ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ; ഫിർമിനോയും കുട്ടീഞ്ഞോയും പുറത്ത് റിയോ ഡി ജനീറോ: ഖത്തർ ഫുട്ബോൾ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ നെയ്മർ, വിനീഷ്യസ്, തിയാഗോ സിൽവ, കാസമിറോ, ഡാനി ആൽവസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ച ടീമിൽ റോബർട്ടോ ഫിർമിനോയ്ക്ക് ഇടം നേടാനായില്ല. പരിക്കേറ്റ ഫിലിപ്പെ കുട്ടീഞ്ഞോയും ടീമിലില്ല. സ്ക്വാഡിലെ 16 പേർക്ക് ഇത് കന്നി ലോകകപ്പാണ്. 39കാരനായ ഡാനി ആൽവേസാണ് ടീമിലെ മുതിർന്ന താരം. ലിവർപൂൾ താരം അലിസൺ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ എന്നിവരാണ് ടീമിലെ പ്രധാന ഗോൾ കീപ്പർമാർ. മൂന്നാമനായി വെവേർട്ടൺ സ്ഥാനംപിടിച്ചു. എട്ട് പ്രതിരോധ താരങ്ങളാണ് സ്ക്വാഡിലുള്ളത്. ഇതിൽ മൂന്ന് പേരും യുവന്റസ് താരങ്ങളാണ്. ആറ് മധ്യനിര താരങ്ങളും ഒൻപത് മുന്നേറ്റ നിര താരങ്ങളും അടങ്ങിയ സ്ക്വാഡാണ് പരിശീലകൻ പ്രഖ്യാപിച്ചത്. മുന്നേറ്റനിര - നെയ്മർ, വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ജെസ്യൂസ്, ആന്റണി, റാഫീഞ്ഞ, റിച്ചാർലിസൺ, ഗബ്രിയേൽ മാർട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ. മധ്യനിര - കാസമിറോ, ഫാബീഞ്ഞോ, ബ്രൂണോ ഗ്വിമാറസ്, ഫ്രെഡ്, ലൂക്കാസ് പക്വേറ്റ,...