഗേറ്റ് പരിസരത്തെ സൂര്യ ഹോട്ടലിന് സമീപം നടുക്കണ്ടി ഹൗസിൽ അമലാ(26)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് റോഡരികിലെ പാലമരത്തിലിടിച്ച് അമൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തൊട്ടുപിറകിലെത്തിയ ടാങ്കർ ലോറി അമലിന് മുകളിലൂടെ കയറിയിറങ്ങി. അമൽ തത്ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈഷ്ണവ് (19) റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കറിന്റെ പിറകുവശത്തെ ചക്രങ്ങളാണ് അമലിന്റെ മുകളിലൂടെ കയറിയിറങ്ങിയത്. ചക്രത്തിനടിയിൽ ആൾ കുടുങ്ങിയതറിയാതെ ടാങ്കർ 200 മീറ്ററോളം മുന്നോട്ടുപോയി. റോഡിൽ ഛിന്നഭിന്നമായി കിടന്ന മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു. ജെ.സി.ബി. മെക്കാനിക്കാണ് അമൽ. എടക്കാട്ട് മെഡിക്കൽ ഷോപ്പ് നടത്തുന്...
Image
  സ്ഫോടക വസ്തുവെന്ന് സംശയം: കണ്ണൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, പരിശോധിച്ചപ്പോൾ കടലാസ് ബോംബ്? കണ്ണൂര്‍: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കാണപ്പെട്ട അജ്ഞാതവസ്തു ആശങ്ക സൃഷ്ടിച്ചു. കണ്ടെത്തിയത് ബോംബാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച് ആര്‍പിഎഫ് പാളത്തിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചു വരുത്തിയായിരുന്നു പരിശോധന. കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം.  കണ്ണൂര്‍ ഭാഗത്തേക്ക് മൂന്നൂറ് മീറ്റര്‍ മാറിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. പാളത്തിൽ നിന്നും മാറ്റിയ അജ്ഞാതവസ്തു പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി മാറ്റി. ഇതിനു ശേഷമാണ് ഇരുഭാഗത്തേക്കുമുള്ള റെയിൽ ഗതാഗതം പുനസ്ഥാപിച്ചത്.  വിശദമായ പരിശോധനയിൽ അജ്ഞാത വസ്തു ബോംബല്ലെന്നും കടലാസ് കൊണ്ടു ചുറ്റി ബോംബ് രൂപത്തിലാക്കി ട്രാക്കിൽ കൊണ്ടിട്ടതാണെന്നും വ്യക്തമായി. ആരോ പരിഭ്രാന്തി സൃഷ്ടിക്കാനായി മനപൂര്‍വ്വം കൊണ്ടിടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.  ഇതാരാണെന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിൻ്റെ ...
Image
  ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് പ്രതിശ്രുത വധു മരിച്ചു പാത്തിപ്പാലം: പൂക്കോട്-പാനൂർ റോഡിൽ മൊകേരി പാത്തിപ്പാലത്തിനടുത്ത് ഒാട്ടോറിക്ഷ നിയന്ത്രണംതെറ്റി കാറിനിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വധു മരിച്ചു. ഓട്ടോ യാത്രക്കാരിയായ പാത്തിപ്പാലം-പാറേമ്മൽ റോഡിൽ കുഞ്ഞിപ്പീടിക ഫാത്തിമാസിൽ അംന റഫ്നിൻ (20) ആണ് മരിച്ചത്. മുസ്തഫയുടെയും ഹാജറയുടെയും മകളാണ്. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ പാത്തിപ്പാലത്തെ വാഴവെച്ചപറമ്പത്ത് കമല(58)യെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം. പാനൂർ ഭാഗത്തുനിന്ന്‌ വരുന്ന ഓട്ടോ നിയന്ത്രണംവിട്ട് റോഡിലുണ്ടായിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു. ഇരുവരെയും  ഓടിക്കൂടിയ പ്രദേശവാസികളാണ് പുറത്തെടുത്തത്. കൂത്തുപറമ്പിലേക്ക് കൊണ്ടുപോകുംവഴിയാണ് അംനയുടെ മരണം. അടുത്ത ഡിസംബറിൽ ചമ്പാട് അരയാക്കൂൽ സ്വദേശിയുമായുള്ള  വിവാഹം ഉറപ്പിച്ചതായിരുന്നു. റിഫ, ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. പാനൂർ പോലീസ് സ്ഥലത്തെത്തി കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തലശ്ശേരി ജനറൽ ആസ്പത്രിയിൽ  മൃതദേഹപരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടേപ്രം ജുമാമസ്ജിദ് ...
Image
  ഒരു മണിക്ക് ടിക്കറ്റെടുത്തു; രണ്ട് മണിക്ക് ബാങ്കിന്റെ ജപ്തി നോട്ടീസ്; മൂന്നരയ്ക്ക് 70 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു, അമ്പരന്ന് മീന്‍ വില്‍പനക്കാരന്‍ ശാസ്താംകോട്ട: ബാങ്ക് ജപ്തി നോട്ടീസ് കൈയില്‍ കിട്ടി എന്തു ചെയ്യുമെന്നറിയാതെയിരുന്ന മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവതയുടെ 70 ലക്ഷം. ഒരു മണിക്ക് കേരള അക്ഷയ ലോട്ടറി ടിക്കെറ്റെടുത്തു മടങ്ങിയ പൂക്കുഞ്ഞിന് ഇതിനു പിന്നാലെ രണ്ടു മണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു. എന്തു ചെയ്യുമെന്നറിയാതെയിരുന്ന പൂക്കൂഞ്ഞിന് ബുധനാഴ് മൂന്നരയോടു കൂടിയാണ് ഭാഗ്യം എത്തിച്ചേര്‍ന്നത്. മീന്‍ വില്‍പ്പനക്കാരനായ പൂക്കൂഞ്ഞ് ബുധനാഴ്ചയും മീന്‍ ച്ചവടം കഴിഞ്ഞു വരുന്ന വഴിയിലാണ് പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്തത്. വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോള്‍ കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റി വട്ടം ശാഖയുടെ വായ്പ കുടിശ്ശിക നോട്ടീസെത്തി. വീടുവയ്ക്കുന്നതിനായി ബാങ്കില്‍ നിന്ന് ഏട്ടു വര്‍ഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് കുടിശ്ശികയായി ഒന്‍പതു ലക്ഷത്തിലെത്തി....
Image
  നവവധു ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ തൊടുപുഴ: നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടുക്കി കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ (24)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അനുഷയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവസമയത്ത് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളാണ് അനുഷ. ആഗസ്റ്റ് 18-നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. പ്രണയവിവാഹമായിരുന്നു. പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. 
Image
  മുത്താറിപ്പീടികയിൽ ഒട്ടോ മറിഞ്ഞു ഒരു പെൺകുട്ടി മരിച്ചു മൊകേരി മുത്താറിപ്പീടിക രാജീവ്‌ ഗാന്ധി ഹൈസ്കൂളിനടുത്ത് ഒട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പാത്തിപ്പാലം ഫാത്തിമ മൻസിൽ അംമ്ന(19) ആണ് മരിച്ചത് .ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
Image
  ആളെക്കൊല്ലിപ്പുഴു; സർപ്പത്തെക്കാൾ വിഷം; കൊലയാളിയോ ഒച്ചുശലഭം..? സമൂഹമാധ്യമങ്ങളിലൂടെ കുറച്ച് ദിവസമായി ഒരു പച്ചപ്പുഴുവിനെ കുറിച്ചുള്ള ഓഡിയോ സന്ദേശങ്ങളും ചിത്രങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. ഒരു കുഞ്ഞൻ പുഴുവിനെകാട്ടി ഇവൻ ആളെക്കൊല്ലിയാണെന്നാണ് ചിലർ വാർത്തകൾ പടച്ചുവിടുന്നത്. സർപ്പത്തെക്കാൾ വിഷമുണ്ടെന്നും സ്പർശിക്കുമ്പോൾ തന്നെ മനുഷ്യനെ കൊല്ലുമെന്നുമൊക്കെയാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ ഇങ്ങനെ പ്രചരിക്കുന്നത് ലിമാകോഡിഡേ കുടുംബത്തിൽപെട്ട പുഴുവിന്റെ ചിത്രമാണ്. തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കാനും ചിലപ്പോൾ ഷോക്കടിപ്പിക്കും പോലൊരു തരിപ്പ് ഉണ്ടാക്കാനും പോന്ന ലിമാകോഡിഡേ ശലഭം ആണ് ആളെക്കൊല്ലി പുഴുക്കൾ ആയി കുറച്ചു ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നത്. മനുഷ്യർക്ക് മാരകമാകുന്ന വിഷം ഇവയ്ക്കില്ലെന്നും ഇവയുടെ രോമം ചൊറിച്ചിലിനു കാരണമാകുമെന്നല്ലാതെ മറ്റു ജീവികളെ കടിക്കാനോ മുറിവേൽപ്പിക്കാനോ ഇവയ്ക്കു കഴിയില്ലെന്നും വിദഗ്ധർ പറയുന്നു. ഒച്ചിനെപ്പോലെ വളരെ പതുക്കെ സഞ്ചരിക്കും എന്നതിനാൽ ഒച്ചുശലഭം എന്നും ഇവയുടെ കൊക്കൂണുകൾക്ക് കപ്പിന്റെ ആകൃതിയാണ് എന്നതിനാൽ കപ്പ് ശലഭം എന്നും പേരുണ്ട്. മാവ്, വട്ട, ഇരിമുള്ള്, വാഴ, സപ്പോ...
Image
  വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോള്‍ തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാല്‍ വയസുകാരന് ദാരുണാന്ത്യം തിരുവനന്തപുരം:  വേങ്ങോട് അമ്പാലൂര്‍ക്കോണം റോഡില്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം ഫ ദമ്പതിമാരുടെ മകന്‍ റയാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. അപകടം സംഭവിച്ച് റയാനെ റോഡരികില്‍ കണ്ടെത്തുമ്പോള്‍ വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഇത് വഴിയാണ് കുട്ടി റോഡിലേക്കിറങ്ങിയത് എന്നാണ് പൊലീസിന്റെ നിഗമനം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് രക്തം വാര്‍ന്ന നിലയില്‍ വീട്ടുകാര്‍ കാണുന്നത്. അയല്‍വാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അബ്ദുള്‍ സലാമാണ് കുട്ടി റോഡിന് സമീപം കിടക്കുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം ആണ് വീട്ടുകാരെ വിവരമറിയിച്ചത്. വീട്ടുകാരെത്തി കുട്ടിയെ എടുത്തപ്പോള്‍ കുട്ടിയുടെ വായില്‍നിന്നും ചെവിയില്‍നിന്നും ചോരവന്ന നിലയിലായിരുന്നു. കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ വീട്ടിലേക്കു വന്നപ്പോള്‍ സംഭവം നടന്ന വ...
Image
  ടൂറിസ്റ്റ് ബസുകൾക്ക് ഇന്ന് മുതല്‍ വെള്ള നിറം നിർബന്ധം വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമത്വം നടത്തുന്നവർക്ക് എതിരേ കേസ് എടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റിൽ മാറ്റം വരുത്തി അതിവേഗമെടുക്കാൻ സഹായിക്കുന്ന സാങ്കേതിക വിദഗ്ധർക്കും സ്ഥാപനങ്ങൾക്കും എതിരേ ക്രിമിനൽ കേസെടുക്കുമെന്ന് മന്ത്രി ആന്റണി രാജു പത്ര സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ വാഹന ഉടമക്ക് പിഴ ചുമത്തുക മാത്രമാണ് ചെയ്തിരുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ചൊവ്വാഴ്ച മുതൽ വെള്ള നിറം നിർബന്ധമാക്കി. സാവകാശം അനുവദിക്കില്ല. ലംഘിക്കുന്ന ബസുകൾ പിടിച്ചെടുക്കും. ക്രമക്കേടുകൾ തടയുന്നതിന് പരിശോധനയും നിരീക്ഷണവും ഉറപ്പാക്കും. ടൂറിസ്റ്റ് ബസുകളുടെ ചുമതല മോട്ടോർ വാഹന വകുപ്പിന്റെ 86 ഓഫീസുകളിലെയും ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകും. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർ ആഴ്ചയിൽ 15 ബസുകൾ പരിശോധിക്കും. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ സൂപ്പർ ചെക്കിങ്ങുമുണ്ടാകും. ഡ്രൈവർമാരുടെ ലഹരി ഉപയോഗം തടയാൻ എക്‌സൈസുമായി ചേർ...
Image
ഭക്ഷണം തൊണ്ടയിൽ കുരുങ്ങി, ഒരുവയസുകാരിക്ക് ദാരുണാന്ത്യം   കൊച്ചി : കൊച്ചി കാലടിയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്ക് തൊണ്ടയിൽ കുരുങ്ങി കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് മരിച്ചത്. ഒരുവയസായിരുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിദേശത്തുള്ള പിതാവ് ഷാന്റോ എത്തിയ ശേഷമാകും ശവസംസ്കാരം നടക്കുക. അമ്മ റോണി സഹോദരങ്ങൾ- സാൽവിൻ, ഹെനിൻ 
Image
  അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു തൃശ്ശൂർ: കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശി ദീപു ബാലകൃഷ്ണൻ ആണ് മരിച്ചത്. നാല്പത്തി ഒന്ന് വയസായിരുന്നു.  രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്ന് കുളിക്കാൻ പോയതായിരുന്നു ദീപു. ഏറെ നേരെ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രവും, ചെരിപ്പും കണ്ടെത്തിയത്.  വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുക ആയിരുന്നു.   അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ആളാണ് ദീപു. ഇദ്ദേഹം ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 'ഉുറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ  ചിത്രത്തില്‍ തന്നെയാണ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും. 'വണ്‍സ് ഇന്‍ മൈന്‍ഡ്', 'പ്രേമസൂത്രം' എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു ബാലകൃഷ്ണൻ. 'അകാലത്തില്‍ പൊലിഞ്ഞ പ്രിയ സഹപ്രവര്‍ത്തകന് അനുശോചനം അറിയിച്ച...
Image
  നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു കൊച്ചി: സിനിമ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നടന് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്.  "പ്രണാമം ..സിനിമ സീരിയൽ നടനും ..പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ..എല്ലാവരോടും സ്നേഹമായി പെരുമാറിയിരുന്ന ആൾ ..ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആൾ ..ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോൺ വരുമ്പോൾ ഞാൻ കട്ടപ്പനയിൽ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ..അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകൾ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നിൽക്കാതെ ..ഒരുപാട് പേർക്ക് ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി ..എന്ത് പറയാൻ ..ഒന്നുമില്ലപറയാൻ ", എന്നാണ് അനുശേചനം അറിയിച്ചു കൊണ്ട് സീമ ജി നാ...
Image
  സസ്യാഹാരി, ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന 'ബബിയ'; കുമ്പള അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല മരിച്ചു കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന മുതല  മരണപ്പെട്ടത്. 75 വയസിൽ ഏറെ പ്രായമുള്ള ബബിയ പൂർണ്ണമായും സസ്യാഹാരിയായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി  ക്ഷേത്രമെന്നാണ് ഐതിഹ്യം.  ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടെ തടാകത്തിലെ തന്‍റെ മാളത്തില്‍ നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഒരിക്കല്‍ ബബിയ ശ്രീകോവിലിനു മുന്നില്‍ 'ദര്‍ശനം' നടത്തിയത് ക്ഷേത്ര പൂജാരി മൊബൈലില്‍ പകര്‍ത്തി. ഈ  ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചാരണം ലഭിച്ചിരുന്നു. സസ്യാഹാരിയായ ബബിയക്ക് ക്ഷേത്രത്തില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമായിരുന്നു ഭക്ഷണം. ക്ഷേത്...
Image
ചെക്ക് മടങ്ങിയാൽ പണം ഈടാക്കാൻ മറ്റു വഴികൾ; പുതിയ നിർദേശങ്ങളുമായി ധനമന്ത്രാലയം ന്യൂ​ഡ​ൽ​ഹി: ചെ​ക്ക് മ​ട​ങ്ങു​ന്ന കേ​സു​ക​ളി​ൽ പ​ണം ഈ​ടാ​ക്കാ​നു​ള്ള മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ധ​ന​മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു. പ​ണം ന​ൽ​കേ​ണ്ട​യാ​ളു​ടെ മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്കു​ക, പു​തി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​ത് ത​ട​യു​ക തു​ട​ങ്ങി​യ​വ​യ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ചെ​ക്ക് മ​ട​ങ്ങി​യാ​ൽ വാ​യ്പ ത​ട​യു​ക, സി​ബി​ൽ സ്കോ​ർ കു​റ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ഉ​യ​ർ​ന്നു. നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക. കോ​ട​തി ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​ന്ന​തു​വ​ഴി പ​ണം തി​രി​ച്ചു​കി​ട്ടു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും പ​ണം ന​ൽ​കേ​ണ്ട​താ​ണെ​ന്ന ബോ​ധം ഇ​ട​പാ​ടു​കാ​രി​ലു​ണ്ടാ​ക്കാ​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​തു​വ​ഴി വ്യാ​പാ​ര​രം​ഗ​ത്തെ അ​നാ​വ​ശ്യ​പ്ര...
Image
  കണ്ണൂർ കുറുവയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു കുറുവ യു. കെ ബാവ സ്മാരക ന്ദിരത്തിനു സമീപം ബൈക്ക് ആക്‌സിഡന്റിൽ കുറുവ പള്ളിക്കു സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ മുഹമ്മദ്‌ റാഫിയുടെ മകൻ റാസിൽ മരണപെട്ടു
Image
ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം; പ്രവാചക പ്രകീർത്തന നിറവിൽ വിശ്വാസികൾ കോഴിക്കോട് : നബികീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം. തെരുവോരങ്ങളും പള്ളി- മദ്‌റസാ സ്ഥാപനങ്ങളും വീടുകളുമടക്കം അലങ്കാര തോരണങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഭക്ഷണവും മധുര പാനീയങ്ങളും ഘോഷയാത്രകളും കൊണ്ട് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും .  മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തോളമായി കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയായിരുന്നു മൗലിദ് സദസ്സുകൾ നടന്നത്. നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ ആവേശപൂർവമാണ് വിശ്വാസികൾ മൗലിദ് സദസ്സിലേക്കെത്തിച്ചേർന്നത്.  യു എ ഇ, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെയായിരുന്നു നബിദിനം. പ്രവാസ ലോകത്തെ സുന്നി സംഘടനകളുടെ കൂട്ടായ്മയുടെ കീഴിലും വിവിധ സുന...