Posts

Showing posts from April, 2023
Image
സിനിമാ നടനായ റിട്ട. ഡിവൈ.എസ്പിക്കെതിരെ പീഡനകേസ്; സിനിമാതാരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി കൊല്ലം: സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ റിട്ട. ഡിവൈഎസ്പി ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് സിനിമാ നടന്‍ കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്. നടിയെ പെരിയയിലെ ഒരു ഹോം സ്റ്റെയില്‍ താമസിപ്പിച്ച്‌ ബിയര്‍ കുടിക്കാന്‍ പ്രേരിപ്പിക്കുകയും തന്‍്റെ മുറിയില്‍ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കല്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിലഭിനയിച്ചിട്ടുള്ള വി. മധുസൂധനനെതിരെയാണ് കാസര്‍കോട് ബേക്കല്‍ പൊലീസ് കേസ് എടുത്തത്.
Image
ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു തളിപ്പറമ്പ് | തിരുവട്ടൂർ സ്വദേശി ലിജീഷ് (40) ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരണപ്പെട്ടു. എ കെ ജി തിരുവട്ടൂർ വടംവലി താരം കൂടിയാണ്.
Image
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക്മടങ്ങുന്നതിനിടെ നഴ്സ് കാറിടിച്ച് മരിച്ചു കണ്ണൂർ: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നഴ്സ് കാറിടിച്ച് മരിച്ചു. പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സ് പി ആർ രമ്യയാണ്(36) മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നുഅപകടം.വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. കണ്ണൂർ റൂറൽ എസ്പി ഓഫീസിലെജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മൃതദേഹം പരിയാരം ഗവൺമെൻറ്മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷംനാളെസംസ്കരിക്കും. സംഭവത്തിൽ പൊലീസ്കേസെടുത്തിട്ടുണ്ട്.
Image
 സ്കൂട്ടർ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം ചേലോറ: സ്കൂട്ടർ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. ഏച്ചൂർ വാണിയൻ ചാലിലെ വി സി ഹരീന്ദ്രൻ (57) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ കൂടാളി മണ്ഡപത്തിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് ചേലോറയിലെ വീട്ടിലേക്ക് വരിക ആയിരുന്നു. പരിക്കേറ്റ ഹരീന്ദ്രനെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞപ്പ പണിക്കരുടെയും നാണിയുടെയും മകനാണ്. ഭാര്യ ഷീജ. മക്കൾ: ആതിര (മേലൂർ), ആദർശ് (സി പി എം വാണിയഞ്ചാൽ ബ്രാഞ്ചംഗം). സഹോദരങ്ങൾ: ഉത്തമൻ, ചിത്രൻ (മാതമംഗലം), രത്നാകരൻ (തോട്ടട), പരേതരായ പുരുഷോത്തമൻ, ദിനേശൻ, വിമല. സംസ്കാരം ഇന്ന് പയ്യാമ്പലത്ത് നടക്കും. ➖ ➖➖➖➖➖➖            *29/04/23* ➖➖➖➖➖➖➖ 𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥 ➖️➖️➖️➖️➖️➖️➖️ വാർത്തകൾ അറിയാൻ  ഗ്രൂപ്പിൽ  ജോയിൻ ചെയ്യൂ.... 👇👇👇👇👇 https://chat.whatsapp.com/G1Ay2k9fWLhFuGunlMuvrW
Image
അജീറിനും റാഫിയയ്ക്കും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി കാണ്ണാടിപറമ്പ് ∙ വാഹന അപകടത്തിൽ മരിച്ച കാട്ടാമ്പള്ളി, കുന്നുംകൈ സ്വദേശികളായ അജീറിനും(26) ബന്ധു റാഫിയ 5) നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. പൊതുദർശനത്തിനു വച്ച മൃതദേഹങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ  എത്തിയത് നൂറുകണക്കിനു ആളുകളാണ്. ജില്ലാ ആശുപത്രിയിൽ നിന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം അജീറിന്റെ മൃതദേഹo കാട്ടാമ്പള്ളി ഇടയിൽപീടികയിലെ വീട്ടിലും റാഫിയയുടെ മൃതദേഹം കുന്നുംകൈയിലെ വീട്ടിലും എത്തിച്ച ശേഷം ഇരുവരുടെയും മൃതദേഹം കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്‌ലാം സഭ മദ്റസ അങ്കണത്തിൽ പൊതുദർശനത്തിനു വച്ചു.  തുടർന്ന് കാട്ടാമ്പള്ളി ജുമാ മസ്ജിദ് പള്ളി കബർസ്ഥാനിൽ ഇരുവരെയും കബറടക്കി. കെ.വി.സുമേഷ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽകരിം ചേലേരി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജിഷ, ചിറക്കൽ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രുതി, കെ.രമേശൻ തുടങ്ങി ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. കാഞ്ഞിരത്തറ സെന്റർ സ്കൂൾ വിദ്യാർഥിനിയാണ് റാഫിയ.പഠനം പൂർത്തിയാക്കി മദ്രസ അധ്യാപകനായി ജോലിയിൽ ...
Image
ഏറ് പടക്കം ഉണ്ടാക്കി സ്‌ഫോടനം നടത്തി റീല്‍ വീഡിയോ; കണ്ണൂരിൽ വിദ്യാര്‍ത്ഥി പിടിയില്   കണ്ണൂർ : ഏറ് പടക്കം ഉണ്ടാക്കി സ്‌ഫോട  ദൃശ്യങ്ങള്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. നാല് പേര്‍ ചേര്‍ന്നാണ് ഏറ് പടക്കം ഉണ്ടാക്കിയത്. സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥി പടക്കം ഉണ്ടാക്കി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ രീതിയും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ബോംബ് നിര്‍മ്മിക്കുന്ന മാതൃകയിലാണ് ഏറ് പടക്കം നിര്‍മ്മിച്ചത്.ധര്‍മ്മടം പൊലീസാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. പടക്കത്തില്‍ ഉപയോഗിക്കുന്ന വെടിമരുന്നാണ് ഉപയോഗിച്ചതെന്ന് വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കി. സ്‌ഫോടനം റീല്‍ വീഡിയോ ആക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു ഇവര്‍.
Image
  തൃശൂരിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച്എട്ടുവയസുകാരി മരിച്ചു തൃശൂർ തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ആദിത്യശ്രീ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടക്കുന്നത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉഗ്രശബ്ദത്തോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റാണ് മരണം. പൊട്ടിത്തെറിച്ച് മൊബൈൽഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡി. കോളജിലേക്ക് മാറ്റി.
Image
  നിര്യതനായി മുണ്ടേരി :പടന്നോട്ട് ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടിപി അബ്ദുറസാഖ് നിര്യതനായി  മയ്യിത്ത് നമസ്കാരം 10:30 ന് പടന്നോട്ട് താഴേ ജുമാ മസ്ജിദിൽ വെച്ച് നടക്കും. തുടർന്ന് പാറാൽ ജുമാ മസ്ജിദിൽ കബറടക്കം നടക്കും .
Image
കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ വിശുദ്ധ റംസാൻ ഇന്ന് 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ വിശ്വാസികൾ നാളെ ആഘോഷിക്കും.   സവിശേഷമായ സമയങ്ങളും പവിത്രമായ ദിനരാത്രങ്ങളുമായി സമ്പന്നമായ അനുഗ്രഹീത മാസത്തിന് അവസനാ ദിനത്തിലെ വെള്ളിയാഴ്ചയിലെ ഖുതുബയിൽ ഇമാമുകൾ വികാരനിർഭരമായ യാത്രയയപ്പ് നൽകി.അഞ്ചു വെള്ളിയാഴ്ച ലഭിച്ച അപൂർവ്വ റംസാൻ കൂടിയാണ് ഇത്തവണത്തേത് . ശവ്വാലിൻ പിറ ദൃശ്യമാകുന്നതോടെ തക്ബീറുകൾ മുഴക്കിയും ഫിത്വർ സകാത്ത് വിതരണം ചെയ്തും വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും പ്രഭാതത്തിൽ നടക്കുന്ന പെരുന്നാൾ നിസ്കാരത്തിന് പുത്തൻ വസ്ത്രങ്ങൾ ധരിച്ചും സുഗന്ധം പൂശിയും വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തിച്ചേരും പരസ്പരം ആലിംഗനം ചെയ്തും കുടുംബ വീടുകളിൽ സന്ദർശനം നടത്തിയും ഒന്നിച്ച് പെരുന്നാൾ ഭക്ഷണം കഴിച്ചും ആഘോഷങ്ങളിൽ വിശ്വാസികൾ സജീവമാകും. വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം വരും കാലങ്ങളിൽ ജീവിതത്തോട് ചേർത്തു പിടിക്കാനും പ്രതിജ്ഞയെടുക്കും ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 
Image
  ഐസ്ക്രീം കഴിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം, ബന്ധു കസ്റ്റഡിയില്‍ *_കോഴിക്കോട്:_*  കൊയിലാണ്ടിയിലെ 12 വയസുകാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരിയെ (38) പോലീസ് അറസ്റ്റ് ചെയ്തു._ _അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12) കഴിഞ്ഞ ഞായറാഴ്ച  മരിച്ചത്.  ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് _ _ചികിത്സയിലിരിക്കെയായിരുന്നു_ _മരണം. ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നതാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ പിതൃ സഹോദരി താഹിറയെ പോലീസ് കസ്റ്റഡിയിലെടുത്തത്._ _കുട്ടിയുടെ ഉമ്മയെ കൊല്ലാന്‍ വേണ്ടിയാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്നും കുട്ടി അബദ്ധത്തില്‍ ഇത്_ _കഴിക്കുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു._ _ഐസ്‌ക്രീമില്‍ ഇവര്‍ എലി വിഷം കലര്‍ത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഐസ്‌ക്രീം വിറ്റ കട സംഭവം നടന്ന ഉടനെ പോലിസ് അടപ്പിച്ചിരുന്നു. ഇവിടെ നിന്ന് സാമ്പിളുകള്‍  ശേഖരിക്കുകയും_ _ചെയ്തു. ഇത് പരിശ...
Image
കാട്ടുപന്നിയുടെ കുത്തേറ്റ്‌ വിദ്യാർഥിനിക്ക് പരിക്ക് മട്ടന്നൂർ: ഇല്ലംഭാഗത്ത് കാട്ടുപന്നിയുടെ കുത്തേറ്റ്‌ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇല്ലംഭാഗത്തെ ആര്യനന്ദക്ക് (15) ആണ് പരിക്കേറ്റത്. കാലിന്റെ എല്ല് പൊട്ടുകയും ദേഹമാസകലം കുത്തേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് സഹോദരനോടൊപ്പം ബൈക്കിൽ പോകുന്നതിന് ഇടെയാണ് കാട്ടുപന്നി ആക്രമിച്ചത്. കാട്ടിൽ നിന്ന് ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുക ആയിരുന്നു. കുട്ടിയെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന സഹോദരൻ അമൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ➖ ➖➖➖➖➖➖            *20/04/23* ➖➖➖➖➖➖➖ 𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥 ➖️➖️➖️➖️➖️➖️➖️ വാർത്തകൾ അറിയാൻ  ഗ്രൂപ്പിൽ  ജോയിൻ ചെയ്യൂ.... 👇👇👇👇👇 https://chat.whatsapp.com/CfvFib5York5YurmwALgAd
Image
ഐസ് ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി;ആറാം ക്ലാസുകാരന് ദാരുണാന്ത്യം കോഴിക്കോട്:ഛര്‍ദിയെത്തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥി മരിച്ചു. അരിക്കുളം കോറോത്ത്മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12)മരിച്ചത്.ചങ്ങരോത്ത് എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി യാണ്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യആശുപത്രിയിലായിരുന്നുമരണം.ഭക്ഷ്യവിഷബാധയാണോ എന്ന് സംശയം. ഞായറാഴ്ച വൈകീട്ട് ഐസ്‌ക്രീം കഴിച്ചിരുന്നു. പിന്നീട്ഛര്‍ദ്ദിഅനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലുംചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ചഅസ്വസ്ഥതകള്‍വര്‍ധിച്ചു.ഇതേതുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. കൊയിലാണ്ടിപൊലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിള്‍ ഇവര്‍ ശേഖരിച്ചു. ഐസ്‌ക്രീം വിറ്റകടതാല്‍ക്കാലികമായി അടച്ച് സീല്‍ ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി. മരണകാരണം ഐസ്‌ക്രീംകഴിച്ചതാ...
Image
കാണാതായ ഒരു വയസുള്ള കുഞ്ഞിനെ കണ്ടെത്തി മയ്യിൽ പോലീസ്  മയ്യിൽ: വിഷുദിനത്തിൽ അമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒരു വയസുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കടന്നവരെ കണ്ടെത്തി മയ്യിൽ പോലീസ്. മയ്യിൽ- കണ്ടക്കൈ റോഡ് കവലയിലും താമസിക്കുന്ന മൈസൂരുവിൽ നിന്ന് മീൻ പിടിക്കാൻ എത്തിയ നാടോടി കുടുംബത്തിലെ കുഞ്ഞിനെ ആണ് പുലർച്ചെ കാണാതായത്. കമല, ഇവരുടെ അമ്മ ആർ രാധ എന്നിവരാണ് മയ്യിൽ പോലീസ്‌ സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് എസ്.ഐ പി കെ സുരേഷ് ബാബു നടത്തിയ അന്വേഷണത്തിൽ പിതാവിന്റെ കുടുംബക്കാരാണ് കുഞ്ഞിന്റെ തട്ടിയെടുത്തതെന്ന് മനസ്സിലായി. ശനിയാഴ്ച രാവിലെ ആറോടെ കൂട്ടുപുഴക്ക് സമീപം കൈക്കുഞ്ഞുമായി മധ്യവയസ്കനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടേക്ക് പാഞ്ഞു. മുത്തച്ഛനാണ് കുഞ്ഞുമായി കടന്നതെന്ന് മനസ്സിലായി. ഇവരെ പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ച് കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു. സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ ശ്രീയേഷ്, സി.പി.ഒ കെ മുഹമ്മദ് ഫായിസ് എന്നിവരും ഉണ്ടായിരുന്നു.
Image
മയ്യിൽ ബമ്മാണാച്ചേരിയിൽ സ്ഫോടക വസ്തു കണ്ടെത്തി സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ബമ്മണാച്ചേരിയിൽ വീടിൻ്റെ പിന്നിലാണ് കാഴ്ചയിൽ നാടൻ ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്. മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നും ബോംബ്‌ സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി സ്ഫോടക വസ്തു കസ്റ്റഡിയിൽ എടുത്തു. സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ ഐ പിഎസ്, ഫോറൻസിക്ക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Image
പനിയാണോ കൊവിഡ് ആണോ ബാധിച്ചത്? തിരിച്ചറിയാം ഈ നാല് കാര്യങ്ങളിലൂടെ കേരളത്തിലടക്കം മിക്ക സംസ്ഥാനങ്ങളിലും പനി കേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ കൊവിഡ് കേസുകളും ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൂടുകയാണ്. അതിനാല്‍ തന്നെ പനിയും കൊവിഡും തമ്മില്‍ തിരിച്ചറിയാതെ പലരും ആശയക്കുഴപ്പത്തിലാകുന്നുണ്ട്. കൊവിഡ് പരിശോധന നടത്തുക എന്നത് തന്നെയാണ് ഇക്കാര്യത്തില്‍ പരിഹാരമായി ചെയ്യാനുള്ളത്. എന്നാല്‍ പനിയും കൊവിഡ് കേസുകളും ഒരുപോലെ ഉയരുന്നതിനാല്‍ തന്നെ പലരും പരിശോധന നടത്തുന്നുമില്ല. പിന്നെങ്ങനെയാണ് പനിയും കൊവിഡും തമ്മില്‍ തിരിച്ചറിയാൻ സാധിക്കുക? ഈ നാല് പ്രധാന ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിലൂടെ തന്നെ നിങ്ങള്‍ക്ക് അത് വ്യക്തമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അവയെതെല്ലാം എന്നറിയാം... ഒന്ന്... ശ്വാസതടസം ആണ് ഇതിലൊരു ലക്ഷണം. കൊവിഡ് പിടിപെട്ടവരിലാണെങ്കില്‍ രോഗബാധയേറ്റ സമയത്തോ  ഇതിന് ശേഷമോ എല്ലാം ശ്വാസതടസം കണ്ടേക്കാം. ഇത് നിര്‍ബന്ധമല്ല. എന്നാല്‍ ശ്വാസതടസം കാണുകയാണെങ്കില്‍ തീര്‍ച്ചയായും അത് സാധാരണ പനിയല്ല- കൊവിഡ് ആണെന്ന് ഉറപ്പിക്കാം. രണ്ട്... കാര്യമായ തളര്‍ച്ച അനുഭവപ്പെടുന്നതായും പലരും പരാത...
Image
നാട്ടിൽ​ പോകാൻ വിമാനത്തിലിരിക്കെ ഹൃദയാഘാതം; കണ്ണൂർ സ്വദേശിയായ മലയാളി മരിച്ചു റിയാദ്​: നാട്ടിലേക്ക്​ പോകാനായി റിയാദ്​ വിമാനത്താവളത്തിലെത്തി വിമാനത്തിൽ കയറിയിരിക്കു​േമ്പാൾ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. റിയാദ് കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ വെള്ളിയാഴ്​ച രാവിലെ 11.30-ഓടെ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ്​ (54) ആണ്​ മരിച്ചത്​. ബോർഡിങ്​ പാസെടുത്തും മറ്റ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കിയും വിമാനത്തിൽ കയറി പറന്നുയരുന്നതും കാത്തിരിക്കു​േമ്പാൾ പെ​ട്ടെന്ന്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ വിമാനത്താവളത്തിലെ ഡോക്​ടർമാരെത്തി പരിശോധിച്ചു. പ്രാഥമികശുശ്രൂഷക്ക്​ ശേഷം തൊട്ടടുത്തുള്ള കിങ്​  അബ്​ദുല്ല ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചതായി അവിടെ വെച്ച്​ സ്ഥിരീകരിച്ചു​.
Image
തിരുവട്ടൂരിൽ വീട് പൊളിക്കുന്നതിനിടയില്‍ ചുവര്  തകര്‍ന്നുവീണ് പരിക്കേറ്റ 9 വയസ്സുകാരി മരിച്ചു ചുവര് തകര്‍ന്നു വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു.  ജസ ഫാത്തിമ (9) ആണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് രാത്രി ഒന്‍പതോടെ മരിച്ചത്. തലയിലും ശരീരമാസകലവും പരിക്കേറ്റ നിലയിലാണ് കുട്ടിയെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഗുരുതരാവസ്ഥയിലായ ആദിലിനെ (10) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജസ ഫാത്തിമയുടെ സഹോദരി നൂറുല്‍ മെഹറിന്‍ (5), ആദിലിന്റെ സഹോദരന്‍ അസ്ഹദ് (5) എന്നിവര്‍ പരിയാരത്ത് ചികിത്സയിലാണ്. സുമയ്യ – മുജീബ് ദമ്പതികളുടെ മകളാണ് മരിച്ച ജസ ഫാത്തിമ. ഇന്ന് രാവിലെ ഒന്‍പതിനാണ് പരിയാരം തിരുവട്ടൂരില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്.പരിക്കേറ്റ പെണ്‍കുട്ടി മരണം വരെ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.
Image
ഫെയ്‌സ്ബുക്ക് പ്രണയം: കുഞ്ഞുമായി നാടുവിട്ട യുവതിയെ കണ്ടെത്തി മയ്യിൽ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ട യുവതിയെയും അഞ്ച് വയസുള്ള കുട്ടിയെയും മയ്യിൽ പോലീസ് മലപ്പുറം നിലമ്പൂരിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതി കാമുകൻ മലപ്പുറം നിലമ്പൂർ സ്വദേശിക്ക് ഒപ്പം പോയി. മയ്യിൽ വേളത്തെ ഭർതൃഗൃഹത്തിൽ നിന്നുമാണ് ഇരുപത്തിനാലുകാരി അഞ്ചു വയസുള്ള മകനുമായി ഇക്കഴിഞ്ഞ 11ന് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട മലപ്പുറം നിലമ്പൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വീട്ടിൽ നിന്നും പുറത്തേക്കു പോയ യുവതി തിരിച്ചു വരാത്തതിനെ തുടർന്നാണ്  ഭർത്താവ് മയ്യിൽ പോലീസിൽ പരാതി നൽകിയത്. കർണ്ണാടക ഗോണികുപ്പ സ്വദേശിയായ യുവതി കുഞ്ഞുമായി സ്വന്തം വീട്ടിൽ എത്തിയിട്ടും ഇല്ലായിരുന്നു. കേസ് എടുത്ത മയ്യിൽ പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഉള്ള അന്വേഷണത്തിന് ഇടെയാണ് കമിതാക്കളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്.
Image
 ജനാർദ്ദനൻ നിര്യാതനായി കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ രണ്ട് ലക്ഷം രൂപ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സംഭാവന നൽകി ശ്രദ്ധേയനായ ബീഡി തൊഴിലാളി നിര്യാതനായി. കുറുവ ചാലാടൻ ഹൗസിൽ ജനാർദ്ദനൻ ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ് മരിക്കുക ആയിരുന്നു. ➖ ➖➖➖➖➖➖            *13/04/23* ➖➖➖➖➖➖➖ 𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥 ➖️➖️➖️➖️➖️➖️➖️ വാർത്തകൾ അറിയാൻ  ഗ്രൂപ്പിൽ  ജോയിൻ ചെയ്യൂ.... 👇👇👇👇👇 https://chat.whatsapp.com/CfvFib5York5YurmwALgAd
Image
ക്ഷേമ പെന്‍ഷന്‍; കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ തിരുവനന്തപുരം: വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കും. സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു ഇതുവരെ പെന്‍ഷന്‍ നല്‍കിയിരുന്നത്. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ കേന്ദ്രം പരിഷ്‌ക്കാരം നടപ്പിലാക്കി.എന്നാല്‍ പുതിയ തീരുമാനത്തില്‍ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. പെന്‍ഷന്‍ വിതരണത്തിനായി കേന്ദ്രം നല്‍കുന്നത് തുച്ഛമായ വിഹിതമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ പരിഷ്‌ക്കാരം ഉപകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3200 രൂപ സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കിയിരുന്നു. സംസ്ഥാനത്ത് ആകെ അരലക്ഷത്തോളം പേര്‍ ക്ഷേമ പെന്‍ഷന്‍ തുക കൈപ്പറ്റുമ്പോള്‍ കേന്ദ്രത്തില്‍ നിന്നുളള വിഹിതം കൂട്ടിച്ചേര്‍ത്ത് പെന്‍ഷന്‍ നല്‍കുന്നത് 4.7 ല...
Image
  കെ.എം. ഷാജിക്ക് ആശ്വാസം; കോഴക്കേസിൽ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി കൊച്ചി:  മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദാക്കി. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രി ക്കു പരാതി നൽകിയത്. വിജിലൻസ് എസ് പി  കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കായിയാണ്   കെ എം ഷാജി ഹൈകോടതിയെ സമീപിച്ചത്. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്‍റില്‍  നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി.വിജിലൻസ് എസ് പി  കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു.എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങുകയായിരുന്നു
 കാസർകോ‍ഡ് ട്രാഫിക് ഗ്രേഡ് എസ്ഐ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കാസർകോ‍ഡ്: കാസര്‍കോഡ് ട്രാഫിക് ഗ്രേഡ് എസ്ഐയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു ആണ് മരിച്ചത്. 54 വയസായിരുന്നു. ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ബൈജുവിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയും മകളോടുമൊപ്പം വര്‍ഷങ്ങളായി കാസര്‍കോടാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഭാര്യ സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പമായിരുന്നു താമസം.
 കളിയ്ക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം കളിയ്ക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി വിഘ്‌നേഷാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരിക്കുന്ന സമയത്താണ് അപകടമുണ്ടായത്. കുഞ്ഞിന്റെ മാതാവ് കുറച്ചുകാലം മുന്‍പ് അന്തരിച്ചിരുന്നു. കുഞ്ഞിനെ മുത്തശ്ശിയാണ് നോക്കി വന്നിരുന്നത്. കുഞ്ഞ് കളിയ്ക്കുന്നതിനിടെ വീട്ടുകാര്‍ അല്‍പ സമയം മാറിയപ്പോഴേക്കും കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിലേക്ക് വീണു പോകുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Image
  കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ്‌ : കണ്ണൂർ: കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ പെയിന്‍റിംഗ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ചിറ്റരിക്കൽ ഗ്രാമത്തിലെ ആയന്ന‍ൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു ദുരന്തം സംഭവിച്ചത്. ഇവിടെ പെയിന്‍റിംഗ് പണിയെടുക്കുന്നതിനിടെയാണ് ടോമിയുടെ ബന്ധുവായ ബിറ്റോ ജോസഫാണ് കടന്നൽ കുത്തേറ്റ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Image
  തിരുവനന്തപുരത്ത് പട്ടാപ്പകല്‍ രണ്ടരലക്ഷം കവര്‍ന്നു; ടിക് ടോക് താരം മീശ വിനീത് വീണ്ടും പിടിയില്‍ തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രമുഖ ടിക് ടോക് താരവും കൂട്ടാളിയും പിടിയില്‍. മീശ വിനീത് എന്ന വിനീത് (26), ജിത്തു(22)എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ചസ്‌കൂട്ടറിലെത്തി പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് കവര്‍ച്ചനടത്തുകയായിരുന്നു ടിക് ടോക് താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാല്‍സംഗ കേസിലും പ്രതിയാണ്. കവര്‍ച്ചയ്ക്കു ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്ന ഇവര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് മംഗലപുരം പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ച് കവര്‍ച്ച നടത്തിയത്.  ഉച്ചവരെയുള്ളകളക്ഷനായ രണ്ടരലക്ഷം രൂപ മാനേജര്‍ ഷാ തൊട്ടടു ത്തുള്ളഎസ്ബിഐയിലടയ്ക്കാന്‍പോകവേയാണ്സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ഷ...
Image
 മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി മയ്യിൽ: മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് സംഘവും മയ്യിൽ പോലീസും നടത്തിയ ഊർജിതമായ തെരച്ചിലിന് ഒടുവിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി കെ.പി രാജേഷ് (34) ആണ് മരണപ്പെട്ടത്. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.  ഇദ്ദേഹത്തെ ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചലിൽ യുവാവിൻ്റെ ആൾട്ടോ കാറും മൊബൈൽ ഫോണും മലപ്പട്ടം പാലത്തിന് മുകളിൽ നിന്ന് കണ്ടെത്തുകയും തുടർന്ന് ബന്ധുക്കൾ മയ്യിൽ പോലീസിൽ പരാതി നൽകി. കേസ് എടുത്ത പോലീസ് ഫയർ ഫോഴ്സിൻ്റെ സഹായം തേടി. തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി അജയൻ്റെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. ശ്രീകണ്ഠാപുരം ടൗണിൽ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ മാനേജർ ആയിരുന്ന രാജേഷ് അസുഖ ബാധിതനായതിനെ തുടർന്ന് കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുക ആയിരുന്നു. യുവാവ് പുഴയിൽ ചാടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നിരവധി...
Image
വിദ്വേഷ പ്രസംഗം: കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍ അഹമ്മദാബാദ്| വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് തീവ്ര വലതുപക്ഷ നേതാവായ കാജല്‍ ഹിന്ദുസ്ഥാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന ടൗണില്‍ രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ഗിര്‍ സോമനാഥ് പൊലീസ് കാജലിനെതിരെ കേസെടുത്തിരുന്നു. അതു മുതല്‍ അവര്‍ ഒളിവിലായിരുന്നു. ഒടുവില്‍ കാജല്‍ ഹിന്ദുസ്ഥാനി ഞായറാഴ്ച ഉന ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇപ്പോള്‍ കാജല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മാര്‍ച്ച് 30ന് ഹിന്ദു വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച രാമനവമി ആഘോഷത്തിനിടെ ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കാജലിനെതിരെയുള്ള കേസ്. കാജലിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു.
Image
  കോൺഗ്രസിലെ പ്രമുഖർക്കായി ചൂണ്ടയിട്ട് ബി.ജെ.പി. തിരുവനന്തപുരം : അനിൽ ആന്റണിയെ പാളയത്തിലെത്തിച്ചതിനു പിന്നാലെ കേരളത്തിലെ കോൺഗ്രസിൽനിന്ന് പ്രമുഖരെ ചൂണ്ടയിൽ കുരുക്കാൻ ബി.ജെ.പി.യുടെ നീക്കം. വൈകാതെത്തന്നെ കോൺഗ്രസിലെ ഒരു പ്രമുഖൻകൂടി തങ്ങൾക്കൊപ്പമെത്തുമെന്ന് നേതാക്കൾ ആവർത്തിക്കുന്നു. ക്രൈസ്തവരെ ഒപ്പംനിർത്താൻ ശ്രമംതുടരുന്ന ബി.ജെ.പി.ക്ക് അനിൽ ആന്റണിയുടെ കൂടുമാറ്റം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അനിൽ ആന്റണിക്ക് അനുയായികളുണ്ടോ എന്നതല്ല  പ്രധാനമെന്നു പറയുന്ന ബി.ജെ.പി., രാജ്യത്തെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനെ പുറത്തുചാടിക്കാൻ കഴിഞ്ഞതിലാണ് ആഹ്ലാദിക്കുന്നത്. മറ്റുമുന്നണികളിലുള്ള ചെറുകക്ഷികളെയും നേതാക്കളെയും അടർത്തിയെടുത്ത് ദേശീയ ജനാധിപത്യസഖ്യം ശക്തിപ്പെടുത്തുമെന്ന് കാലങ്ങളായി നേതാക്കൾ പറയുന്നുണ്ടായിരുന്നു.കോൺഗ്രസിൽനിന്നുൾപ്പെടെ, ബി.ജെ.പി.യിലെത്തിയ ഏതാനും നേതാക്കളാകളാകട്ടെ അനുയായികളാൽ സമ്പന്നരും ആളെക്കൂട്ടാൻ ശേഷിയുള്ളവരുമായിരുന്നില്ല.
Image
ഹൃദയാഘാതം: ബഹ്റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു മനാമ: മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വർഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.  
Image
  തിരുവനന്തപുരത്ത് ബലൂൺ വിഴുങ്ങിയ ഒൻപത് വയസുകാരൻ മരിച്ചു തിരുവനന്തപുരം: ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. സബിത, രാജേഷ് ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ചയാണ് കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിൽ ബലൂൺ പുറത്തെടുത്തിരുന്നു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു
Image
  നടൻ കിച്ച സുദീപ് ബിജെപിയിലേക്ക്; കർണ്ണാടകയിൽ പ്രചാരണത്തിനിറങ്ങും കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിലേയ്ക്ക്. ഇരുവരും ബുധനാഴ്ച ഉച്ചയോടെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് വിവരം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കം. ബിജെപിയ്ക്കായി ഇരുവരും പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരുവിലെ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നടന്മാർ പാർട്ടിയിൽ ചേരുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും ചടങ്ങിൽ പങ്കെടുക്കും. കന്നഡ സിനിമയിലെ നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് കിച്ച സുദീപ്. ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1997ൽ 'തയവ്വ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 'സ്പർശ', 'ഹുച്ച', 'സ്വാതി മുത്തു', 'ഈഗ', 'മൈ ഓട്ടോഗ്രാഫ്' തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് ദർശൻ തൂഗുദീപ്. 2001ൽ ‘മജസ്റ്റിക്’ എന്ന ചിത്രത്തിലൂടെയാണ് ...
Image
  മീഡിയവൺ' സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി ന്യൂഡൽഹി: 'മീഡിയവൺ' സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ജസ്റ്റിസുമാരായ  ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്  ചാനലിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണ്. വിലക്കിന്‍റെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ലെന്നും  രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
Image
ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ, ശരീരത്തിൽ മുറിവുകൾ കോഴിക്കോട് : എലത്തൂരിൽ ട്രെയിനിന് തീവെച്ച കേസിൽ ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ. ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെയാണ് മഹാരാഷ്ട്രയിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. പരിക്കിന് രത്ന​ഗിരി സിവിൽ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഇന്നലെ അർദ്ധരാത്രിയിലാണ് സെയ്ഫിയെ മുംബൈ എടിഎസ് സംഘം പിടികൂടിയത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് സംഘം പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും. രാജ്യവ്യാപകമായി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലാകുന്നത്. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. 
Image
  കണ്ണൂർ ടൗൺ സ്റ്റേഡിയത്ത് ബസ്സുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക് കണ്ണൂർ :കണ്ണൂർ ടൗൺ സ്റ്റേഡിയത്ത് ബസ്സുകൾ കൂട്ടിയിടിച്ചു 25ഓളം പേർക്ക് പരിക്ക് ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടം. ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ അടുത്താണ് അപകടം  നടന്നത്. കണ്ണാടിപറമ്പിലേക്കു പോകുന്ന ബസ്സും മുണ്ടേരി മൊട്ടയിലേക്ക് പോകുന്നബസുമാണ് അപകടത്തിൽ  പെട്ടത്. പരികേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Image
അംബാനി കുടുംബത്തിന്റെ വിരുന്നിൽ ടിഷ്യൂ പേപ്പറിന് പകരം 500 രൂപാ നോട്ട്?; യാഥാർഥ്യം ഇതാണ് കഴിഞ്ഞ മാർച്ച് 31-നായിരുന്നു മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. ഹോളിവുഡിലേയും ബോളിവുഡിലേയും സൂപ്പർ താരങ്ങളും ടോപ്പ് മോഡലുകളും രാഷ്ട്രീയ നേതാക്കളും മത നേതാക്കളും പങ്കെടുത്ത ചടങ്ങ് സെലിബ്രിറ്റികളുടെ സംഗമ ഭൂമിയായിരുന്നു. ഈ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വിരുന്നിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധുര പലഹാരത്തിനൊപ്പം ആ പാത്രത്തിൽ 500 രൂപയുടെ നോട്ടുകളും നിരത്തിവെച്ചിരിക്കുന്നതാണ് ചിത്രം. അംബാനിയുടെ പാർട്ടിയിൽ ടിഷ്യൂ പേപ്പറുകൾക്ക് പകരം 500 രൂപ നോട്ടുകളാണ് നൽകുന്നത് എന്ന തരത്തിൽ ഈ ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തു. ഇതിനൊപ്പം നടി പ്രിയങ്ക ചോപ്ര 2019-ൽ ട്വീറ്റ് ചെയ്ത ഒരു ചിത്രവും വൈറലായി. ഇതുപോലെ മധുര പലഹാരത്തിനൊപ്പം 500 രൂപ നോട്ടുകൾ നിരത്തിവെച്ച ഒരു പാത്രത്തിന് മുന്നിൽ പ്രിയങ്ക ഇരിക്കുന്ന ഒരു ചിത്രമായിരുന്നു ഈ ട്വീറ്റിലുണ്ടായിരുന്നത്. 2019 നവംബർ ആറിനാണ് ഈ ചിത്രം താരം ട്വീറ്റ് ചെയ്തത്. എന്നാൽ ഇത് അംബാനി കുടുംബം സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ളതാണ് എന്ന ...
Image
പുതിയതെരുവിൽ ബസും കാറും കൂട്ടിയിടിച്ചു പുതിയതെരു : ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികൾക്ക് നിസ്സാര പരിക്കേറ്റു.തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.  ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽനിന്നും തെന്നിമാറി താഴ്ചയിലേക്ക് വീണു. നാട്ടുകാരും വളപട്ടണം പോലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആസ്പത്രിയിലെത്തിച്ചു.
Image
  നിര്യാതനായി കഞ്ഞിരോട് : ഏച്ചുർ കമാൽപ്പീടിക  സ്വദേശി  സിദ്ദീഖ് പി സി നിര്യതാനായി. കബറടക്കം  കഞ്ഞിരോട് പഴയപള്ളി കബർസ്ഥാനിൽ 
Image
  വാഷിങ് മെഷിനില്‍നിന്ന് ഷോക്കേറ്റ്‌ ഡി.വൈ.എഫ്.ഐ. നേതാവ് മരിച്ചു. പാലക്കാട്: പട്ടാമ്പിയില്‍ വാഷിങ് മെഷിനില്‍നിന്ന് ഷോക്കേറ്റ്‌ യുവാവ് മരിച്ചു. ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍വെച്ച് വാഷിങ് മെഷിന്‍ റിപ്പയര്‍ ചെയ്യുകയായിരുന്നു മഹേഷ്. ഇതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡി.വൈ.എഫ്.ഐ. കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.
Image
  എലത്തൂർ ട്രെയിൻ അക്രമം; പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ് എലത്തൂരിൽ ട്രെയിനിൽ തീവച്ച കേസിൽ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. ട്രെയിനിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി റാസിഖിന്റ സഹായത്തോടെയാണ് ചിത്രം വരച്ചത്. അതേസമയം, സംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയാണെന്ന് പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകും. സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണും. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച ചെയ്ത് തീരുമാനിക്കും. പ്രതിയിലേക്കെത്താൻ കഴിയുന്ന നിർണായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. സമഗ്രമായ അന്വേഷണമുണ്ടാകും. ഡിജിപി ഇന്ന് തന്നെ കണ്ണൂരിലെത്തും.
Image
  അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; 25 വയസ്സുള്ള യുവാവെന്ന് സൂചന; രക്ഷപ്പെട്ട ബൈക്കിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ തീ കൊളുത്തിയ അക്രമി റോഡിലെത്തി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. റോഡിലെത്തി ഫോണ്‍ വിളിക്കുന്നതും, ഏതാനും സമയത്തിന് ശേഷം ഒരു ബൈക്ക് അടുത്തെത്തി നിര്‍ത്തുന്നതും, തുടര്‍ന്ന് അക്രമിയെന്ന് സംശയിക്കുന്ന യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.  ചുവപ്പ് ഷര്‍ട്ടും പാന്റ്‌സും ധരിച്ച യുവാവാണ് ദൃശ്യങ്ങളിലുള്ളത്. കറുത്ത നിറത്തിലുള്ള ഷൂവും ധരിച്ചിട്ടുണ്ട്. രാത്രി ദൃശ്യങ്ങളായതിനാല്‍, അക്രമിയുടെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കാനായി ഹൈവേയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. അതിനിടെ അക്രമി 25 വയസ്സുള്ള യുവാവാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സൂചിപ്പിച്ചു. അക്രമിക്കും പരിക്കേറ്റതായാണ് പൊലീസ് കമ്മീഷണറെയും എസ്പിയേയും വിളിച്ചപ്പോള്‍ അറിയിച്ചത്. അക്രമിയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി സൂചിപ്പിച്ചു.  അതേസമയം ...
Image
  കണ്ണൂർ-ആലപ്പുഴ എക്സ്പ്രെസ്സിന് തീ കൊളുത്തിയ സംഭവം; രണ്ടു പേരെ തിരിച്ചറിഞ്ഞു; മരിച്ചത് മട്ടന്നൂർ സ്വദേശികൾ   *കോഴിക്കോട് -* എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം കോരപ്പുഴ പാളത്തിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടേയും മധ്യവയസ്‌കന്റേയും പിഞ്ചുകുഞ്ഞിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ സ്ത്രീയെയും കുഞ്ഞിനെയുമാണ് തിരിച്ചറിഞ്ഞത്.    കണ്ണൂർ മട്ടന്നൂർ സ്വദേശിനി റഹ്മത്ത് (45), ഇവരുടെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശിയുടെ  മകൾ രണ്ടര വയസ്സുകാരി ഷഹ്‌റാമത്ത് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മരിച്ച മധ്യവയസ്‌കൻ മലപ്പുറം സ്വദേശിയാണെന്നാണ് സൂചന. എന്നാൽ സ്ഥിരീകരണമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.  അജ്ഞാതൻ പെട്രോൾ ഒഴിച്ചതിനെത്തുടർന്ന് ട്രെയിൻ ആളിക്കത്തിയപ്പോൾ ജീവൻ ഭയന്ന് ട്രെയിനിൽനിന്ന് ചാടിയവരാണ് പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മൂന്ന് പേരുമെന്ന് പോലീസ് പറഞ്ഞു.
Image
കാണ്മാനില്ല   കുറ്റ്യാട്ടൂർ ചെക്കിക്കുളം സ്വദേശി സമീനയെ (36) ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുമായോ താഴെ നൽകിയിട്ടുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടുക. ☎️ 04602274000 (മയ്യിൽ പോലീസ് സ്റ്റേഷൻ) 📳 8129929899